ഗാസിയാബാദ്: ഏഴാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പ്രതികളിൽ രണ്ട് പേര്‍ പ്രായപൂർത്തിയാകാത്തവരാണ്. ബുധനാഴ്ച ഉച്ചയോടെ വേവ് സിറ്റിയിലാണ് നടുക്കുന്ന സംഭവം നടന്നത്. വീടിനു സമീപത്തുള്ള കടയിൽ നൂഡിൽസ് വാങ്ങാൻ പോയതായിരുന്നു ഏഴാം ക്ലാസുകാരി. അപ്പോൾ അവിടെ എത്തിയ വിദ്യാർത്ഥികൾ ഒരു പത്താം ക്ലാസുകാരന്റെ ബന്ധു വീട്ടിലേക്ക് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആളൊഴിഞ്ഞ ഈ വീട്ടിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസുകാരനും മറ്റു രണ്ടു പേരും ആണ് പീഡിപ്പിച്ചത്. പിന്നീട് വീട്ടിലെത്തിയ കുട്ടിയോട് വൈകിയത് എന്താണെന്ന് സംബന്ധിച്ച് ചോദിച്ചപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തുപറയുന്നത്. ഇതോടെയാണ് കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയത്. പിടിയിലായ മൂന്ന് പേരെയും ചോദ്യം ചെയ്തുവരികയാണ്.








