Category: local

രാമന്തളിയില്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട ഫോര്‍ച്യൂണ്‍ കാര്‍ കത്തി നശിച്ചു

  പയ്യന്നൂര്‍: രാമന്തളി കുന്നരു കാരന്താട്ടില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. കാരന്താട്ട്പഴയ കള്ളുഷാപ്പിന് സമീപത്തെ പി.വി.ദിജിന്റെ ഫോര്‍ച്യൂണ്‍ കാറാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെ കത്തി നശിച്ചത്. അമ്മാവന്‍ അശോകന്റെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട

17കാരിയെ പീഡിപ്പിച്ച കിനാനൂരിലെ 40 കാരന്‍ അറസ്റ്റില്‍

  കാസര്‍കോട്: പതിനേഴുകാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. കിനാനൂര്‍, കരിമ്പുവളപ്പിലെ കെ.വി ധനേഷി(40)നെയാണ് നീലേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഒരു വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഭാര്യയും മക്കളുമുള്ള പ്രതി, പെണ്‍കുട്ടിയുമായി

നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ട.കായിക അധ്യാപകൻ രാമചന്ദ്ര മാരാർ അന്തരിച്ചു

കാസർകോട് : നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ റിട്ട.കായിക അധ്യാപകൻ നീലേശ്വരം കിഴക്കൻ കൊഴുവലിലെ രാമചന്ദ്ര മാരാർ(68) അന്തരിച്ചു. പയ്യന്നൂർ അനാമയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച. ഭാര്യ: വസന്ത

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പടന്നക്കാട് അനന്തം പള്ളയിലെ മുനമ്പത്ത് കല്യാണിയുടെ മകൾ എം.വനജ( 44) ആണ് മരിച്ചത്. ദീർഘകാലമായി ചികിത്സയിലായിരുന്നു. സംസ്കാരം ബുധനാഴ്ച. ഭർത്താവ് പി.പി.രവി ( പിലിക്കോട് മടി

കേരള പ്രവാസി സംഘം ബേഡകം ഏരിയാ പ്രസിഡണ്ട് വി.കെ രാഘവന്‍ അന്തരിച്ചു

കാസര്‍കോട്: കേരള പ്രവാസി സംഘം ബേഡകം ഏരിയാ പ്രസിഡണ്ടും കൊളത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ വി.കെ രാഘവന്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

മുസോടിയില്‍ കടലാക്രമണം രൂക്ഷം; ഒരു വീട് തകര്‍ന്നു, അഞ്ചു വീടുകള്‍ ഭീഷണിയില്‍, നിരവധി തെങ്ങുകള്‍ കടപുഴകി

കാസര്‍കോട്: മംഗല്‍പ്പാടി, പഞ്ചായത്തിലെ ഉപ്പള, മുസോടിയില്‍ കടല്‍ക്ഷോഭം രൂക്ഷം. ഒരു വീട് തകര്‍ന്നു. അഞ്ചു വീടുകള്‍ ഭീഷണിയില്‍; നിരവധി തെങ്ങുകള്‍ കടപുഴകി. ദിവസങ്ങളായി തുടരുന്ന കടല്‍ക്ഷോഭത്തിലാണ് നാശം ഉണ്ടായത്. മുസോടിയിലെ മൂസയുടെ വീടാണ് തകര്‍ന്നത്.

സിപിഎം നേതാവ് ടി.എം.എ കരീമിന്റെ പിതാവ് മൊയ്തീന്‍ കുഞ്ഞി പാണലം അന്തരിച്ചു

കാസര്‍കോട്: സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം ടി.എം.എ കരീമിന്റെ പിതാവ് മൊയ്തീന്‍ കുഞ്ഞി പാണലം (89) അന്തരിച്ചു. ഭാര്യ: ഖദീജ. മറ്റുമക്കള്‍: ഫാത്തിമ, മുഹമ്മദ് കുഞ്ഞി, നെഫീസ, റുഖിയ, ആയിഷ ടിഎം ഹസൈനാര്‍,

റിട്ട.റെയില്‍വെ സീനിയര്‍ ടെക്‌നീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ചെന്നൈ റെയില്‍വെ സീനിയര്‍ റിട്ട. ടെക്‌നീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞങ്ങാട് സൗത്തിലെ കെ.വി. തമ്പാന്‍ (70) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വീടിന്റെ ബാല്‍ക്കണിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പയ്യന്നൂര്‍

കുനില്‍ സ്‌കൂളിന്റെ ബസ് ബാഡൂരില്‍ കുഴിയിലേക്ക് മറിഞ്ഞു; വിദ്യാര്‍ത്ഥികള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു

കാസര്‍കോട്: ബാഡൂരില്‍ ഇന്ന് രാവിലെ സ്‌കൂള്‍ ബസ് മറിഞ്ഞു.കുനില്‍ സ്‌കൂളിന്റെ ബസാണ് മറിഞ്ഞത്. ബസില്‍ രണ്ട് കുട്ടികളും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു. അവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.ബാഡൂര്‍ പദവിനടുത്താണ് അപകടമുണ്ടായത്. ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റിയാണ്

ഉപ്പളയിലെ മുന്‍ ലീഗ് നേതാവ് കെ ഇബ്രാഹിം ഹാജി അന്തരിച്ചു

കാസര്‍കോട്: ഉപ്പള കൈകമ്പ സ്വദേശിയും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റി മുന്‍ ഭാരവാഹിയുമായ കെ ഇബ്രാഹിം ഹാജി(71) അന്തരിച്ചു. ഗള്‍ഫില്‍ നേരത്തെ ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഉപ്പള ഗേറ്റ് കുന്നില്‍ ജുമാമസ്ജിദ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പരേതയായ ആസ്യുമ്മയാണ്

You cannot copy content of this page