അര്‍ജന്റീനയുടെ വിജയാഘോഷം; പടക്കം പൊട്ടിക്കുന്നതിനിടെ യുവാവിന്റെ വിരലുകള്‍ അറ്റു

കോഴിക്കോട്: ലോകകപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെ അര്‍ജന്റീനയുടെ വിജയാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ പരിക്ക്. യുവാവിന്റെ കൈ വിരലുകള്‍ അറ്റുപോയി. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തില്‍ പടക്കം കൈയില്‍ വെച്ച് പൊട്ടുകയായിരുന്നു. യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഞായറാഴ്ച രാവിലെ എക്‌സട്രാ ടൈമില്‍ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് അര്‍ജന്റീന സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്ത് സെമിയില്‍ എത്തിയത്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

അർജൻ്റീന മികച്ച രീതിയിൽ അല്ല കളിക്കുന്നത്. എങ്ങനെയൊക്കെയോ ജയിച്ചു കയറുന്നു എന്ന് മാത്രം. ഇംഗ്ലണ്ടിന്റെ അടുത്ത് ഈ കളിയും കൊണ്ടുപോയാൽ തോറ്റു തുന്നംപാടും.

RELATED NEWS
Scroll to top

You cannot copy content of this page