ദന്തല്‍ വിദ്യാര്‍ത്ഥി നിതിൻ രാജിന്റെ ആത്മഹത്യ: മുഖ്യ പ്രതി ഡോ. എം.കെ റാം പിടിയില്‍; കുടുങ്ങിയത് കുടകിലെ ഒളിവു കേന്ദ്രത്തിൽ വച്ച്

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ദന്തല്‍ വിദ്യാര്‍ത്ഥിയായ നിതിന്‍രാജ് ആത്മഹത്യ ചെയ്ത കേസിലെ മുഖ്യ പ്രതിയായ ഡോ. എം.കെ റാം അറസ്റ്റില്‍. കര്‍ണ്ണാടക, കുടകിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് ഡോക്ടര്‍ റാമിനെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. പ്രതിയെ കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്തു വരുന്നു. ക്രൈംബ്രാഞ്ച് സംഘം എത്തിയ വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴടക്കിയത്. ഡോക്ടര്‍ ആന്ധ്രാപ്രദേശില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ചിനു നേരത്തെ ലഭിച്ച വിവരം. ഇതു പ്രകാരം അന്വേഷണ സംഘം ആന്ധ്രയിലെത്തിയിരുന്നു. എന്നാല്‍ ഇതിനു തൊട്ടുമുമ്പ് ഡോക്ടര്‍ അവിടെ നിന്നു രക്ഷപ്പെട്ടു. പിന്നീടാണ് കുടകില്‍ എത്തിയതെന്നാണ് ക്രൈംബ്രാഞ്ചിനു ലഭിച്ച വിവരം. കേസിലെ മുഖ്യപ്രതിയായ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്തിടെയാണ് സുപ്രിം കോടതി തള്ളിയത്. ഇതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page