കാസര്‍കോട്: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണു മരിച്ചു. തൃക്കരിപ്പൂരിലെ ലാബോച്ചെ സ്റ്റുഡിയോ ഉടമയും ആയിറ്റി മണിയനോടി സ്വദേശിയുമായ പ്രജിത്ത് എന്ന കുട്ടന്‍(44) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വെള്ളാപ്പിലെ ടര്‍ഫില്‍ വച്ചാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച ഉച്ചയോടെ മൃതദേഹം തൃക്കരിപ്പൂര്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം മണിയനോടിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് സംസ്‌കാരം നടക്കും. മണിയനോടിയിലെ ചെറിയമ്പുവിന്റെയും പരേതയായ പി.പത്മിനിയുടെയും മകനാണ്. ഭാര്യ: ലസ്‌ന. മക്കള്‍: നിഹാര, റിഹാന്‍. സഹോദരങ്ങള്‍: പി. പ്രസീത, പി.പ്രസന്ന.








