കുമ്പള, അനന്തപുരത്ത് തൊഴിലാളി വിശ്രമസ്ഥലത്ത് മരിച്ച നിലയില്‍

കാസര്‍കോട്: കുമ്പള, അനന്തപുരത്തെ വാളയാര്‍ സ്റ്റീല്‍ കമ്പനിയിലെ തൊഴിലാളിയെ വിശ്രമ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കമ്പനിക്ക് അകത്ത് തന്നെ താമസക്കാരനായ ആസാം സോണിറ്റ്പൂര്‍, സോലിബരി സ്വദേശി ജാക്കിര്‍ ഹുസൈന്‍ (51)യാണ് മരിച്ചത്. ഇന്നലെ (ശനി) ജോലിയുടെ ഇടവേളയില്‍ വിശ്രമിക്കാന്‍ കിടന്നതായിരുന്നു. ഏറെ കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മകൻ നൽകിയ പരാതിയിൽ കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മകന്‍ ഷാഹിദുല്‍ ഇസ്ലാം ഇതേ കമ്പനിയിലെ തൊഴിലാളിയാണ്. ഭാര്യ: സജിത ബീഗം. മറ്റു മക്കള്‍: സെക്കിനറ ബീഗം, ജഹന്ന ബീഗം .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page