തരികിട; കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഭരണ സമിതി പിരിച്ചുവിട്ടു; സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തില്‍
കാസര്‍കോട്: കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഭരണസമിതി സഹകരണ വകുപ്പ് പിരിച്ചുവിട്ടു. സൊസൈറ്റിയുടെ താല്‍ക്കാലിക ഭരണാധികാരിയായി സഹകരണ വകുപ്പ് യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ ബൈജുരാജിനെ നിയമിച്ചു. 30 വര്‍ഷത്തിലധികമായി സൊസൈറ്റിയില്‍ നടക്കുന്ന സാമ്പത്തീക തരികിടകളും കൃത്രിമങ്ങള്‍ക്കുമെതിരെയുള്ള പരാതിയുടെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ സൊസൈറ്റിയില്‍ സഹകരണ നിയമങ്ങള്‍ അവഗണിച്ചുകൊണ്ട് കഴിഞ്ഞ കുറേ വര്‍ഷമായി തട്ടിപ്പുകള്‍ക്കും അഴിമതികള്‍ക്കുമെതിരെ സൊസൈറ്റി അംഗമായ വിക്രം പൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ ഹൈക്കോടതി നടപടി ആരംഭിച്ചതോടെ സൊസൈറ്റിയിലെ മൂന്നംഗങ്ങള്‍ രാജിവച്ചിരുന്നു. …