മത്സ്യ ലഭ്യതയുടെ കുറവിനിടയിലും ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതി ഇപ്പോഴും ഉയർന്ന നിരക്കിൽ

ന്യൂഡൽഹി:നാൾക്ക് നാലുവട്ടം വ്യാപാര കരാറിന്റെ പേരിൽ അമേരിക്ക തീരുവ ഭീഷണി ഉയർത്തുമ്പോഴും ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൾ തുടരുന്നു.

2025-26ലെ സമുദ്രോല്പന്ന കയറ്റുമതി 73,800 കോടി രൂപയിൽ എത്തിയതായി കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് പറയുന്നു.അതിന് മുമ്പുള്ള വർഷം ഇത് 62,000 കോടിയായിരുന്നു. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകളുടെ ഫലമാണിതെന്നും മന്ത്രി പറയുന്നുണ്ട്.അതിനിടെ അമേരിക്കൻ പ്രസിഡണ്ട്‌ ട്രംപ് ഇപ്പോഴും ഇന്ത്യക്കെതിരെ 58% തീരുവ ഭീഷണി ഉയർത്തുന്നുണ്ട്.

ഇന്ത്യയുടെ ചെമ്മീൻ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് യുഎസിലേക്കാണ്.ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 40%ത്തിലധികം വരുമിത്.അമേരിക്ക നേരത്തെ തീരുവ കൂട്ടിയത് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു.ഇതിനെ മറികടന്നാണ് ഇപ്പോഴത്തെ നേട്ടം.

2025-26 ൽ 19,72, 018 മെട്രിക് സമുദ്രോല്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്.തീരുവ ഉയർന്നതാണെങ്കിലും ഈ വർഷം മുഴുവൻ ഇന്ത്യൻ സമുദ്ര വിഭവങ്ങളുടെ പ്രധാന ഇറക്കുമതിക്കാരിലൊ ന്ന് യുഎസ് തന്നെയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page