മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം വീതം ധനസഹായം; 15 പേര്‍ മരണപ്പെട്ടു, ഏഴുപേരെ കാണാതായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 15 മരണമാണ് ഉണ്ടായിട്ടുള്ളതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ഏഴ് പേരെ കാണാതായി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. ദുരന്തനിവാരണ അതോറിറ്റി മുന്നൊരുക്കങ്ങള്‍ നടത്തി. ഹെലികോപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാണ്. മഴക്കെടുതിയില്‍ 165 ഹെക്ടര്‍ കൃഷി നശിച്ചു. 316 ക്യാംപുകളിലായി 11,018 പേരാണ് താമസിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം 8 ലക്ഷം രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി 10,000 രൂപ അടിയന്തരമായി അനുവദിച്ചു. ക്യാംപുകളില്‍നിന്നു വെള്ളം കയറിയ …

ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണക്കേസ്: ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി കോടതി

ന്യൂഡല്‍ഹി: ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ തലവനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ലൈംഗികാരോപണക്കേസില്‍ കോടതി കുറ്റവിമുക്തനാക്കി. ബ്രിജ് ഭൂഷനൊപ്പം കേസ് ചുമത്തപ്പെട്ട വിനോദ് തോമറിനെയും ഡല്‍ഹി റൗസ് അവന്യു കോടതി വെറുതെ വിട്ടു. ആറ് വനിത ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയില്‍ എടുത്ത കേസാണ് കോടതി തള്ളിയത്. 2023 ല്‍ ഉയര്‍ന്ന ലൈംഗികാരോപം രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ആറ് പരാതികളുടെ അടിസ്ഥാനത്തില്‍ 2023 ഏപ്രില്‍ 28ന് ഡല്‍ഹിയിലെ …

അമീബിക് മസ്തിഷ്‌ക ജ്വരം; ചികില്‍സയില്‍ കഴിയുന്ന അമ്പലത്തറ സ്വദേശിയായ 18 കാരന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കാസര്‍കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അമ്പലത്തറയിലെ 18 കാരന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. അമീബിക് മസ്തിഷ്‌ക ജ്വര ബാധ കാരണം നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ യുവാവ് വെന്റിലേറ്ററിലാണ്. ചൊവ്വാഴ്ച ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടതുണ്ട്. ചികില്‍സയ്ക്കാവശ്യമായ പണം സ്വന്തം നിലയിലും നാട്ടുകാര്‍ രൂപീകരിച്ച സഹായ കമ്മിറ്റിയുമാണ് നല്‍കുന്നത്. ജൂലൈ 27 തിങ്കളാഴ്ച നടത്തിയ ലബോറട്ടറി പരിശോധനയിലാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ച മുന്‍പ് ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയോരത്തെ ഒരു …

ഹൃദയാഘാതം മൂലം പിലിക്കോട് വയല്‍ സ്വദേശിനി മരിച്ചു

ചെറുവത്തൂര്‍: ഹൃദയാഘാതം മൂലം പിലിക്കോട് വയല്‍ സ്വദേശിനി മരിച്ചു. വയലിലെ പരേതനായ വി. കുഞ്ഞിരാമന്‍ വൈദ്യരുടെ ഭാര്യ കെ.വി.ലീല ( 72) ആണ് മരിച്ചത്. മടിക്കൈയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ.വി.രാമന്റെയും കെ.വി. ചിരുതേയിയുടെയും മകളാണ്. മക്കള്‍: കെ.വി. ഹേമലത (അംഗന്‍വാടി ഹെല്‍പ്പര്‍, വലിയപറമ്പ്), കെ.വി.രാജേഷ് (അസി.സെക്രട്ടറി, കൊടക്കാട് സര്‍വീസ് സഹകരണ ബാങ്ക്), കെ.വി.മിനി. മരുമക്കള്‍: എന്‍.വി.ശശിധരന്‍(വലിയപറമ്പ്), രമ്യ.എം.കെ(അദ്ധ്യാപിക, എ.ബി.എസ്. ഗ്ലോബല്‍ സ്‌കൂള്‍, തൃക്കരിപ്പൂര്‍), കെ.അരവിന്ദാക്ഷന്‍ (നെല്ലിക്കുന്ന്). സഹോദരങ്ങള്‍: പരേതയായ കെ. വി.മീനാക്ഷി (കയ്യൂര്‍ ), കെ.വി …

ഹൃദയാഘാതം: സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റായ യുവതി മരിച്ചു

കാസര്‍കോട്: സ്‌കൂള്‍ ജീവനക്കാരിയായ യുവതി ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിക്കോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റും മാണിക്കോത്ത് സ്‌കൂളിനു സമീപം താമസക്കാരിയുമായ ബിന്ദു (45) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം തിങ്കളാഴ്ച നടക്കും. ഭര്‍ത്താവ് പരേതനായ ഉത്തേശ്. മക്കള്‍: പാര്‍വണേന്ദു, ദേവനന്ദന്‍. സഹോദരങ്ങള്‍: ജയരാമന്‍, ചന്ദ്രാവതി, ശ്രീലത, യശവനാന്ദന്‍, കുന്തരിയാക്ഷന്‍, ഹിത്തേശന്‍, പരേതനായ അശോകന്‍.

ഒപ്പം കളിച്ചുകൊണ്ടിരുന്ന 12 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പിടിയിലായത് പ്രായപൂർത്തിയാകാത്ത 5 പേർ

ലഖ്നൗ: 12 വയസ്സുള്ള ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ആൺകുട്ടികൾക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ ആണ് സംഭവം. 15 നും 17 നും ഇടയിൽ പ്രായമുള്ള 5 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പീഡനം നടത്തിയെന്ന് സമ്മതിച്ചതിതാൽ പ്രതികളെ തുടർനടപടികൾക്കായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടിയും പ്രതികളും നാട്ടുകാരാണെന്നും ഇവർ തമ്മിൽ മുൻപരിചയമുണ്ടായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച …

മഴ; സംസ്ഥാനത്ത് മരണം 15 ആയി: നാലു പേരെ കടലിൽ കാണാതായി

തിരുവനന്തപുരം: 3 ദിവസമായി പെയ്ത അതിരൂക്ഷമായ മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് 15 പേർ മരിച്ചു. കൊല്ലം തിരുവനന്തപുരം ജില്ലകളിൽ കടലിൽ കാണാതായ നാലു മത്സ്യത്തൊഴിലാളികൾക്ക് തിരച്ചിൽ തുടരുന്നു. വ്യാഴാഴ്ച വരെ സംസ്ഥാനത്തു ഒറ്റപ്പെട്ട കനത്ത മഴ ഉണ്ടാവാൻ ഇടയുണ്ടെന്ന് കേൾ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. മഴയിൽ സംസ്ഥാനത്ത് 30 വീടുകൾ പൂർണമായി തകർന്നു. 293 വീടുകൾക്ക് ഭാഗ്യമായി നാശം നേരിട്ടു. വൻതോതിൽ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഇന്നലെ വെള്ളം കയറിയ ഈരാറ്റുപേട്ട റാന്നി, …

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിൽ എത്തി; ശുചിമുറിയില്‍ നിന്ന് ഇറങ്ങിയ യുവതിക്ക് ബ്ലീഡിങ്; ക്ലോസറ്റ് തകര്‍ത്തുനോക്കിയപ്പോള്‍ ഭ്രൂണം

തിരുവനന്തപുരം: ആശുപത്രിയിൽ എത്തിയ യുവതി നവജാത ശിശുവിനെ പ്രസവിച്ച് ക്ലോസെറ്റിൽ ഉപേക്ഷിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി പൂർണ്ണ വളർച്ചയെത്താത്ത ഭ്രൂണത്തെ പുറത്തെടുത്തു. ഞായറാഴ്ച  രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരുവല്ലം സ്വദേശിനിയായ 20 കാരി അബോര്‍ഷനുളള ഗുളിക കഴിച്ച് ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് അബോർഷൻ നടത്തണമെന്ന് ആശുപത്രി ജീവനക്കാരോട് ആവശ്യപ്പെടുകയുമായിരുന്നു.പിന്നാലെ ബ്ലീഡിംഗുണ്ടായ യുവതി  ശുചിമുറിയിലേക്ക് പോയി. അവിടെ വെച്ച് പ്രസവിക്കുകയും കുഞ്ഞിനെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്യുകയുമായിരുന്നു.ഇവര്‍ അവിവാഹിതയാണ് എന്നാണ് വിവരം.ബാത്‌റൂമിന് സമീപം ചോര കണ്ട ജീവനക്കാർക്ക് …

ഭാര്യ മരിച്ച് പത്താം നാൾ ഭർത്താവും മരിച്ചു

കാസർകോട്: ഭാര്യ മരിച്ചു പത്താം നാൾ ഭർത്താവും മരിച്ചു. പാക്കം കണ്ണംവയൽ കിഴക്കേ വീട്ടിൽ അടുക്കാടക്കം തറവാട് കാരണവർ കെ കൃഷ്ണൻ നായർ (86) അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ മുങ്ങത്ത് കാർത്യാനിയമ്മ കഴിഞ്ഞ മാസം 23നാണ് മരിച്ചത്. മക്കൾ: എം തമ്പാൻ നായർ, സീതാകുമാരി, ഉഷ, ചന്ദ്രൻ (വ്യാപാരി), വിനോദ്. മരുമക്കൾ: എം സീന, കുഞ്ഞിക്കണ്ണൻ, ഗോപിനാഥൻ, എ അർച്ചന. സഹോദരങ്ങൾ: നാരായണീ അമ്മ, നാരായണൻ നായർ, കുമാരൻ നായർ.

സംസ്ഥാനത്ത് ശക്തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ഏഴ് ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂർ ഓറഞ്ച് അലർട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, കക്കയം ഡാമിന്റെ ഷട്ടർ തുറന്നു

കോട്ടയം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. നിലവിൽ 10 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിൽ പുലർച്ചെ മുതൽ ശക്തമായ മഴയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിങ്കളാഴ്ച പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, തൃശൂർ, മലപ്പുറം, …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഇറാൻ – യു.എസ് സംഘർഷം: ഇറാനെതിരെയുള്ള ആക്രമണങ്ങളിൽ നിന്ന് യു.എസ് പിന്മാറി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് ഈ തീരുമാനം. ​ഗസ്സയിൽ ആക്രമണം തുടരുന്നു: അതിർത്തികളിൽ കരാറുകൾ നിലനിൽക്കെ തന്നെ ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ​ഹോർമുസ് കടലിടുക്കിലെ ഭീഷണി: പശ്ചിമേഷ്യയിൽ ഉപരോധ ഭീഷണികൾ തുടർന്നാൽ ഹോർമുസ് കടലിടുക്കിന് പുറമെ മറ്റ് അന്താരാഷ്ട്ര കപ്പൽ പാതകളും അടച്ചിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ​പാകിസ്താനിൽ …

കുർക്കുറെ പാക്കറ്റിലെ കളിപ്പാട്ട പന്ത് അബദ്ധത്തിൽ വിഴുങ്ങി; അഞ്ച് വയസുകാരന് ദാരുണാന്ത്യം

ബംഗളൂരു: കുർക്കുറെ പാക്കറ്റിൽ നിന്ന് ലഭിച്ച കളിപ്പാട്ട പന്ത് തൊണ്ടയിൽ കുടുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കർണാടകയിലെ ഗൗരീപുര ഗ്രാമത്തിലാണ് സംഭവം. സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ ഏക മകൻ മുകുന്ദ് മയൂർ ആണ് മരിച്ചത്. സമ്മാനമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ച് കളിക്കുന്നതിനിടെ കുട്ടി അത് വിഴുങ്ങുകയായിരുന്നുവെന്നാണ് വിവരം. കുടുങ്ങിയതിനെ തുടർന്ന് കുട്ടിക്ക് ശ്വാസതടസം ഉണ്ടാവുകയായിരുന്നു. വീട്ടുകാർ അപ്പോൾ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുർക്കുറെ പാക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച പ്ലാസ്റ്റിക് പന്താണ് കളിക്കുന്നതിനിടെ …

ശക്തമായ മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയാണെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.​മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കനത്ത മഴ; രണ്ട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കണ്ണൂർ/ പത്തനംതിട്ട: പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് കണ്ണൂർ കളക്ടർ അറിയിച്ചു. കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെന്ററുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എ നിസാമുദ്ദീൻ അറിയിച്ചു. ആലപ്പുഴ …

കെഎസ്ആർ കോഴിക്കോട് ബംഗളൂരു ട്രെയിൻ വഴി തിരിച്ചുവിടുന്നു, രാത്രി എട്ടിന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പാലക്കാട് വഴി ബംഗളൂരുവിലേക്ക് പോകും

മംഗളൂരു: മംഗളൂരു- ബംഗളൂരു പാതയിൽ മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് ട്രെയിനുകൾ വഴി തിരിച്ചുവിടുന്നു. കോഴിക്കോട് നിന്ന് മംഗളൂരു വഴി ബംഗളൂരുവിലേക്ക് പോകേണ്ട കെഎസ്ആർ( 16512)ട്രെയിൻ ഇന്ന്( ഞായർ) രാത്രി 8.10ന് മംഗളൂരിൽ നിന്ന് പുറപ്പെട്ട് കോഴിക്കോട് പാലക്കാട് വഴി ബംഗളൂരുവിലേക്ക് പോകും. കാസർകോട്, കണ്ണൂർ ജില്ലകളിലെ യാത്രക്കാർ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് റെയിൽവേ അറിയിച്ചു. മംഗളൂരു ബംഗളൂരു പാതയിൽ എടകുമാരി- ശ്രീവഗിലു സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിലേക്ക് ശനിയാഴ്ച രാത്രി മണ്ണിടിഞ്ഞ് വീണിരുന്നു. മണ്ണ് നീക്കം ചെയ്യാനുള്ള ആരംഭിച്ചിട്ടുണ്ട്.

ഒരാഴ്ച്ചക്കിടെ വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ച 11 കോടിയുടെ സ്വര്‍ണം പിടികൂടി; പിടിയിലായത് മലയാളികളടക്കം ഒമ്പത് പേര്‍

കൊച്ചി: ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് 11 കോടിയിലേറെ രൂപ വിലമതിക്കുന്ന എട്ട് കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനകളിലാണ് വന്‍ സ്വര്‍ണശേഖരം വലയിലായത്. ഒരാഴ്ചയ്ക്കിടെ ആകെ 14 വെവ്വേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ ആറ് മലയാളികളും മൂന്ന് തമിഴ്‌നാട് സ്വദേശികളും അടക്കം ഒന്‍പത് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. വിദേശത്തുനിന്ന് എത്തിയ യാത്രക്കാരെ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. പല കേസുകള്‍ക്കും …

ഇന്‍ഡൊനീഷ്യയില്‍ യാത്രാ കപ്പലിന് തീപ്പിടിച്ചു; അഞ്ച് മരണം, 41 പേരെ കാണാതായി

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ യാത്രാ കപ്പലിന് (ഫെറി) തീപ്പിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. 271 യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന കെഎംപി മുത്യാര മുത്യാര സെന്‍സോസ- 2 എന്ന കപ്പലിനാണ് തീപ്പിടിച്ചത്. അപകടത്തില്‍ 41 പേരെ കാണാതായി. ഞായറാഴ്ച രാവിലെ ഇന്‍ഡൊനീഷ്യയിലെ മധുര ദ്വീപിന് സമീപമാണ് ദുരന്തമുണ്ടായത്. സുരബായയിലെ തഞ്ചുങ് പെരാക് തുറമുഖത്ത് നിന്ന് സുലവേസി ദ്വീപിലെ മകാസറിലേക്ക് പോവുകയായിരുന്നു കപ്പല്‍. കപ്പല്‍ പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. തീയും പുകയും ഉയര്‍ന്നതോടെ പലരും ലൈഫ് ജാക്കറ്റുകളുമായി കടലില്‍ ചാടി. സമീപത്തുണ്ടായിരുന്ന …

പൂനെയില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയില്‍; ആത്മഹത്യാകുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തു

പൂനൈ: പൂനെയില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. പൂനെ പ്രിംപ്രിയില്‍ താമസിക്കുന്ന തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി പി എസ് വിനോദ് (47), ഭാര്യ സില്‍ജ പിളള (44) മകള്‍ പൂര്‍ണിമ (20) എന്നിവരാണ് മരിച്ചത്. അധ്യാപികയായ സില്‍ജ രണ്ട് ദിവസമായി സ്‌കൂളില്‍ വരാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അയല്‍പക്കത്ത് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ ഫ്‌ളാറ്റിലെത്തി വിളിച്ചു നോക്കിയെങ്കിലും വാതില്‍ തുറന്നില്ല. ഇതോടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്നപ്പോഴാണ് മൂന്നുപേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വിനോദ് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് …