പിലിക്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ അധ്യാപിക ഫാന്‍സി കെ മാനുവല്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: ബേക്കല്‍ ഗവ.ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ റിട്ട. പ്രിന്‍സിപ്പല്‍ ഫാന്‍സി കെ മാനുവല്‍ (67)അന്തരിച്ചു. ദീര്‍ഘകാലം പിലിക്കോട് സികെഎന്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കണക്ക് അധ്യാപികയായി സേവനം ചെയ്തിരുന്നു. കോട്ടയം പാലാ കാടങ്കാവില്‍ കുടുംബാംഗമാണ്. കാംകോ സീനിയര്‍ മാര്‍ക്കറ്റിംഗ് ഓഫീസറായിരുന്ന പടന്നക്കാട്ടെ കാപ്പുകാട്ടില്‍ ജോര്‍ജിന്റെ ഭാര്യയാണ്. സംസ്‌കാര ശുശ്രൂഷകള്‍ ശനിയാവ്ച വൈകീട്ട് 3 നു സ്വഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് ചെമ്മട്ടംവയല്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. മക്കള്‍: ജോയല്‍ ജെ ജോര്‍ജ്, ഫ്രാങ്ക്‌ലിന്‍ ജോര്‍ജ് (യുഎസ്എ). മരുമക്കള്‍: അനക്‌സ് ഒഴുകയില്‍ (പേരാമ്പ്ര), …

ഹെൽമെറ്റും മാസ്കും ധരിച്ചു നീല സ്കൂട്ടറിൽ സഞ്ചാരം; വഴിയിൽ കാണുന്ന പെൺകുട്ടികളെ ഉപദ്രവിക്കും; പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പെൺകുട്ടികളുടെ പേടിസ്വപ്നമായിരുന്ന യുവാവിനെ മാസങ്ങൾക്കു ശേഷം ‘തൂക്കി’

കൊല്ലം: നീല സ്കൂട്ടറിൽ കറങ്ങി ഒറ്റയ്ക്ക് നടന്നുപോകുന്ന പെൺകുട്ടികളെ നിരന്തരമായി ശല്യംചെയ്തുവന്ന യുവാവിനെ മാസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ പോലീസ് ‘തൂക്കി’. പുത്തൂർ ആലയ്ക്കൽ കുഴിയിൽ പുത്തൻവീട്ടിൽ ലിജോ(33)യാണ് ഒടുവിൽ വലയിലായത്. റൂറൽ ഡാൻസാഫ് ടീം ആണ് യുവാവിനെ പിടികൂടിയത്. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ 12ലധികം പെൺകുട്ടികളെയാണ് കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇയാൾ ഉപദ്രവിച്ചത്. ആളൊഴിഞ്ഞ വഴികളിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാളിലാണ് ഇയാളുടെ നോട്ടം. സ്കൂൾവിട്ട് ബസിറങ്ങി വീടുകളിലേക്ക് നടന്നുപോകുന്ന കുട്ടികളെയും ഉന്നംവെക്കുന്നു. നീല സ്കൂട്ടറിൽ പിന്നിലൂടെ വന്ന് …

ഖബർ കുഴിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു

ഇരിട്ടി: ഖബർ കുഴിയെടുക്കുന്ന പ്രവൃത്തിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വള്ളിത്തോടെ മാച്ചേരി മൻസൂർ ( 43 ) ആണ് മരിച്ചത്. കേളകത്തെ ലേഡി ഹട്ട് വസ്ത്ര വ്യാപാര സ്ഥാപന ഉടമയാണ്. ബുധനാഴ്ച വള്ളിത്തോട് സ്വദേശി മുഹമ്മദലി എന്നയാൾ മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വള്ളിത്തോട് ജുമാ മസ്ജിദിൽ മുഹമ്മദലിയുടെ സംസ്‌കാരത്തിനായി കൂട്ടുകാരോടൊത്ത് ഖബർ കുഴി എടുക്കന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ഇരിട്ടിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ മാച്ചേരി മുഹമ്മദിൻ്റെയും ഹഫ്‌സത്തിൻ്റെയും മകനാണ്. …

ഇന്നത്തെ പ്രധാന വാർത്തകൾ

​ മക്ക മേഖല ലക്ഷ്യമാക്കി ഹൂതി വിമതർ വിക്ഷേപിച്ച ഡ്രോൺ സൌദി സഖ്യസേന തകർത്തു. സൌദിയിലെ അതിർത്തി പ്രദേശത്ത് ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾ കൊല്ലപ്പെടുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ​ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: ടോഗോ ഫ്ലാഗ് ചെയ്ത ഓയിൽ ടാങ്കറിന് നേരെ ഹോർമുസ് കടലിടുക്കിൽ ആക്രമണമുണ്ടായി. ആക്രമണത്തെ തുടർന്ന് തീപിടിച്ച കപ്പൽ കടലിൽ കുടുങ്ങിയതായി ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ​തെക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണം: അതിർത്തി മേഖലയിലെ സംഘർഷങ്ങളുടെ ഭാഗമായി …

എംഡി എം എ കച്ചവടത്തിൽ കോളേജ് അധ്യാപകനും; വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്ന സംഘം മലപ്പുറത്ത് പിടിയിൽ

മലപ്പുറം: എംഡിഎംഎ കേസില്‍ കോളേജ് അധ്യാപകന്‍ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍.മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടൻ, കൂട്ടുപ്രതികളായ റീന ടിഎന്‍, വിവേക് വിജയന്‍, സുബ്രഹ്‌മണ്യന്‍ എന്നിവരാണ് പിടിയിലായത്. നിലമ്പൂരും സമീപ പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ എത്തിച്ച് നല്‍കിയിരുന്ന സംഘമാണ് പിടിയിലായത്. അധ്യാപകന് എംഡിഎംഎ നല്‍കിയിരുന്ന സുബ്രഹ്‌മണ്യനില്‍ നിന്നും 0.4ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പിടികൂടി. പിന്നീടുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈല്‍, വിവേകിനും റീനക്കും സ്ഥിരമായി എംഡിഎംഎ വില്‍ക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. നേരത്തെ …

സിപിഎം കാസർകോട്‌ ജില്ലാകമ്മിറ്റി അംഗം കെഎ മുഹമ്മദ്‌ ഹനീഫയുടെ മാതാവ് ബീഫാത്തിമ അന്തരിച്ചു

കാസർകോട്: സിപിഎംജില്ലാകമ്മിറ്റി അംഗം കെ എ മുഹമ്മദ്‌ ഹനീഫയുടെ മാതാവ് പാണലത്തെ ബീഫാത്തിമ (79)അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ചരാവിലെ ഏഴിന്‌ കുഞ്ഞിക്കാനംജുമ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.ഭർത്താവ്: എരിയാൽ അബ്ദുൾറഹ്മാൻ.മറ്റു മക്കൾ: അഷ്‌റഫ്‌, കെ എ ഉമ്മർ (മാസ്‌ ഷാർജ, ഇന്ത്യൻ അസോസിയേഷൻ അംഗം), കെ എ ഷാഫി. മരുമക്കൾ: നസ്രിയ, ആയിഷ (അധ്യാപിക, ചന്ദ്രഗിരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ), സമീറ, ഷാജിത. സഹോദരങ്ങൾ: ഷാഫി, അസൈനാർ (ഇരുവരും മാങ്ങാട്‌), അയിഷാബി (കാഞ്ഞങ്ങാട്‌), റുഖിയ (അരവത്ത്‌), പരേതരായ ആമു(മാങ്ങാട്‌), സുബൈദ (കോട്ടിക്കുളം).

കടം കൊടുത്ത പണം തിരികെ ചോദിച്ചതിലുള്ള വിരോധം; മധൂർ കോട്ടക്കണി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു, മൂന്നുപേർക്കെതിരെ കേസ്

കാസർകോട്: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിന് ഒരു സംഘം ആളുടെ ആക്രമണം. മധൂർ കോട്ടക്കണ്ണി സ്വദേശി മുഹമ്മദ് ഷിഹാബിനാ(35)ണ് പരിക്കേറ്റത്. സംഭവത്തിൽ അബ്ദുൽ മനാഫ്, സാബിത്ത്, ഇല്യാസ് എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ടാണ് സംഭവം. സുഹൃത്തായ അച്ചു എന്ന് വിളിക്കുന്ന പട്ട്ല അഷ്റഫിൻ്റെ കൂട്ടാളികൾ ചേർന്ന് മർദിച്ചെന്നാണ് പരാതി. വീടിനു സമീപത്തുള്ള ഹോട്ടലിൽ ചായ കുടിക്കുകയായിരുന്നു ശിഹാബ്. ഈ സമയം അഷ്റഫിൻ്റെ കൂട്ടാളികൾ അവിടെ എത്തുകയും എന്തോ കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് …

ചെറുവത്തൂർ കൊവ്വലിലെ മുൻ പ്രവാസി കൊടക്കൽ തമ്പാൻ നായർ അന്തരിച്ചു

ചെറുവത്തൂർ: കൊവ്വലിലെ കൊടക്കൽ തമ്പാൻ നായർ (71) അന്തരിച്ചു. മുൻ പ്രവാസിയായിരുന്നു. ഭാര്യ: തളിയിൽ രാധ കുട്ടമത്ത് (മഞ്ചേശ്വരം പഞ്ചായത്ത് ജീവനക്കാരി). മക്കൾ: മഹേഷ് (ദുബൈ), സുഭാഷ് (ദുബൈ). മരുമക്കൾ: ശരണ്യ പയ്യന്നൂർ (എൻജിനിയർ, ദുബൈ ), സുമിത്ര(ദുബൈ). സഹോദരി: സ്വർണ്ണകുമാരി. സംസ്കാരം വെള്ളിഴ്ച രാവിലെ 10.30 ന്.

എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം; ഒളയം ഗ്രാമത്തിന് അഭിമാനമായി അബ്‌സര്‍ ഫവാസ്

കുമ്പള: എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടി മംഗല്‍പാടിയിലെ ഒളയം ഗ്രാമത്തിന് അഭിമാനമായിരിക്കുകയാണ് അബ്‌സര്‍ ഫവാസ്. നിരന്തര പരിശ്രമത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയുമാണ് ഈ വിജയം ഫവാസിന് കൈവരിക്കാനായത്. ഗ്രാമത്തിലെ ആദ്യ ഡോക്ടറാണ് ഫവാസ്. മുംബൈയിലെ അബൂബക്കറിന്റെയും ഫൗസിയ അബൂബക്കറിന്റെയും മകനാണ് ഫവാസ്. മുംബൈയിലാണ് ഫവാസിന്റെ പ്രാഥമിക വിദ്യാഭ്യാസം നടന്നത്. പിന്നീട് മുട്ടം, കുമ്പള ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും പഠനം പൂര്‍ത്തിയാക്കി. പ്ലസ്ടുവിന് ശേഷം നീറ്റ് പരീക്ഷയ്ക്ക് വേണ്ടി പാലയിലെ കോച്ചിങ് സെന്ററില്‍ ചേര്‍ന്നു. പരീക്ഷയിലെ വിജയത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ …

ചൂടിന് ആശ്വാസമേകാന്‍ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും, 19ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും, 20ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനത്ത് പൊതുവെ ചൂട് …

അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവും പിഴയും

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് നാല് വര്‍ഷം തടവും പിഴയും. കോട്ടയം വിജിലന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 30.8 ലക്ഷം രൂപയും ഒടുക്കണം.സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിന്‍ തച്ചങ്കരിയെന്നും അതുകൊണ്ട് ശിക്ഷയില്‍ ഇളവ് അര്‍ഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ടോമിന്‍ തച്ചങ്കരിയെ ഇന്നുതന്നെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. വ്യാഴാഴ്ച രാവിലെ കോടതി ടോമിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനാണ് ടോമിന്‍ തച്ചങ്കരി. …

അതിരാവിലെ കര്‍ണാടക മദ്യം വില്‍ക്കാനെത്തി; കുമ്പള ടൗണില്‍ ഉള്ളാള്‍ സ്വദേശി പിടിയില്‍

കാസര്‍കോട്: കുമ്പള ടൗണില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന കര്‍ണാടക മദ്യവുമായി ഉള്ളാള്‍ സ്വദേശി എക്‌സൈസിന്റെ പിടിയിലായി. 59 കാരനായ നവീന്‍കുമാറിനെയാണ് കുമ്പള റേഞ്ച് അസിസ്റ്റന്റ്എക്സൈസ് ഇന്‍സ്പെക്ടര്‍ എബി അബ്ദുളളയും സിവില്‍എക്‌സൈസ്ഓഫീസര്‍ ടി കണ്ണന്‍കുഞ്ഞിയും ചേര്‍ന്ന് പിടികൂടിയത്. വിതരണം ചെയ്യാന്‍കൊണ്ടുന്ന 4.14 ലിറ്റര്‍ കര്‍ണാടക മദ്യം ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്ന് കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ആറോടെ കഞ്ചിക്കട്ട പോകുന്ന റോഡരികില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം സ്ഥലത്തെത്തിയത്. പ്രതിക്കെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്ത് …

‘മെസിയെ അല്ല, വിദേശ മദ്യമാണ് കൊണ്ടുവരാമെന്നു പറഞ്ഞത്.. അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാന്‍ പാടുണ്ടോ’?, ആന്റോ അഗസ്റ്റിനെ പരിഹസിച്ച് ജോയ് മാത്യു

കൊച്ചി: വീട്ടില്‍ മദ്യം സൂക്ഷിച്ച സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഹാസക്കുറിപ്പുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ‘വിദേശ താരത്തെയല്ല താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത്…അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാന്‍ പാടുണ്ടോ’ – ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചു. വീട്ടില്‍ അളവിലധികം മദ്യം സൂക്ഷിച്ചതിനാണ് റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ അറസ്റ്റുചെയ്തത്. ഒരാള്‍ക്ക് കൈവശം വെക്കാവുന്നതിലും അധികം അളവിലും വിവിധ തരത്തിലുള്ള മദ്യശേഖരവുമാണ് വയനാട്ടിലെ …

തന്റെ സ്വത്തെല്ലാം അനാഥാലയത്തിന് എഴുതി നല്‍കുമെന്ന പറഞ്ഞ 70കാരനെ ഭാര്യയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി, മരണം ഹൃദയാഘാതമെന്ന് പ്രചരിപ്പിച്ചു, പിന്നാലെ അറസ്റ്റ്

ചെന്നൈ: തന്റെ സ്വത്തെല്ലാം അനാഥാലയത്തിനു എഴുതിക്കൊടുക്കുമെന്നുപറഞ്ഞ എഴുപതുകാരനെ ഭാര്യയും മകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. സര്‍ക്കാര്‍ ബസ് ഡ്രൈവറായി വിരമിച്ച ചെന്നൈ പെരുങ്കുടി സ്വദേശി ശിവപതം ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവപതത്തിന്റെ ഭാര്യ രേണുക (50), മകന്‍ മധുസൂദനന്‍ (38) എന്നിവര്‍ അറസ്റ്റിലായി. പെരുങ്കുടിക്കുസമീപം ഓള്‍ഡ് മഹാബലിപുരം റോഡില്‍ വിവിധസ്ഥലങ്ങളില്‍ ശിവപതത്തിന് വീടുകളുണ്ട്. അതില്‍നിന്നുള്ള വാടക വരുമാനം കൊണ്ടാണ് കുടുംബം ജീവിക്കുന്നത്. നല്ല വരുമാനം ലഭിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മകന്‍ മധുസൂദനന്‍ ജോലി ഉപേക്ഷിച്ച് പത്തുമാസം മുന്‍പ് …

അനധികൃത സ്വത്ത് സമ്പാദന കേസ്: മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി കുറ്റക്കാരന്‍

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരി കുറ്റക്കാരന്‍. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് വിധി. ഉച്ചയ്ക്ക് ശേഷം വിധിയുണ്ടായേക്കുമെന്നാണ് സൂചന.എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് ടോമിന്‍ തച്ചങ്കരി ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് നെഞ്ചുവേദന ഉണ്ടായെന്നും ശാരീരികമായി സുഖമില്ലെന്നും തച്ചങ്കരി പറഞ്ഞു. എന്നാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.2003 ജനുവരിമുതല്‍ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലന്‍സ് നടത്തിയ …

യുകെയില്‍ ജോലി വാഗ്ദാനം; മധൂര്‍ സ്വദേശിയുടെ 5 ലക്ഷത്തോളം രൂപ തട്ടി, യുവതിയടക്കം രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് മധൂര്‍ സ്വദേശിയുടെ 5 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ഹിദായത്ത് നഗറിലെ അബ്ദുല്‍ റൗഫി(45)നാണ് പണം നഷ്ടമായത്. പരാതിയില്‍ ചാലക്കുടി സ്വദേശികളായ ഷൈമ സുകുമാരന്‍ നായര്‍, ജെയന്റ് ബേബി എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇവര്‍ പരാതിക്കാരനില്‍ നിന്ന് 4,84,200 രൂപയാണ് തട്ടിയെടുത്തത്. യുകെയില്‍ ബാര്‍ ചെസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് കമ്പനിയിലാണ് ജോലി വാഗ്ദാനം ചെയ്തത്. ഇതിനായി കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മുതല്‍ ഈവര്‍ഷം ജുലൈ …

ബംഗളൂരു – മൈസൂരു ദേശീയപാതയിൽ കാറപകടം: വയനാട് സ്വദേശിനിയായ നവവധു മരിച്ചു

ബംഗളൂരു: ബംഗളൂരു – മൈസൂരു ദേശീയപാതയിലുണ്ടായ കാറപകടത്തിൽ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. മാനന്തവാടി ചങ്ങാടക്കടവ് മത്തൻ മുഹമ്മദ് ഉവൈസിന്റെ ഭാര്യ അഫ്രീന (23) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അപകടം. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉവൈസിന്റെ സഹോദരനെയും ഭാര്യയെയും യാത്രയാക്കി നാട്ടിലേക്ക് മടങ്ങവെ ബിഡിതിയിൽ വെച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ച് മറിയുകയായിരുന്നു. മാനന്തവാടി സെഞ്ച്വറി ടെക്സ്റ്റൈൽസ് …

പൊവ്വൽ മദനിനഗറിലെ സൈനബ ഹജ്ജുമ്മ അന്തരിച്ചു

കാസർകോട്: മുളിയാർ പൊവ്വൽ മദനി നഗറിലെ പരേതനായ ബഡുവൻ കുഞ്ഞിയുടെ ഭാര്യസൈനബ ഹജ്ജുമ്മ (65)അന്തരിച്ചു. മക്കൾ: മുഹമ്മദ്(ബഹ്റൈൻ ഉദുമ മണ്ഡലം കെ.എം.സി.സി.വൈസ് പ്രസിഡണ്ട് ), ഹാരിസ്, റിയാസ്, ഹസ്സൈനാർ അച്ചു (ബഹ്റൈൻ കാസർകോട് ജില്ല കെ.എം.സി.സി ട്രഷറർ),ഉനൈസ് ( ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ), ലതീഫ്, ജവാദ്(ബഹ്റൈൻ ഉദുമ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി). മരുമക്കൾ: ശംസാദ്, ഹാജിറ,നസീമ, താഹിറ, ഹസീന,ഫൗസിയ, ഷാന. ബുധനാഴ്ചവൈകിട്ട് പൊവ്വൽ ജുമാ മസ്ജിദിൽഖബറടക്കി.