ഫേസ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന പോസ്റ്റ് പ്രചരിപ്പിച്ചു: ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

തൊടുപുഴ: ഫേസ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ ഇട്ട സംഭവത്തിൽ എസ് ഐക്ക് സസ്പെൻഷൻ. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. വിജേഷിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ മൂന്നാർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടു. ത​ട്ട​മി​ട്ട പെൺകുട്ടി പൂ​ക്ക​ളം ത​ട്ടി​ത്തെ​റി​പ്പി​ക്കു​ന്ന ചി​ത്രം അ​ടു​ത്തി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​പ​രി​വാ​ര്‍ പ്ര​ചാ​ര​ണം എ​സ്‌​ഐ അ​തു​പോ​ലെ പ​ങ്കു​വ​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. …

ഇന്നത്തെ പ്രധാന വാർത്തകൾ

​നേപ്പാളിൽ കനത്ത മഴയെയും മഞ്ഞുമല തകർച്ചയെയും തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 500 കടന്നു. കാണാതായവരിൽ നൂറുകണക്കിന് ഇന്ത്യക്കാരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ​അതിർത്തി പ്രദേശങ്ങളായ ബീഹാറിലും മറ്റ് സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചൈന-നേപ്പാൾ അതിർത്തിയിലെ തടാകം കവിഞ്ഞൊഴുകുന്നത് കൂടുതൽ ആശങ്ക ഉയർത്തുന്നു. ​യു.എസ് – ഇറാൻ സംഘർഷം​ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും മൈനുകളും നീക്കം ചെയ്തതായും അന്താരാഷ്ട്ര ജലപാത താൽക്കാലികമായി സുരക്ഷിതമാക്കിയതായും യു.എസ് അവകാശപ്പെട്ടു. ​തങ്ങളുടെ അവകാശങ്ങൾ അംഗീകരിച്ചാൽ നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ …

ഭക്ഷണം പാചകം ചെയ്തു കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടി ത്തെറിച്ചു; അജ്മാനിൽ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം

ദുബൈ: താമസസ്ഥലത്തുണ്ടായ ഗ്യാസ് അപകടത്തിൽ കാസർകോട് സ്വദേശി മരിച്ചു. പടിഞ്ഞാർ തച്ചരക്കുന്നിൽ പരേതനായ അബ്ദുല്ല പള്ളത്തിന്റെയും ദൈനബിയുടെയും മകൻ ബഷീർ തച്ചരക്കുന്നിൽ (50) ആണ് മരിച്ചത്. റൂമുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്ന ജോലിക്കാരനാണ് ബഷീർ. വെള്ളിയാഴ്ച രാവിലെ ഭക്ഷണം പാചകം ചെയ്തു കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രവാസിയായ ബഷീറിൻ്റെ ആകസ്മിക വിയോഗത്തിൻ്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ അജ്മാനിൽ പുരോഗമിക്കുകയാണ്. ഭാര്യ: ഖൈറുന്നിസ ഇച്ചിലിങ്കാൽ. മക്കൾ: ഷാനിഫർ (ദുബൈ)ബുഷ്റ, …

ചെമ്പ്രകാനത്തെ പൊട്ടക്കിണറ്റിൽ വീണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയ 14 കാരൻ ചികിത്സക്കിടെ മരിച്ചു

കാസര്‍കോട്: പൊട്ടക്കിണറ്റിൽ വീണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14 കാരൻ മരണത്തിന് കീഴടങ്ങി. കൊടക്കാട് ആനിക്കാടി സ്വദേശി സനൂപ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് കുട്ടി കിണറ്റിൽ വീണത്. ചെമ്പ്രകാനത്ത് നടന്ന ഓണാഘോഷ പരിപാടിക്കെത്തിയതായിരുന്നു സനൂപും കൂട്ടുകാരും. പരിപാടി നടന്നു കൊണ്ടിരിക്കെ കൂട്ടുകാരോടൊപ്പം മൂത്രമൊഴിക്കാന്‍ പോയപ്പോഴാണ് ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ അബദ്ധത്തിൽ വീണത്. നാട്ടുകാർ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയെ കരയ്ക്കു കയറ്റാന്‍ കഴിഞ്ഞില്ല. ഒടുവിൽ ചീമേനിയിൽ നിന്ന് ഫയർഫോഴ്സ് എത്തി കുട്ടിയെ കരക്ക് എത്തിച്ചു. തുടർന്ന് സിപിആർ നൽകി …

അസുഖം മൂലം ചികില്‍സയിലായിരുന്ന കാഞ്ഞങ്ങാട്ടെ യുവതി മരിച്ചു

കാസര്‍കോട്: അസുഖം മൂലം ചികില്‍സയിലായിരുന്ന കാഞ്ഞങ്ങാട്ടെ യുവതി മരിച്ചു. യൂത്ത് ഫ്രണ്ട്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡാവി സ്റ്റീഫന്റെ ഭാര്യ മൂരിക്കുന്നേല്‍ സോണിയ ജോണ്‍ (36)ആണ് മരിച്ചത്. അസുഖം മൂലം ഏറെനാളായി ചികില്‍സയിലായിരുന്നു. സംസ്‌കാരം ശനി വൈകീട്ട് മൂന്നിനു കാഞ്ഞങ്ങാട് സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍ നടക്കും. പയ്യാവൂര്‍ വാക്കച്ചാലില്‍ ജോണ്‍-ജെസി ദമ്പതികളുടെ മകളാണ്. മക്കള്‍: ലിസ ഗ്രേസ്, മിഷേല്‍ മറിയം. സഹോദരങ്ങള്‍: ജസ്റ്റിന്‍ (മംഗളുരു), ജെയിന്‍ (ഓസ്ട്രേലിയ).

കീഴ്മാലയിലെ ക്ഷേത്രസ്ഥാനികന്‍ എം.കുഞ്ഞിരാമന്‍ കാരണവര്‍ അന്തരിച്ചു

നീലേശ്വരം: കരിന്തളം കീഴ്മാല മൂരിക്കാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം സ്ഥാനികന്‍ എം.കുഞ്ഞിരാമന്‍ കാരണവര്‍ (72) അന്തരിച്ചു. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ കീഴ്മാല എ.എല്‍ പി സ്‌കൂള്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. സംസ്‌കാരം 11 മണിക്ക് കീഴ്മാല തറവാട്ട് ശ്മശാനത്തില്‍. ഭാര്യ: കാര്‍ത്യായനി(മണ്ഡപം). മക്കള്‍: സിനി, മിനി(ഫാര്‍മസിസ്റ്റ്, പത്മ ക്ലീനിക്ക്, കാഞ്ഞങ്ങാട്). മരുമക്കള്‍: പത്മേഷ്(ഇടയിലക്കാട്), എം.ശശി(തൈക്കടപ്പുറം, ടെമ്പോ ഡ്രൈവര്‍). സഹോദരങ്ങള്‍: മാധവി, ലീല, പത്മിനി(ബങ്കളം), പരേതരായ അമ്പു കാരണവര്‍, നാരായണന്‍.

അത് കുറുപ്പല്ല, പ്രചരിച്ച ചിത്രം ദാമോദര മേനോന്റേതെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിച്ച ചിത്രം തൃശൂര്‍ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോന്റേതെന്ന് സ്ഥിരീകരണം. പ്രചരിച്ചത് സുകുമാര കുറുപ്പിന്റേ ചിത്രമല്ലെന്നും ദാമോദര മേനോന്റെതെന്നാണ് പ്രാഥമിക നിഗമനമെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ബിജോയ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. പ്രചരിച്ച ചിത്രം തന്റെ ചേട്ടനായ തൃശൂര്‍ കരുമാത്ര സ്വദേശിയായ ദാമോദര മേനോന്റേത് ആണെന്ന് സഹോദരന്‍ സുരേന്ദ്ര മേനോനും പ്രതികരിച്ചു. 40 വര്‍ഷം മുമ്പാണ് ദാമോദര മേനോന്‍ മലേഷ്യയിലേക്ക് പോയത്. ഇദ്ദേഹം പിന്നീട് നാട്ടിലേക്ക് തിരികെ വന്നിട്ടില്ല. ഇദ്ദേഹത്തിന് …

ഡാന്‍സാഫ് എസ്ഐ ചമഞ്ഞ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്ത് മറിച്ചുവില്‍പ്പന; യുവാവ് പിടിയില്‍, വീട്ടില്‍ കണ്ടെത്തിയത് പിസ്റ്റള്‍, കൈവിലങ്ങ്, പൊലീസ് യൂനിഫോം, എംഡിഎംഎ

കോഴിക്കോട്: ഡാന്‍സാഫ് എസ്‌ഐ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുത്ത് മറിച്ചുവില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് ഫറോക്കിലാണ് യുവാവ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും എംഡിഎംഎയും എയര്‍ പിസ്റ്റളും കൈവിലങ്ങും പൊലീസ് എസ്‌ഐ ഐഡി കാര്‍ഡും യൂണിഫോമിലുള്ള ഫോട്ടോയും കണ്ടെടുത്തു. ഡാന്‍സാഫ് എസ്‌ഐ ചമഞ്ഞായിരുന്നു ഇയാളുടെ തട്ടിപ്പ്. എസ്‌ഐ ചമഞ്ഞ് ലഹരി വില്പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വില്‍പ്പന നടത്തുകയും ചെയ്യുന്നതായിരുന്നു രീതി. നിരവധി പേരില്‍ നിന്നും പണം …

പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; ഭയാനകമായ വീഡിയോ വൈറല്‍, പിന്നാലെ അറസ്റ്റ്

കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് ആളുകള്‍ നോക്കി നില്‍ക്കെ സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. നാരായണി നദിയില്‍ ഒലിച്ചെത്തിയ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നേപ്പാള്‍ പൊലീസ് നടപടിയെടുത്തത്. 41 സെക്കന്‍ഡ് മാത്രമുള്ള വിഡിയോവില്‍ നദിയിലൂടെ ഒലിച്ചെത്തിയ മൃതദേഹം വടികൊണ്ടും മുടിയില്‍ പിടിച്ചും ഉയര്‍ത്തി കമ്മല്‍ ഊരിയെടുക്കുന്നത് കാണാം. നാട്ടുകാര്‍ അടക്കം നോക്കിനില്‍ക്കെയായിരുന്നു സംഭവം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. …

മോഡലിനെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പൊലീസ്

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറില്‍ ഫാഷന്‍ മോഡലായ വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ജിം ട്രെയിനര്‍ ഇമ്രാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി രജൗരി ഗാര്‍ഡന്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരു കാലുകള്‍ക്കും വെടിയേറ്റ ഇമ്രാനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു കൊലപാതകം. ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയും മോഡലുമായ മുസ്‌കാന്‍ വീട്ടില്‍ തനിച്ചുള്ള സമയത്താണ് ഇമ്രാന്‍ വീട്ടില്‍ അതിക്രമിച്ചു കയറിയത്. മുസ്‌കാന്‍ …

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപം: കാസര്‍കോട്ടെ യൂട്യൂബര്‍ എസ്.ആര്‍. ധന്യക്കെതിരെ കേസ്

തൃശ്ശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ യൂ ട്യൂബറായ ഹെലന്‍ ഓഫ് സ്പാര്‍ട്ട എന്ന പേരില്‍ അറിയപ്പെടുന്ന കാസര്‍കോട് സ്വദേശിനി എസ്.ആര്‍. ധന്യക്കെതിരെ പൊലീസ്കേസ് എടുത്തു. രണ്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ ദീപ്തി കല്യാണി തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ പൊലീസാണ് ധന്യക്കെതിരെ കേസ് എടുത്തത്.ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടെ ആറുവകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. വിഡിയോയില്‍ ദീപ്തിക്കെതിരെ അതിരൂക്ഷ പരാമര്‍ശങ്ങളാണ് ധന്യ …

ആമസോണ്‍ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു; ഓരിമുക്ക് സ്വദേശിയുടെ ഒന്നരലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തു

കാസര്‍കോട്: ആമസോണ്‍ കമ്പനിയുടെ മാനേജറുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. പടന്ന ഓരി മുക്ക് സ്വദേശിയുടെ ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പി മുഹമ്മദ് അഷ്‌റഫി(69)ന്റെ മൊബൈലില്‍ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഈമാസം 20 നാണ് സംഭവം നടന്നത്. ഫോണിലൂടെ പരിചയപ്പെട്ട ഒരാള്‍ ആമസോണ്‍ കമ്പനി മാനേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്‌സാപ്പില്‍ മെസേജ് അയച്ചു തുടങ്ങുകയായിരുന്നു. വിശ്വാസ്യത വരുത്തിയ ശേഷം പരാതിക്കാരന്റെ മൊബൈലില്‍ വ്യാജ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. ഇതുവഴി ഒ.ടി.പിയും ബാങ്ക് …

ഇന്ന് ഗുരുദേവ ജയന്തി; സംസ്ഥാനത്ത് വിപുലമായ ചടങ്ങുകള്‍

കാസര്‍കോട്: ശ്രീനാരായണ ഗുരുവിന്റെ 172-മത് ജയന്തി ആഘോഷം ഇന്ന്. ഗുരുവിന്റെ വയല്‍വാരം വീട് സ്ഥിതിചെയ്യുന്ന ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധി സ്ഥാനമായ ശിവഗിരിയിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചെമ്പഴന്തി ഗുരുകുലത്തില്‍ വൈകിട്ട് 6.30ന് തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വി.മുരളീധരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ശിവഗിരിയിലെ തിരുജയന്തി സമ്മേളനം രാവിലെ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിവിധ പുസ്തകങ്ങളുടെ പ്രകാശനവും വിപുലമായ ഘോഷയാത്രയും അടക്കം പരിപാടികളും ചതയ ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. …

നേപ്പാള്‍ പ്രളയം: മരണസംഖ്യ 469 കടന്നു, 1400 ലേറെ പേരെ കാണാതായി, 288 ഇന്ത്യക്കാരെ കുറിച്ച് വിവരമില്ല, 33 മലയാളികളെ ബന്ധപ്പെടാനായില്ല

കാഠ്മണ്ഡു: ചരിത്രം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ വിറങ്ങലിച്ച് നേപ്പാള്‍. മരണസംഖ്യ 469 കടന്നു. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് കാണാതായവരുടെ എണ്ണം 1468 കടന്നു. കൈലാസ മലയിലേക്ക് പോയ 288 ഇന്ത്യക്കാരെ കുറിച്ച് വിവരമൊന്നുമില്ല. വിനോദയാത്രയ്ക്ക് പോയ 33 മലയാളികളെ ബന്ധപ്പെടാനായില്ല. ദുരന്തം നടന്ന് രണ്ടുദിവസം പിന്നിട്ടിട്ടും 341 വിദേശികളടക്കം 403 വിനോദസഞ്ചാരികളെക്കുറിച്ച് യാതൊരു വിവരമില്ല. ഇന്ത്യക്കാരെ കൂടാതെ ഓസ്ട്രേലിയ, ബ്രിട്ടന്‍, മലേഷ്യ, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നുണ്ടെന്ന് …

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി

തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലി. തിരുവനന്തപുരം വെള്ളനാട് ചാങ്ങയിലാണ് സംഭവം. ചാങ്ങ പണ്ടാര വീട്ടില്‍ വൈഷ്ണവി ഒരു വയസുള്ള കുഞ്ഞിന് നല്‍കാനായി വാങ്ങിയ പാക്കറ്റിലാണ് പല്ലിയെ കണ്ടത്. സംഭവത്തില്‍ ആരോഗ്യമന്ത്രിക്കും വകുപ്പ് അധികൃതര്‍ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ആഗസ്ത് 19-ന് ചാങ്ങ ഏഴാം നമ്പര്‍ അങ്കണവാടിയില്‍ നിന്നാണ് അമൃതം പൊടി വാങ്ങിയതെന്ന് വൈഷ്ണവിയുടെ പരാതിയില്‍ പറയുന്നു. പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടത്. കാട്ടാക്കട ആമച്ചലിലെ പ്രകൃതി ന്യൂട്രിമിക് നിര്‍മ്മിച്ച …

അത് സുകുമാരക്കുറുപ്പ് ആണോ? രൂപസാദൃശ്യമുള്ള ആളെ ബ്രൂണൈയിൽ കണ്ടെത്തിയതായി പ്രചരണം

കൊച്ചി: കേരളത്തിലെ ഏറ്റവും വിവാദമായ ചാക്കോ വധക്കേസിലെ പ്രതി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് പ്രചരണം. 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകാൻ ഇരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. കിഴക്കനേഷ്യൻ രാജ്യമായ ബ്രൂണെയിൽ സുകുമാരക്കുറുപ്പ് ജീവനോടെ ഉണ്ടെന്ന വാർത്തകളാണ് ചില മാധ്യമങ്ങൾ പുറത്തുവിടുന്നത്. ഒരു സൈബർ വിദഗ്ദ്ധൻ എഐ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങളുടെയും ബന്ധുക്കളുടെ ഫോൺ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. മലേഷ്യ-ബ്രൂണെ അതിർത്തിയോട് ചേർന്ന സ്ഥലത്ത് വ്യാജപ്പേരിൽ ഇയാൾ …

ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോതകുർശ്ശി സ്വദേശി പ്രവീൺകുമാർ (27) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് പാലക്കാട് ശ്രീകൃഷ്ണപുരം പുഞ്ചപ്പാടത്ത് ആണ് സംഭവം നടന്നത്. സഹോദരിയുടെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു യുവാവ്. വീടിന് സമീപം നടന്ന നാട്ടുകാരുടെഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള വടംവലി മത്സരത്തിൽ പ്രവീൺകുമാർ പങ്കെടുത്തിരുന്നു. മത്സരത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ പ്രവീൺകുമാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നത്തെ പ്രധാന വാർത്തകൾ

​നേപ്പാളിലെ വൻ മിന്നൽ പ്രളയം..: മരണസംഖ്യ 300 കടന്നു. നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ ഹിമവിസ്ഫോടനത്തെയും വൻ മലയിടിച്ചിലിനെയും തുടർന്ന് കാഠ്മണ്ഡുവിലും പരിസരങ്ങളിലും ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 350 കടന്നു. കാണാതായവരിൽ ഇന്ത്യക്കാരും മലയാളികളും ഉൾപ്പെടുന്നു. നേപ്പാളിലേക്ക് ഇന്ത്യ 10 ടൺ അവശ്യസാമഗ്രികൾ ദുരിതാശ്വാസമായി എത്തിച്ചിട്ടുണ്ട്. യു.എസ്-ഇറാൻ സംഘർഷത്തിന് ഇടയിലും സിറിയയിലും ലെബനനിലും ആക്രമണങ്ങൾ തുടരുകയാണ്. അതേസമയം, സാമ്പത്തിക രംഗത്തിന് വലിയ ആശ്വാസമായി ഹോർമുസ് കടലിടുക്കിൽ സുരക്ഷിത പാതയൊരുക്കാൻ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ​റഷ്യ-യുക്രെയ്ൻ യുദ്ധം: യുക്രെയ്ന് …