പയ്യന്നൂര്‍: പള്ളിയുടെ ഭണ്ഡാരം കുത്തി തുറക്കുന്നതിനിടെ ബളാല്‍ സ്വദേശിയായ കുപ്രസിദ്ധ
മോഷ്ടാവ് അറസ്റ്റില്‍. ബളാല്‍ അത്തിക്കടവ് ചേവിരി ഹൗസില്‍ ഹരീഷ്‌കുമാര്‍(50) അറസ്റ്റില്‍. നിരവധി
ഞായറാഴ്ച പുലര്‍ച്ചേ പയ്യന്നൂര്‍ ടൗണ്‍ ജുമാ മസ്തിദിലെ ഭണ്ഡാരം കുത്തി തുറക്കുന്നതിനിടെയാണ് പിടിയിലായത്. ഒരു മണിയോടെ ഭണ്ഡാരം തകര്‍ക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളാണ് കള്ളനെ വളഞ്ഞുവച്ചത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റുചെയ്തു. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു. ജൂണില്‍ ഇയാളെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചിരുന്നു. പത്തോളം ഭണ്ഡാര മോഷണ കേസുകളിലെ പ്രതിയായ ഹരീഷ് ഒരാഴ്ച മുന്‍പാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. കഴിഞ്ഞമാര്‍ച്ചില്‍ പിലാത്തറ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ജുമാ മസ്ജിദിന്റെ ഭണ്ഡാരം കവര്‍ന്നിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഒരുദിവസം കാഞ്ഞങ്ങാട് നഗരത്തിലെ നാലുക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച ചെയ്ത കേസിലും പ്രതിയായിരുന്നു.
