ചില്ലറയില്ലേ, എന്നാ ഇറങ്ങിക്കോ…; കണ്ടക്ടര്‍ ഇറക്കിവിട്ടത് ഗതാഗതമന്ത്രിയെ, മന്ത്രി ബസില്‍ കയറിയത് യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍

ബംഗളൂരു: യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ ബസില്‍ കയറിയ ഗതാഗത മന്ത്രി ബൈരതി സുരേഷിനെ കണ്ടക്ടര്‍ ചില്ലറയില്ലാത്തതിനാല്‍ ഇറക്കിവിട്ടു. മന്ത്രി ടിക്കറ്റിനായി 100 രൂപ നല്‍കിയപ്പോള്‍ ചില്ലറ വേണമെന്നും അല്ലെങ്കില്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നും കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.
ശനിയാഴ്ച രാത്രി ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസില്‍ നടന്ന മിന്നല്‍ പരിശോധനക്കിടെയാണ് സംഭവം. ഹെബ്ബാളില്‍നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസില്‍ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. 100 രൂപ കൊടുത്തപ്പോള്‍ ചില്ലറയായി വേണമെന്ന് കണ്ടക്ടര്‍ പറഞ്ഞു. തന്റെ കയ്യില്‍ ചില്ലറയില്ലെന്ന് മന്ത്രി അറിയിച്ചു. മന്ത്രിയുടെ മറുപടി കേട്ടപ്പോള്‍, തന്റെ കൈവശം ചില്ലറയില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ തന്റെ കാഷ് ബാഗ് കാണിച്ചു.. കൃത്യമായതുക നല്‍കാന്‍ കഴിയില്ലെങ്കില്‍ ബസില്‍നിന്ന് ഇറങ്ങിപ്പോകണമെന്നും കണ്ടക്ടര്‍ മന്ത്രിയോട് പറഞ്ഞു. പരിശോധനയ്ക്കിടെ സുരേഷ് മുഖംമൂടി ധരിച്ചിരുന്നതിനാല്‍ യാത്രക്കാരന്‍ സംസ്ഥാന ഗതാഗത മന്ത്രിയാണെന്ന് കണ്ടക്ടര്‍ക്ക് അറിയില്ലായിരുന്നു. കണ്ടക്ടര്‍ക്ക് മറുപടി നല്‍കാതെ മന്ത്രി ബസില്‍ നിന്ന് ഇറങ്ങി. പിന്നീട് മന്ത്രി
നാഗഷെട്ടിഹള്ളിയില്‍ നിന്ന് ഒരു ഓട്ടോറിക്ഷയില്‍ കുറച്ചു ദൂരം യാത്ര ചെയ്തു.
യാത്രാക്കൂലി മീറ്ററില്‍ 30 രൂപ കാണിച്ചിരുന്നെങ്കിലും ഓട്ടോഡ്രൈവര്‍ 36 രൂപ ആവശ്യപ്പെട്ടു. ചോദ്യം ചെയ്തപ്പോള്‍ മീറ്റര്‍ റിപ്പേയര്‍ ചെയ്യാമെന്ന് ഡ്രൈവര്‍ പറയുകയായിരുന്നു. ഒടുവില്‍ 40 രൂപ നല്‍കിയാണ് മന്ത്രി പോയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page