ചെങ്കല്ല് കിട്ടാനില്ല, മാഫിയകള്‍ കടത്തുന്നത് അന്യജില്ലകളിലേക്കും കര്‍ണാടകയിലേക്കും; പരക്കെ പൊലീസ് റെയ്ഡ്, ചെങ്കല്‍ ലോറി പെര്‍ണയില്‍ പിടികൂടി

കാസര്‍കോട്: ജില്ലയില്‍ നിന്ന് അന്യജില്ലകളിലേക്കും കര്‍ണാടകയിലേക്കും ചെങ്കല്ല് അനധികൃതമായി കടത്തുന്ന മാഫിയാ സംഘം സജീവം. പരാതിയെ തുടര്‍ന്ന് കുമ്പള പൊലീസ് നടത്തിയ റെയ്ഡില്‍ മലപ്പുറത്തേയ്ക്ക് കടത്തന്‍ ശ്രമിച്ച ഒരു ലോറി ചെങ്കല്ല് പെര്‍ണയില്‍ പിടികൂടി. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കരിപ്പൂര്‍ സ്വദേശി കൃഷ്ണ ദാസ്(35) പിടിയിലായി. വെള്ളിയാഴ്ച രാത്രി എസ്‌ഐ കെപി ഗണേഷിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് ചെങ്കല്ല് കടത്ത് പിടികൂടിയത്. ജില്ലയില്‍ 30 രൂപ വിലയുള്ള ചെങ്കല്ലിന് 100 ലധികം രൂപയ്ക്കാണ് മറ്റു സ്ഥലങ്ങളില്‍ …

ദുബായില്‍ ചിത്താരി സ്വദേശിയായ യുവാവ് കാറില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ചിത്താരി സ്വദേശിയെ ദുബായില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ചിത്താരി മീത്തല്‍ സ്വദേശി ടിവി ഫിറോസ്(32) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരണം. ജുമാ നിസ്‌കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ട ഫിറോസിനെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കാറില്‍ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം. സഹോദരങ്ങള്‍ക്കൊപ്പം ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതനായത്. മൃതദേഹം …

അതിദാരുണം; അഞ്ചു വയസുകാരിയായ മകളെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചു; പിതാവ് ജീവനൊടുക്കിയ നിലയിൽ

ഗാന്ധിനഗർ: അഞ്ചു വയസുകാരിയായ മകളെ കൊന്ന ശേഷം പിതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അംറേലി ജില്ലയിൽ കെട്ടിട നിർമാണ സൂപ്പർവൈസറായ കിഷോര്‍ ധനകാണ് (40) മകള്‍ അഞ്ചു വയസുകാരിയായ ഹിമാന്‍ഷിയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് ദാരുണമായ സംഭവമുണ്ടായത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പിലെ സൂചന. കിഷോറും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.സ്വന്തം വീട്ടിലായിരുന്ന ഭാര്യ മഞ്ജുബെൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബുധനാഴ്ച …

അതൃക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വാഹനം പൂർണമായും കത്തി നശിച്ചു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട്: നെല്ലിക്കട്ട അതൃക്കുഴിക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കാർ പൂർണ്ണമായും കത്തി നശിച്ചു. ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു. കാസർകോട് സ്വദേശി വിനോദിന്റെ മാരുതി ആൾട്ടോ കാറിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കാർ അതൃക്കുഴി കയറ്റത്തിൽ വച്ച് എൻജിനിൽ തീ പിടിക്കുകയായിരുന്നു. തുടർന്ന് കാർ ഓടിച്ചിരുന്ന അഷ്റഫ് ബ്രേക്ക് ചവിട്ടിയിട്ടും വാഹനത്തിനെ നിയന്ത്രിക്കാനായില്ല. നിയന്ത്രണം വിട്ട കാർ പിറകിലോട്ട് വന്ന് അടുത്തുള്ള കോൺക്രീറ്റ് തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നു. തീ ആളിക്കത്തുന്നത് കണ്ട് സീറ്റ് …

ഇന്നത്തെ പ്രധാന വാർത്തകൾ

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുകയാണ്. യു.എൻ പൊതുസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ന്യൂയോർക്കിലെത്തുന്ന ഇറാൻ പ്രതിനിധികൾക്ക് അമേരിക്ക വിസ അനുവദിച്ചു, എന്നാൽ ഇവർക്ക് ആഡംബര യാത്രകൾക്കും ഷോപ്പിങ്ങിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള തങ്ങളുടെ വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിന് കാത്തുനിൽക്കാതെ നേരിട്ട് യുദ്ധക്കപ്പലുകൾ അയക്കാൻ ഇറ്റലി തീരുമാനിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ഉപരോധ ഭീഷണിയുമായി അമേരിക്ക രംഗത്തെത്തി. അതേസമയം, സ്വന്തം ആണവ …

മാണിമൂല പുളിഞ്ചാലിൽ പൈപ്പ് കയറ്റി വന്ന ലോറി 100 അടി താഴ്ചയിലേക്ക് മറിഞ്ഞു; ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി

കാസർകോട്: കർണാടകയിൽ നിന്നും കുടിവെള്ള പൈപ്പുകളുമായി വരികയായിരുന്ന ലോറി മാണിമൂല പുളിഞ്ചാലിന് സമീപം നിയന്ത്രണം വിട്ട് 100 അടി താഴ്ചയിലേക്ക്മറിഞ്ഞു. വെള്ളിയാഴ്ച രാത്രി രാത്രി 10 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങി. ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും സംയുക്തമായി അരമണിക്കൂറോളം നേരം നടത്തിയ സാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഡ്രൈവറുടെ ജീവൻ രക്ഷിക്കാനായത്. പരിക്കേറ്റ ഡ്രൈവറെ ഉടൻതന്നെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് മാറ്റി. കുറ്റിക്കോൽ പഞ്ചായത്തിലേക്ക് കുടിവെള്ള പദ്ധതിക്ക് …

വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

കൊച്ചി: ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു. കക്കാട് പൊതുകുന്നത് അരുൺ പ്രകാശ് (31) ആണ് മരിച്ചത്. കോട്ടയം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ പിറവം സ്നേഹ ഭവൻ റോഡിൽ ആയിരുന്നു സംഭവം. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ അരുൺ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് മരണം സംഭവിച്ചത്. കക്കാട് പെരുമ്പിള്ളിൽ ജിഷ്ണുവാണ് പെട്രോൾ ഒഴിച്ച് തീവച്ചത്. സംഭവത്തിൽ പൊള്ളേലേറ്റ ജിഷ്ണുവും …

16 കാരിക്ക് 86 കാരിയുടെ എക്സ്റേ; അതു നോക്കി മരുന്ന് കുറിച്ചു, മെഡിക്കൽ കോളജിൽ ഗുരുതര വീഴ്ചയെന്ന് പരാതി

അടൂർ: കോന്നി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സപ്പിഴവെന്ന് ആരോപണം. ശ്വാസതടസത്തിനു ചികിത്സ തേടിയെത്തിയ 16 കാരിക്ക് എക്സറേ മാറിക്കൊടുത്തതായി പരാതി. ശ്വാസതടസത്തെ തുടർന്ന് എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് 86 കാരിയുടെ എക്സ്റേ ഫിലിം മാറി നൽകുകയായിരുന്നു. എന്നാൽ ഇതു മനസിലാക്കാതെ ഡോക്ടർ പരിശോധന നടത്തുകയും മരുന്നു കുറിച്ചു നൽകുകയും ചെയ്തു എന്നാണ് ആരോപണം. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് വിശദീകരണം ചോദിച്ചു.ഈ മാസം 14നാണ് പെൺകുട്ടി പിതാവിനൊപ്പം ശ്വാസംമുട്ടലിന് ചികിത്സ തേടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. …

മാലോത്ത് ദമ്പതികള്‍ കുളത്തില്‍ ചാടിയ സംഭവം; സജിയുടെ മൃതദേഹവും കണ്ടെത്തി

കാസര്‍കോട്: മാലോം കാര്യോട്ട് ചാലില്‍ കുളത്തില്‍ ചാടിയ 52 കാരിയുടെ മൃതദേഹവും കണ്ടെത്തി. തടത്തില്‍ വീട്ടില്‍ സാബു (56)വിന്റെ ഭാര്യ സജി സാബുവിന്റെ മൃതദേഹമാണ് നാട്ടുകാര്‍ കണ്ടെത്തിയത്. വെളളിയാഴ്ച ഉച്ചയോടെയാണ് ദമ്പതികള്‍ വീട്ടുപറമ്പിലെ കുളത്തില്‍ ചാടിയത്. സംശയത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ആദ്യം സാബുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. പിന്നീടാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

വിവാഹത്തിനു ദിവസങ്ങള്‍ മാത്രം, യുവാവിനെ കൊന്ന് ഓടയില്‍ തള്ളി; യുവതി പിടിയില്‍

ന്യൂഡല്‍ഹി: അടുത്തമാസം വിവാഹം നടക്കാനിരിക്കെ യുവാവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.ഡല്‍ഹി സ്വദേശിയായ യുവരാജ് സിങ് മഞ്ചന്ദയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ മുന്‍ സഹപ്രവര്‍ത്തകയും പങ്കാളിയുമാണെന്ന് പൊലീസ് കണ്ടെത്തി. സമ്പത്തിക തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് വിവരം. ഈ മാസം 6ന് കുടുംബത്തോടൊപ്പം വിവാഹവസ്ത്രങ്ങള്‍ എടുത്ത ശേഷം തനിക്ക് അടിയന്തരമായി ഗുഡ്ഗാവില്‍ പോകണമെന്ന് യുവരാജ് വീട്ടുകാരോട് പറഞ്ഞിരുന്നു. ഗുഡ്ഗാവിലേക്ക് പോയ യുവരാജ് എട്ടാം തിയതി സഹോദരിമാര്‍ക്ക് വാട്‌സാപ് സന്ദേശമയച്ചു. തിരിച്ചു ബന്ധപ്പെട്ടപ്പോള്‍ പ്രതികരണമൊന്നും ലഭിച്ചില്ല. ഫോണിലും വിളിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് 11ന് ബന്ധുക്കള്‍ …

വിദ്യാര്‍ഥികള്‍ക്ക് എംഡിഎംഎ എത്തിച്ചു നല്‍കുന്ന രണ്ടുപേര്‍ അറസ്റ്റില്‍; ഒരുലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി

മംഗളൂരു: ഉഡുപ്പിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ വില്‍പ്പന നടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഉഡുപ്പി ഉദ്യാവര സ്വദേശി അക്ബര്‍ മുഹമ്മദ് (44), ബെംഗളൂരുവിലെ സയ്യിദ് സുഹൈല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 30 ഗ്രാം എംഡിഎംഎ, 40,000 രൂപ വിലമതിക്കുന്ന നാല് മൊബൈല്‍ ഫോണുകള്‍, 9,500 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിയ കാറും പിടിച്ചെടുത്തു. കാറിലെത്തി ഉഡുപ്പി, പേരമ്പള്ളി, മണിപ്പാല്‍ …

നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ചു; നാട്ടുകാര്‍ വാഹനം പരിശോധിച്ചപ്പോള്‍ ഡിക്കിക്കുള്ളില്‍ മൃതദേഹം, 13 കാരനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനുള്ള പദ്ധതി പാളി, പിന്നാലെ ക്രൂരകൊലപാതകം, അയല്‍വാസി പിടിയില്‍

ബെംഗളൂരു: നഗരത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. 13 കാരനെ അയല്‍വാസി കല്ലുകൊണ്ട് തലക്കടിച്ചുകൊന്നു. യെലഹങ്ക വിനായക നഗറില്‍ താമസിക്കുന്ന പ്രജ്വല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ ഭാസ്‌കര്‍ റെഡ്ഡി പിടിയിലായി. തട്ടിക്കൊണ്ടുപോയി പണം വാങ്ങാനുള്ള പദ്ധതി പാളിയതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. കൊലപാതകത്തിനുശേഷം ആന്ധ്രയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു. കൊലയ്ക്ക് ശേഷം സ്ഥലം വിട്ടപ്പോള്‍കാര്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട കാര്‍ മതിലിലും മറ്റുവാഹനങ്ങളിലും ഇടിച്ചു. ഇതോടെ നാട്ടുകാര്‍ വളയുകയും വാഹനം പരിശോധിക്കുകയും ചെയ്തു. കാറിന്റെ ഡിക്കി പരിശോധിച്ചപ്പോള്‍ …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഉദുമ നാലാംവാതുക്കലിലെ 31 കാരി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഉദുമയിലെ യുവതി മരിച്ചു. നാലാംവാതുക്കലിലെ എന്‍വി ഗോപാലന്റെ മകള്‍ പ്രജിന(31) ആണ് മരിച്ചത്. ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണം. സംസ്‌കാരം ശനിയാഴ്ച രാവിലെ 9 ന്. പ്രിയയാണ് മാതാവ്. സഹോദരന്‍ പ്രജിത്ത്

കുമ്പള ദേവീനഗറില്‍ തകര്‍ന്ന സര്‍വീസ് റോഡ് നന്നാക്കി; നടപടി കാരവല്‍ വാര്‍ത്തയ്ക്ക് പിന്നാലെ

കാസര്‍കോട്: കുമ്പള ദേവീനഗറില്‍ തകര്‍ന്ന സര്‍വീസ് റോഡ് ദേശീയപാതാ അധികൃതര്‍ നന്നാക്കി. നടപടി കാരവല്‍ ഓണ്‍ലൈന്‍ വാര്‍ത്തയ്ക്ക് പിന്നാലെ. ഒരാഴ്ച മുമ്പ് സര്‍വീസ് റോഡിലെ ഓവുചാലിന് മുകളില്‍ സ്ഥാപിച്ച സ്ലാബ് വലിയ വാഹനം കയറി തകര്‍ന്നിരുന്നു. ഇതോടെ പ്ലാസ്റ്റിക് ബാരിക്കേഡുകള്‍ സ്ഥലത്ത് സ്ഥാപിച്ച് വാഹനങ്ങള്‍ കടന്നുപേകാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് അധികൃതര്‍ ചെയ്തത്. അതേസമയം അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതം സുഖമമാക്കാനുള്ള നടപടിയിലേക്ക് അധികൃതര്‍ നീങ്ങിയില്ല. ഇതുസംബന്ധിച്ചാണ് കാരവല്‍ ഈമാസം 13 ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത …

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി, ജയിലില്‍ തുടരാം

കല്‍പ്പറ്റ: അനധികൃതമായി മദ്യം കൈവശം വെച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി. ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്.അറസ്റ്റിലായ ആന്റോയെ കോടതി കഴിഞ്ഞ ദിവസം 14 ദിവസം റിമാന്‍ഡില്‍ വിട്ടിരുന്നു. ഇതിന് പിന്നാലെ ജാമ്യാപേക്ഷയുമായി ആന്റോ കോടതിയെ സമീപിക്കുകയായിരുന്നു. ഇനി ആന്റോ അഗസ്റ്റിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്‌സൈസ്. ഇന്നുതന്നെ ബത്തേരി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത …

ഈമാസം 22 മുതല്‍ പരശുറാം എക്‌സ്പ്രസ് എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറുന്നു; അണ്‍റിസര്‍വ്ഡ് കോച്ചുകളില്‍ മാറ്റമില്ല, എന്താണ് എല്‍എച്ച്ബി കോച്ചുകള്‍?

തിരുവനന്തപുരം: സെപ്റ്റംബര്‍ 22 മുതല്‍ എല്‍എച്ച്ബി(ലിങ്ക് ഹൊഫ്മാന്‍ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു.പുതിയ കോച്ച് ഘടനയനുസരിച്ച് രണ്ട് എസി സിറ്റിങ് കോച്ചുകള്‍, മൂന്ന് റിസര്‍വ്ഡ് നോണ്‍ എസി സിറ്റിങ്, 15 അണ്‍റിസര്‍വ്ഡ് കോച്ചുകള്‍, ഒരു സെക്കന്‍ഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാന്‍, ഒരു ജനറേറ്റര്‍ കോച്ച് എന്നിവയാണ് പരശുറാം എക്‌സ്പ്രസില്‍ ഉണ്ടാവുക. ആകെ കോച്ചുകളുടെ എണ്ണം 21 ആണ്.പാലക്കാട് റെയില്‍വേ ഡിവിഷന്‍ ആദ്യം നല്‍കിയ നോട്ടീസ് പ്രകാരം ഒന്‍പത് സെക്കന്‍ഡ് സിറ്റിങ് കോച്ചും ഒന്‍പത് ജനറല്‍ സെക്കന്‍ഡ് …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കരിവെള്ളൂര്‍ പലിയേരിയിലെ യുവതി മരിച്ചു

കരിവെള്ളൂര്‍: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. പലിയേരിയിലെ എ വിജിന(37) ആണ് മരിച്ചത്. ഭര്‍ത്താവ്: ടി രാജേഷ്. കെവി വിജയന്റെയും എ ശോഭയുടെയും മകളാണ്. മക്കള്‍: നിരഞ്ജന, ജാന്‍വി(വിദ്യാര്‍ഥികള്‍).

ഡോക്ടര്‍ കോടതിയില്‍ പോയ സമയം സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചത് ഡ്രൈവര്‍; കുറിപ്പെഴുതി പുറത്തുനിന്ന് മരുന്ന് വാങ്ങാന്‍ നിര്‍ദേശവും, വിഡിയോ വൈറല്‍, പിന്നീട് സംഭവിച്ചത്

കാണ്‍പൂര്‍: ഡോക്ടറുടെ അഭാവത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ രോഗികളെ ചികിത്സിച്ചത് ഡ്രൈവര്‍. മരുന്നിന് കുറിപ്പെഴുതി നല്‍കയതും ഇയാള്‍ തന്നെ. ഉത്തര്‍പ്രദേശ് കാണ്‍പൂരിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയായ കാന്‍ഷി റാം ജോയിന്റ് ഹോസ്പിറ്റല്‍ ആന്‍ഡ് ട്രോമ സെന്ററിലാണ് സംഭവം. കോടതിയില്‍ ഒരു കേസിന്റെ ആവശ്യത്തിനായി ഡോക്ടര്‍ രാംകേഷ് പുറത്തുപോയ സമയത്താണ് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഒപിയില്‍ കയറിയത്. പിന്നീട് രോഗികളെ പരിശോധിക്കുക മാത്രമല്ല, കുറിപ്പടി എഴുതി മരുന്നുകള്‍ കുറിച്ചു നല്‍കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിയ രോഗികളെ അകത്തേക്ക് വിളിക്കുന്നതും, രോഗവിവരങ്ങള്‍ വിശദമായി …