ഹാനോയ്: വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു. 15 സഞ്ചാരികള്‍ മരിച്ചതായി വിവരം. 10 പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് വിയറ്റ്‌നാമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അവധിദിനം ആഘോഷിക്കാനായി 32 ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ടാണ് മുങ്ങിയത്. ഹോ ചി മിന്‍ സിറ്റിയില്‍ ഒരു കണ്‍ട്രോള്‍ റൂം തുറന്നതായും എംബസി അറിയിച്ചു. മൂന്നു ജീവനക്കാരും ബോട്ടിലുണ്ടായിരുന്നു.








