ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി പട്ടാപ്പകല്‍ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം സഹോദരങ്ങള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ

കാസര്‍കോട്: ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയെ ക്വാര്‍ട്ടേഴ്‌സിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബദിയഡുക്ക, പെര്‍ള, ബദ്രംപള്ളയിലെ പ്രകാശന്‍- സുനിത ദമ്പതികളുടെ മകന്‍ ശ്രീഹരി (12)യാണ് മരിച്ചത്. ഇന്ന് (ഞായര്‍) ഉച്ചയ്ക്കാണ് സംഭവം. പത്തനംതിട്ട , അടൂര്‍ സ്വദേശികളാണ് പ്രകാശനും കുടുംബവും. ബദ്രം പ്പള്ളയിലെ അബ്ദുള്ളക്കുഞ്ഞിയെന്നയാളുടെ റബ്ബര്‍ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളികളാണ് പ്രകാശനും ഭാര്യയും. ശ്രീഹരിയെ കൂടാതെ പ്രീതു, നിഹാരിക എന്നീ രണ്ടു കുട്ടികള്‍ കൂടിയുണ്ട്. മാതാപിതാക്കള്‍ കടയിലേയ്ക്ക് സാധനം വാങ്ങിക്കാന്‍ പോകുമ്പോള്‍ മൂന്നു കുട്ടികളും ക്വാര്‍ട്ടേഴ്‌സിനു അകത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്നുവത്രെ. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്നും പൂട്ടിയിരുന്നു. തട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്തു അകത്തു കടന്നപ്പോഴാണ് ശ്രീഹരിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
പെർള ,ബൺപത്തടുക്ക എ യു പി സ്കൂളിലെ വിദ്യാർത്ഥിയാണ് ശ്രീഹരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page