ടിവിയുടെ റിമോര്‍ട്ട് നല്‍കിയില്ല; മാതാവുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു

ടിവിയുടെ റിമോര്‍ട്ട് നല്‍കാത്തതിന് മാതാവുമായി വഴക്കിട്ട ഏഴാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു. ആലപ്പുഴ
കരിപ്പോലില്‍ തങ്കച്ചന്റെയും സിന്ധുവിന്റെയും മകന്‍ ആദിത്യന്‍ (12) ആണ് മരിച്ചത്.
ടിവിയുടെ റിമോര്‍ട്ടിനെ ചൊല്ലിയുളള തര്‍ക്കത്തിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് മാതാവ് ടിവിയുടെ റിമോര്‍ട്ട് മാറ്റിവച്ചിരുന്നു. റിമോര്‍ട്ട് തരാന്‍ ആദിത്യന്‍ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാന്‍ മാതാവ് തയ്യാറായില്ല. വഴക്കിട്ടതിന് ശേഷം മുറിയില്‍ കയറി വാതില്‍ അടയ്ക്കുയായിരുന്നു. മുറിക്കുള്ളിലെ ജനല്‍ കമ്പിയിലാണ് ആദിത്യന്‍ തൂങ്ങിമരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page