കാസർകോട്: കാർ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാണത്തൂരിലെ ചെമ്പകശ്ശേരി അപ്പുകുട്ടൻ (79) ആണ് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 22ന് രാവിലെ പാണത്തൂർ മണവാട്ടി ടെക്സ്റ്റൈൽസിന് സമീപം റോഡ് അരികിലൂടെ നടക്കുമ്പോൾ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ താടിയെല്ലുകൾക്കും വാരിയെല്ലിനും ആന്തരികവയവങ്ങൾക്കും പരിക്കേറ്റിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ചെത്തു തൊഴിലാളി ആയിരുന്നു.
ഭാര്യ: എൻ.കെ. പ്രസന്ന (രാജപുരം പ്ലാന്റേഷൻ റിട്ട. തൊഴിലാളി).
മക്കൾ: സിന്ധു, സന്ധ്യ, സന്ദീപ്. മരുമക്കൾ: സുമോദ് മനോജ്,നീതു,







