ബൈക്കിൽ എംഡിഎംഎ കടത്ത്; ചെമ്മട്ടം വയലിൽ നടന്ന റെയ്ഡിൽ തെക്കിൽ സ്വദേശി പിടിയിൽ

കാസർകോട്: ബൈക്കിൽ കടത്താൻ ശ്രമിച്ച എംഡി എം എയുമായി യുവാവ് അറസ്റ്റിലായി. തെക്കിൽ ചെറുകര സ്വദേശി അബൂബക്കർ സിദ്ദീഖിനെ(33)യാണ് ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി എച്ച് നസീബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. യുവാവിൽ നിന്ന് 2.14 ഗ്രാം മയക്കുമരുന്ന് പിടികൂടി. എം ഡി എം എ കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായും ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായും കാസർകോട് ഇന്ത്യയിലെൻസ് ബ്യൂറോയും ഹോസ്ദുർഗ് എക്സൈസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന് ഇറാന്റെ പ്രഖ്യാപനം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്ക് മറുപടിയായി, “ഹോർമുസ് കടലിടുക്ക് നിങ്ങളുടേതാണെങ്കിൽ കാലിഫോർണിയ ഞങ്ങളുടേതാണ്” എന്ന ഇറാന്റെ ശക്തമായ പ്രതികരണം തരംഗമാകുന്നു. ​ യു.എസ് സൈനികരെ ലക്ഷ്യമിടുന്നവർക്കെതിരെ പ്രകോപനപരമായ പ്രഖ്യാപനങ്ങളുമായി ഇറാനും, ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്കയും രംഗത്തുണ്ട്. ​അമേരിക്കൻ നയതന്ത്രവും ജമ്മു കാശ്മീരും​യു.എസ് അംബാസഡറുടെ പ്രസ്താവന: ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന യു.എസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി പാകിസ്ഥാൻ നയതന്ത്ര …

കസബ കടപ്പുറത്തെ മുൻ പ്രവാസി കെ ശിവദാസൻ അന്തരിച്ചു

കാസർകോട്: കസബ കടപ്പുറം കുടുംബ ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മുൻ പ്രവാസി കെ ശിവദാസൻ(63) അന്തരിച്ചു. രേഖയാണ് ഭാര്യ. മക്കൾ: കാവ്യ, ഭാവന, കാർത്തിക്. സഹോദരങ്ങൾ: കുഞ്ഞപ്പ കാരണവർ, രാജൻ, രാഘവൻ, ഗംഗാധരൻ, ശേഖരൻ.

കാലിക്കടവിൽ എംഡി എം എ പിടികൂടിയ കേസ്; അന്വേഷണത്തിന് പ്രത്യേക ടീം

കാസർകോട്: കാലിക്കടവിൽ എംഡി എം എ പിടികൂടിയ കേസിൽ തുടരന്വേഷണത്തിന് പ്രത്യേക ടീം രൂപീകരിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 17 അംഗ ടീം കേസ് അന്വേഷിക്കും. 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ അഞ്ചു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇനിയും കൂടുതൽ പേർ പിടിയലാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. പാറപ്പള്ളി സ്വദേശി കെ മുഹമ്മദ് സാബിറിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒമ്പതിന് കാലിക്കടവിൽ വച്ചാണ് ജില്ലാ പൊലീസ് ചീഫിന്റെ ഡാൻസാഫ് ടീമും ചന്തേര …

ബസിന്റെ ഹൈഡ്രോളിക് വാതിലിനിടയിൽ കഴുത്ത് കുടുങ്ങി; 7 വയസ്സുകാരന് ദാരുണാന്ത്യം

വഡോദര: നിർത്തിയിട്ട ബസ്സിന്റെ ഹൈഡ്രോളിക് വാതിലിനിടയിൽ കഴുത്ത് കുടുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ച വൈകിട്ട് ഗുജറാത്തിലെ വഡോദരയിൽ ആണ് സംഭവം. ദിവ്യേഷ് റാത്വ എന്ന ഏഴു വയസ്സുകാരനാണ് മരിച്ചത്. കൂലിപ്പണിക്കാരായിരുന്നു ദിവ്യേഷിന്റെ മാതാപിതാക്കൾ. ഗാരേജിന്റെ പിന്നിലായിരുന്നു ഇവരുടെ താമസം. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ഗ്യാരേജിന് സമീപത്തേക്ക് പോവുകയായിരുന്നു. അവിടെ നിർത്തിയിട്ടിരുന്ന ഒരു ബസ്സിലേക്ക് കുട്ടി കയറാൻ ശ്രമിച്ചു. പെട്ടെന്നാണ് ബസ്സിന്റെ ഹൈഡ്രോളിക് വാതിൽ അടഞ്ഞത്. കുട്ടിയുടെ കഴുത്ത് അതിനിടയിൽ കുടുങ്ങിപ്പോയി. ശബ്ദം കേട്ട് ഗാരേജിലുണ്ടായിരുന്ന രണ്ടുപേർ …

മയക്കുവെടിയേറ്റ പുലി ചത്തു; മാലൂരിലെ സ്ഥല ഉടമയെ ഒന്നാം പ്രതിയാക്കി കേസെടുക്കും, കെണിവെച്ചയാളെയും പ്രതിചേർക്കുമെന്ന് വനംവകുപ്പ്

കണ്ണൂർ: മാലൂരിലെ ജനവാസമേഖലയിലെ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ പുലിയാണ് ചത്തത്. വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ചികിത്സയ്ക്കായി ആറളത്ത് എത്തിച്ചപ്പോഴായിരുന്നു മരണം. അതേസമയം ആന്തരിക അവയവങ്ങൾക്കുണ്ടായ പരിക്കുകളാണ് പുലിയുടെ മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് പുലി കെണിയിൽ കുടുങ്ങിയത്. തൊഴുത്തിൽ കെട്ടിയിട്ട പശു നിർത്താതെ ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പുലിയെ കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു. കെണിയിൽ കുടുങ്ങിയത് പുലിയാണെന്ന് ഉറപ്പാക്കിയ ശേഷം രാവിലെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥർ …

ഡയലൈഫ് ഹോസ്പിറ്റല്‍ ആരോഗ്യയാത്ര സംഘടിപ്പിച്ചു

കാസര്‍കോട്: ഡയലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ‘ഡയലൈഫ് ആരോഗ്യയാത്ര’ ചെമ്മനാട് വൈ.എം.എം.എ ഹാളില്‍ നടന്നു. പഞ്ചായത്ത് ഒന്നാം വാര്‍ഡ് കുടുംബശ്രീ എ.ഡി.എസ്.ന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സക്കീന നെജീബ് പരിപാടി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം റുക്സാന നിസാം അധ്യക്ഷത വഹിച്ചു. ഡയലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഐ.കെ. മൊയ്തീന്‍ കുഞ്ഞി ആരോഗ്യയാത്രയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഹോസ്പിറ്റലിന്റെ ആരോഗ്യ കാര്‍ഡ് കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കി അദ്ദേഹം …

തിയറ്ററിലെ ബാത്‌റൂമില്‍ പൊലീസുകാരന്‍ മരിച്ച നിലയില്‍

കൊച്ചി: സിനിമ തിയറ്ററില്‍ പൊലീസുകാരനെ കുഴഞ്ഞു വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി സിറ്റി ഡി.എച്ച്.ക്യു ക്യാമ്പിലെ സ്വാബസ് ശിവദാസാ(50)ണ് മരിച്ചത്. ആലുവ സീനത്ത് തിയറ്ററില്‍ വ്യാഴാഴ്ച രാവിലെ സിനിമ കാണാന്‍ എത്തിയതായിരുന്നു. ബാത്‌റൂമില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. സിനിമ നടന്നുകൊണ്ടിരിക്കെ ബാത്‌റൂമില്‍ കയറിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. വൈക്കം -തലയോലപ്പറമ്പ് റോഡില്‍ വടയാര്‍ …

അശ്ലീല വിഡിയോ കാണിച്ച് 14 കാരനെ പീഡിപ്പിക്കാന്‍ ശ്രമം; അറസ്റ്റിലായ പടന്ന സ്വദേശി റിമാന്റില്‍

കാസര്‍കോട്: അശ്ലീല വിഡിയോ കാണിച്ച് 14 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്റിലായി. പടന്ന സ്വദേശി അബ്ദുല്‍ നാസറി(41)നെയാണ് ചന്തേര പൊലീസ് അറസ്റ്റുചെയ്തത്. സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 14 കാരനെ വിളിച്ചുവരുത്തി മൊബൈലില്‍ അശ്ലീല വിഡിയോ കാണിച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. പോക്‌സോ പ്രകാരം അറസ്റ്റുചെയ്ത പ്രതിയെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റുചെയ്തു.

‘താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്’; എംഡിഎംഎ കേസിലെ പ്രതിയായ കാവ്യ ടീച്ചര്‍

കോഴിക്കോട്: താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസില്‍ പെട്ടുപോയതാണെന്നും എംഡിഎംഎ കേസിലെ പ്രതികളായ അധ്യാപകരിലൊരാളായ കാവ്യ. വടകര കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് താന്‍ നിരപരാധിയാണെന്ന് കാവ്യ അവകാശപ്പെട്ടത്. ലഹരി ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും സാഹചര്യങ്ങള്‍ കാരണം കേസില്‍ ഉള്‍പ്പെടുകയാണുണ്ടായതെന്നും കാവ്യ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ആദ്യം അറസ്റ്റിലായ കീര്‍ത്തന പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കരുതെന്നും സംഭവത്തില്‍ തനിക്ക് ഒരുപാട് കാര്യങ്ങള്‍ തുറന്നുപറയാനുണ്ടെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൂടുതല്‍ സംസാരിക്കാന്‍ അനുവദിക്കാതെ പൊലീസ് കാവ്യയെ കോടതിയിലേക്കു കൊണ്ടുപോയി. കോടതിയില്‍ …

മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകര്‍ക്കണമെന്നുമുള്ള ഉദ്ദേശത്തോടെ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തെന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സിജെപി സമരത്തിന് പിന്തുണയുമായി ജാന്‍മണി ഡല്‍ഹിയിലെത്തിയിരുന്നു. രണ്ടുദിവസമാണ് ജാന്‍മണി പ്രതിഷേധത്തില്‍ പങ്കെടുത്തത്. ജന്തര്‍ …

നൊമ്പരമായി റിഹാന്‍ അഹമ്മദ്; റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളിയിലുള്ള സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍പടിയത്ത് വീട്ടില്‍ ബിനാഫിന്റെ മകന്‍ റിഹാന്‍ അഹമ്മദ് ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 7.10നാണ് അപകടം നടന്നത്. റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിന് സമീപം കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ കുളത്തില്‍ വീഴുകയായിരുന്നു. ഒപ്പം മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. പിന്നീടാണ് കുട്ടിവെള്ളത്തില്‍ അകപ്പെട്ട കാര്യം ശദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞെത്തിയ റിസോര്‍ട്ട് ജീവനക്കാരും മറ്റും കുട്ടിയെ പുറത്തെടുത്ത് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിസോര്‍ട്ടില്‍ വിനോദയാത്രയ്ക്കായി എത്തിയതാണ് കുടുംബം. …

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കൊന്നത് രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍: ശരീരത്തില്‍ കണ്ടത് 27 മുറിവുകള്‍, കൊലയ്ക്ക് പ്രേരിപ്പിച്ച കാരണം ഇതാണ്

ഹൈദരാബാദ്: തെലങ്കാനയില്‍ നല്‍ഗൊണ്ട ജില്ലയിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കൊലപ്പെടുത്തിയത് സ്വന്തം സ്‌കൂളിലെ വിദ്യാര്‍ഥികള്‍. കൊണ്ടമല്ലേപ്പള്ളി നാഗാര്‍ജുന പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലും ഡയറക്ടറുമായ രൂപ റെഡ്ഡി (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രിന്‍സിപ്പലിന്റെ വീട്ടില്‍ നടത്തിയ മോഷണത്തില്‍ പിടിക്കപ്പെട്ടതും സ്‌കൂളില്‍ നിന്ന് പുറത്താക്കാന്‍ നടപടിയെടുത്തതും അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഈമാസം 11 ന് ജെബി കോളനിയിലെ വീട്ടിലാണ് രൂപ റെഡ്ഡിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ 27 മുറിവുകളുണ്ടായിരുന്നു. …

മൂക്കില്‍ നിന്ന് രക്തം; ആശുപത്രിയില്‍ ചികില്‍സക്കെത്തിയ 28 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

കാസര്‍കോട്: മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയില്‍ ആശുപത്രിയില്‍ ചികില്‍സക്കെത്തിച്ച 28 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തൃക്കരിപ്പൂര്‍ പേക്കടത്തെ ഫയ്‌റൂസിന്റെയും നഫീസയുടെയും മകള്‍ മിലാ ഫാത്തിമ ബിന്ദ് ഫയ്‌റൂസ് ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. കാടങ്കോട്ടെ വീട്ടില്‍ അനക്കമില്ലാതെ മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ വീട്ടുകാര്‍ ഉടന്‍ തന്നെ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ചന്തേര പൊലീസ് കേസെടുത്ത് നടപടികള്‍ ആരംഭിച്ചു. സഹോദരങ്ങള്‍: സൈബ, മീരാന്‍.

ഓട്ടോയില്‍ എംഡിഎംഎ കടത്തി; മംഗളൂരുവില്‍ വൊര്‍ക്കാടി സ്വദേശി പിടിയില്‍, കദ്രിയില്‍ ഒന്നേകാല്‍കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

മംഗളൂരു: നഗരത്തില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ സംഭവത്തില്‍ രണ്ട് വ്യത്യസ്ത കേസുകളില്‍ മംഗളൂരു സിറ്റി പൊലീസ് രണ്ട് മലയാളികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച പമ്പുവെല്ലില്‍ നടന്ന വാഹനപരിശോധനയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് 13.69 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വൊര്‍ക്കടി സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദി(30)നെ അറസ്റ്റുചെയ്തു. ഇയാള്‍ സഞ്ചരിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു. മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ യുവാവിനെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റുരേഖപ്പെടുത്തിയ …

ചികിത്സിക്കാന്‍ പണമില്ല; ശാരീരിക അവശതയുള്ള മാതാവിനെ ഓടുന്ന ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന് മകന്‍

ചെന്നൈ: രോഗിയായ മാതാവിനെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് 44കാരനായ മകന്‍ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ആണ് സംഭവം. എസ് പദ്മാവതി (71) ആണ് കൊല്ലപ്പെട്ടത്. മകന്‍ പാര്‍ത്ഥസാരഥിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.മനവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ആവഡിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലെ കരാര്‍ ജീവനക്കാരനാണ് പ്രതി. ആദ്യം അപകടമാണെന്നാണ് കരുതിയതെങ്കിലും, സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീല്‍ചെയര്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വില്‍ചെയറിലിരുന്ന ഒരു …

തിരക്കേറിയ കാസർകോട് എംജി റോഡിൽ ലോറിക്കടിയിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ ബാങ്കോട്ടെ ഹനീഫ് മരിച്ചു

കാസര്‍കോട്: നഗരത്തിലെ എംജി റോഡിലെ പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ടാങ്കര്‍ ലോറിക്കടിയില്‍ പെട്ട് കാലിന് അതീവ ഗുരുതരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. തളങ്കര ബാങ്കോട്ടെ ഹനീഫ (55) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വിദ്യാനഗര്‍ ബി സി റോഡിലെ ഫ്‌ലക്‌സ് കട ഉടമയാണ് ഹനീഫ. ബുധനാഴ്ച ഉച്ചയ്ക്ക് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയായിരുന്നു അപകടം. ലോറി ഇടിച്ച് സ്‌കൂട്ടറില്‍ നിന്ന് …

ആരോഗ്യ മന്ത്രിയുമായി എംഎൽഎയുടെ കൂടിക്കാഴ്ച: കാസർകോട് മെഡിക്കൽ കോളേജ് സംബന്ധമായി 9 ന് യോഗം ചേരും

​കാസർകോട്: കാസർകോട് മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തി യാക്കാനും ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു മായി സെപ്റ്റംബർ 9-ന് തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം വിളിച്ചുചേർക്കും. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന കല്ലട്ര മാഹിൻഎം.എൽ.എയുടെ അഭ്യർത്ഥ മാനിച്ചാണ് മന്ത്രിയുടെ നിർദ്ദേശം.​മെഡിക്കൽ കോളേജിന്റെ ബാക്കിനിൽക്കുന്നനിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുക, ആശുപത്രിയുടെ പൂർണ്ണതോതിലുള്ള പ്രവർത്തനം എത്രയും വേഗം ആരംഭിക്കുക, ജില്ലയിലെ മറ്റ് പ്രധാന ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ജീവനക്കാരുടെയും …