നിർമാണ മേഖലയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കണം : സി. ഡബ്ല്യു .എസ്.എ.

കാസർകോട്:നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സത്വര നടപടി വേണമെന്ന്
കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കാസർകോട് മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു.സ്വദേശി തൊഴിലാളികൾ നേരിടുന്ന തൊഴിൽക്ഷാമം, അന്യസംസ്ഥാന തൊഴിലാളികളുടെ വർധിച്ചുവരുന്ന സാന്നിധ്യം, അനിയന്ത്രിത കൂലി നിരക്ക് എന്നിവയിൽ സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു.ഉദയഗിരി യിൽ നടന്ന കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കെ. ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് അസൈനാർ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി പവിത്രൻ പരപ്പ, മേഖലാ സെക്രട്ടറി പുരുഷോത്തമൻ,ട്രഷറർ ഹരീഷ് പ്രസംഗിച്ചു.കൺവെൻഷൻ ഉന്നയിച്ച ആവശ്യങ്ങളിൽ അധികൃതരുടെ അടിയന്തര ഇടപെടൽ യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ട്രസ്റ്റ് ബോർഡ് ട്രഷറർ രാജ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി. ആർ. ശശി, ജില്ലാ വൈസ് പ്രസിഡന്റ് രാമൻ സുരേഷ്, ജില്ലാ ട്രഷറർ മനോജ്, ജോയിന്റ് സെക്രട്ടറി അജിത്,
സുരേഷ് വിദ്യാനഗർ സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page