തളിപ്പറമ്പ്: വീട്ടിൽ ഇലക്ട്രിക്കൽ റിപ്പയറിങ് ചെയ്യുന്നതിനിടെ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പട്ടുവം ഇല്ലം പറമ്പിലെ തച്ചിറാണ്ടി വീട്ടില്‍ ശശിയുടെ മകന്‍ ടി സിബിന്‍ (26) ആണ് മരിച്ചത്. തളിപ്പറമ്പിലെ ജിയോ മൊബൈല്‍ കമ്പനിയിലെ ടെക്‌നീഷ്യനാണ് സിബിൻ. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ടില്‍ ഇലക്ട്രിക്ക് റിപ്പേര്‍ നടത്തവെ അബദ്ധത്തില്‍ ഷോക്കേറ്റാണ് മരണം സംഭവിച്ചത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും. ശോഭയാണ് മാതാവ്. സഹോദരന്‍: സബിന്‍.








