കാസര്‍കോട്: ചെന്നൈയില്‍ ജോലിയ്ക്ക് വേണ്ടി വീട്ടില്‍ നിന്നും പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. അച്ചാംതുരുത്തിയില്‍ താമസിക്കുന്ന വെള്ളൂര്‍ മുങ്ങം സ്വദേശി അബ്ദുല്‍ മുനീറി(58)നെയാണ് കാണാതായത്. ഈമാസം എട്ടിന് രാവിലെ അച്ചാംതുരുത്തിയിലെ വീട്ടില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെ കാണാതായെന്നും നാളിതുവരെയായി തിരിച്ചെത്തിയില്ലെന്നും ഭാര്യ സുബൈദ ചന്തേര പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







