കോട്ടയം: വിഷം കഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കോട്ടയം, കൂരോപ്പട, ലാക്കാട്ടൂരിലെ തോമസ് അബ്രഹാം(50)ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ജോത്സന, മൂത്തമകള്‍ മരിയ എന്നിവര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ജൂലായ് 13നാണ് നാലംഗ കുടുംബത്തെ വീട്ടിനകത്ത് വിഷം കഴിച്ച് ഗുരുതരനിലയില്‍ കണ്ടെത്തിയത്. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മകന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യക്ക് ഇടയാക്കിയതെന്നു സംശയിക്കുന്നു.








