ന്യൂയോര്‍ക്ക്: തുടര്‍ച്ചയായ രണ്ടു ലോകകപ്പ് കിരീടങ്ങളെന്ന അപൂര്‍വ്വനേട്ടം സ്വപ്‌നം കണ്ട് കളിക്കളത്തിലിറങ്ങിയ അര്‍ജന്റീനയെ കീഴടക്കി ലോകകപ്പ് സ്‌പെയിന്‍ സ്വന്തമാക്കി. എക്‌സ്ട്രാ ടൈമിലെ ഗോളിലാണ് അര്‍ജന്റീനയെ തകര്‍ത്ത് സ്‌പെയിന്‍ ലോക ചാമ്പ്യന്മാരായത്. 106-ാം മിനിറ്റില്‍ ഫെറാന്‍ ടോറസാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്. ഗോള്‍ മുഖത്തിനു സമീപത്തു നിന്നു നിക്കോ ഹെഡ് ചെയ്ത് നല്‍കിയ പന്തെടുത്താണ് ഫെറാന്‍ ടോറസ് ഗോളാക്കി മാറ്റിയത്. മത്സരത്തിന്റെ 117-ാം മിനിറ്റില്‍ അര്‍ജന്റീന ഗോള്‍ശ്രമം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ഫൈനല്‍ മത്സരത്തില്‍ ആകെ രണ്ടു ഗോള്‍ ശ്രമങ്ങളാണ് അര്‍ജന്റീനയുടെ ഭാഗത്ത് നിന്നുണ്ടായത്.
ഇതു രണ്ടാം തവണയാണ് സ്‌പെയിന്‍ ലോകകപ്പ് സ്വന്തമാക്കുന്നത്. 2010ല്‍ ആണ് ആദ്യമായി സ്പാനിഷ് പട ലോകകപ്പ് ചാമ്പ്യന്മാരായത്. ഫൈനലില്‍ കടന്ന രണ്ട് തവണയും കപ്പില്‍ മുത്തമിട്ടു എന്ന നേട്ടവും സ്‌പെയിനിനു സ്വന്തമായി.
മത്സരത്തിന്റെ തുടക്കം മുതല്‍ സ്പാനിഷ് പടയുടെ മുന്നേറ്റമായിരുന്നു ഫൈനല്‍ മത്സരത്തില്‍ ദൃശ്യമായത്.








