ബ്രോക്കര്‍ ഫീസില്‍ തുക കുറഞ്ഞതിനെ തുടര്‍ന്ന് യുവതിയുടെ 7 വയസുള്ള മകനെ ബന്ധു കൊലപ്പെടുത്തി. ചണ്ഡിഗഡിലെ മൊഗ ജില്ലയിലെ ലൊഹാര ഗ്രാമത്തിലെ അഴുക്ക് ചാലില്‍ നിന്നാണ് ചാക്കില്‍ കെട്ടിയ നിലയില്‍ 7 വയസുകാരന്റെ മൃതദേഹം ജൂലൈ 3ന് കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണ ശേഷം പുനര്‍വിവാഹിതയായ വീര്‍പല്‍ കൌര്‍ തന്റെ അമ്മാവനും അമ്മായിക്കും ഒപ്പമായിരുന്നു 7 വയസുകാരനായ സുഖ്മന്‍ താമസിപ്പിച്ചിരുന്നത്. ബന്ധുവായ രണ്ടാം വിവാഹത്തിനായുള്ള ഒത്താശ ചെയ്തത് ഇവരായിരുന്നു. വിവാഹ ശേഷം ബന്ധുക്കള്‍ക്ക് 7 വയസുകാരന്റെ മാതാവ് ബ്രോക്കര്‍ ഫീസ് ആയ 50000 രൂപ നല്‍കാമെന്ന് ബര്‍ണാലയിലെ ബഖത്ഗഢിലെ വീര്‍പാല്‍ കൗര്‍ എന്ന ബന്ധുവിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ യുവതിക്ക് വിവാഹ ശേഷം 10000 രൂപ മാത്രമാണ് ഇവര്‍ക്ക് സംഘടിപ്പിച്ച് നല്‍കാനായത്. ഇതോടെയാണ് പണം നല്‍കുന്നത് വരെ ഏഴ് വയസുകാരനെ പ്രതി ഒപ്പം നിര്‍ത്തി. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷവും യുവതിക്ക് പണം സംഘടിപ്പിച്ച് നല്‍കാനാവാതെ വന്നതിന് പിന്നാലെ ബന്ധുക്കള്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏഴ് വയസുകാരന്റെ പിതാവിന്റെ ബന്ധുക്കള്‍ താമസിക്കുന്ന വീടിന് സമീപത്തെ ഓടയിലാണ് ഇവര്‍ മൃതദേഹം ചാക്കില്‍ കെട്ടി തള്ളിയത്. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അഴുകിയ നിലയിലുള്ള മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് തിരിച്ചറിയാന്‍ സാധിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
