തൃശൂര്‍: എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് രണ്ടു വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. വെള്ളറക്കാട് ചിറമനേങ്ങാട് മുളക്കല്‍ വീട്ടില്‍ സുരേഷ് ബാബു- ജിഷ ദമ്പതികളുടെ രണ്ടു വയസുള്ള മകള്‍ അമേയ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് കുഞ്ഞിനെ വീട്ടുവളപ്പിലെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരറിയാതെ അയല്‍വീട്ടില്‍ പോയിരുന്നു. കുട്ടിയുടെ മാതാപിതാക്കളും മുത്തശ്ശിയും മാത്രമാണ് രാത്രി വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയെ കാണാതായ ശേഷം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കുന്നംകുളം അഗ്‌നിരക്ഷാസേനാ സംഘം കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
വെള്ളറക്കാട് എസ്‌കെഎസ്എസ്എഫ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വിവരമറിഞ്ഞ് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തിയിരുന്നു.
