റിയാസ് മൗലവി വധക്കേസ്; സാമൂഹികമാധ്യമത്തിലൂടെ വര്‍ഗീയ വിദ്വേഷ പ്രചാരണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: സാമൂഹികമാധ്യമത്തിലൂടെ വര്‍ഗീയ വിദ്വേഷപ്രചാ രണം നടത്തിയ രണ്ടുപേരെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. റിയാസ് മൗലവി കൊലപാതകക്കേസില്‍ വെറുതേ വിട്ട കേളുഗുഡെയിലെ അജേഷ് എന്ന അപ്പു(27), കുമ്പള കോയിപ്പാടിയിലെ അബൂബക്കര്‍ സിദ്ദിഖ്(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടി.വി. ചാനല്‍ വാര്‍ത്തയുടെ കമന്റ് ബോക്‌സില്‍ പ്രകോപനപരമായ കമന്റിട്ടതിനാണ് അബൂബക്കര്‍ സിദ്ദിഖിനെതിരേ കേസെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ വര്‍ഗീയ വിദ്വേഷപ്രചാരണം നടത്തിയതിനാണ് അജേഷിനെ അറസ്റ്റുചെയ്തത്. സാമൂഹികമാധ്യമങ്ങളിലൂടെ പ്രകോപനപരമായ കമന്റുകള്‍ ചെയ്യുന്നതും വര്‍ഗീയ വിദ്വേഷം പരത്തുന്ന പോസ്റ്റുകളോ ചെയ്യുന്നുണ്ടോയെന്ന് പൊലീസ് സൈബര്‍ പട്രോളിങ് നടത്തുന്നുണ്ടെന്നും ഇത്തരക്കാരെ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കാസര്‍കോട് ടൗണ്‍ പൊലീസ് അറിയിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page