കാസര്‍കോട്: ഷര്‍ട്ടിന്റെ ബട്ടണ്‍ മുഴുവന്‍ ഇടാത്തതിന്റെ പേരില്‍ 16 കാരന് ക്രൂര മര്‍ദ്ദനം. ആറു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ മേല്‍പറമ്പ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെയാണ് കളനാട് സ്വദേശിയായ ഉദുമ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി അക്രമത്തിന് ഇരയായത്. ഷര്‍ട്ടിന്റെ ബട്ടണ്‍ മുഴുവന്‍ ഇടാത്തതിന് ചോദ്യം ചെയ്ത് മുഖത്തടിച്ചും ചവിട്ടി വീഴ്ത്തിയും പരിക്കേല്‍പ്പിച്ചെന്നാണ് പരാതി.







