കാസര്‍കോട്: പ്രവാസി വ്യവസായിയും പൗര പ്രമുഖനുമായിരുന്ന ഖത്തര്‍ സാലിഹ് ഹാജി അന്തരിച്ചു. ഖത്തറില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ബേക്കല്‍ സ്വദേശിയാണ്. ഖത്തര്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഖത്തറുള്‍പ്പെടെ വിവിധയിടങ്ങളില്‍ നിരവധി വ്യാപാര വ്യവസായ സ്ഥാപനളുടെ ഉടമയായിരുന്നു സാലിഹ് ഹാജി. കാഞ്ഞങ്ങാട്ടെ പ്രശസ്തമായ ഹൈമ സില്‍കിന്റെ ഉടമയുമായിരുന്നു. സാമൂഹ്യ-വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം ബേക്കലിലെ ഇസ്ലാമിക്എ യുപി സ്‌കൂള്‍ സ്ഥാപകനാണ്.
