ഞെട്ടലോടെ പൊലീസ് സേന; ത്രിപുരയിലെ പൊലീസ് മേധാവി ഓഫീസിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
അഗര്‍ത്തല: ത്രിപുരയിലെ പൊലീസ് മേധാവിയെ അഗര്‍ത്തലയിലെ ആസ്ഥാനത്തെ ഓഫീസിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അനുരാഗ് ധന്‍കര്‍(60) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ധന്‍കറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധന്‍കറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 1984 ലെ സിഖ് വിരുദ്ധ കലാപം അന്വേഷിച്ച എസ്ഐടിയിലും, ഒളിവില്‍ പോയ വ്യവസായി നീരവ് മോദിയെ അന്വേഷിച്ച സിബിഐ സംഘത്തിലും അംഗമായിരുന്നു. 2025 മെയ് 17 നാണ് ത്രിപുര …