കളിച്ചുകൊണ്ടിരിക്കെ മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് ഏഴ് വയസുകാരി മരിച്ചു. മാമ്പ്രാ-തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍-ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീ ഭദ്രയാണ് മരിച്ചത്. സഹോദരനും മറ്റൊരു കുട്ടിക്കും പരിക്കേറ്റു. മതില്‍ ഇടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. ദേവിയും സുഹൃത്തുക്കളും കളിച്ചുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. പഴക്കമുള്ള മതിലിന് താഴെയിരുന്നായിരുന്നു കുട്ടികള്‍ കളിച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് മതില്‍ ഇടിഞ്ഞുവീണത്. കുട്ടിയെ ഉടന്‍ തന്നെ തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെങ്കിടങ്ങ് ശ്രീശങ്കരനാരായണ എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page