കാസര്‍കോട്: മടിക്കൈ കാഞ്ഞിരപ്പൊയില്‍ കുളങ്ങാട്ട് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മുകളില്‍ മറിഞ്ഞു. ലോറിഡ്രൈവര്‍ മരിച്ചു. ചായ്യോം സ്വദേശി സാദിഖ് (40)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെ കാഞ്ഞിരപ്പൊയില്‍ കുളങ്ങാട്ട് ആണ് അപകടം. ചെങ്കല്ല് ഇറക്കിയ ശേഷം ലോറി എടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. സമീപത്തെ പി ഗോപാലന്റെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. അടുക്കള ഭാഗം പൂര്‍ണമായും തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.









