കാസര്‍കോട്: വില്‍പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവ് എക്‌സൈസ് അധികൃതര്‍ പിടികൂടി. മടിക്കൈ സ്വദേശി നാന്തം കുഴി നല്ലംകുഴി വീട്ടില്‍ മനോജ് തോമസ്(45) ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ചായ്യോത്ത് വച്ച് നടന്ന വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. കൊറിയര്‍ അയക്കാനുള്ള വ്യാജേന പൊതിഞ്ഞുവച്ച 750 ഗ്രാം കഞ്ചാവാണ് ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം ദിലീപിന്റെ നേതൃത്വത്തില്‍ കണ്ടെടുത്തത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് കേസ് എടുത്ത് അറസ്റ്റുരേഖപ്പെടുത്തി. സിഇഒമാരായ സരിത, ശൈലേഷ് കുമാര്‍, ഷാജി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രാജീവന്‍ എന്നിവരാണ് റെയ്ഡിനെത്തിയത്.







