കണ്ണൂര്‍: ഹോട്ടലില്‍ വച്ച് യുവതിയുടെ ശുചിമുറിയിലെ ദൃശ്യം മൊബൈല്‍ ഉപയോഗിച്ച് ചിത്രീകരിച്ചെന്ന പരാതിയില്‍ ഇലക്ട്രീഷ്യന്‍ പിടിയില്‍. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി റോഷിത്തി(28) ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തത്. ഹോട്ടലില്‍ പ്ലംബിങ് ജോലിക്കെത്തിയ റോഷിത്ത് ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ സ്ഥാപിക്കുകയായിരുന്നു. ശുചിമുറിയില്‍ മൊബൈല്‍ കണ്ടതിനെ തുടര്‍ന്ന് യുവതി ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൊബൈല്‍ ഫോണിന്റെ ഉടമയെ തിരിച്ചറിഞ്ഞത്. പിന്നീട് ജീവനക്കാര്‍ ഫോണ്‍ സഹിതം യുവാവിനെ പിടികൂടി പൊലീസിലേല്‍പിച്ചു. പ്രതിയുടെ ഫോണ്‍ പൊലീസ് പരിശോധിച്ചുവരികയാണ്. സ്ത്രീത്വത്തെ അപമാനിച്ചതിനും മറ്റു ഐടി വകുപ്പുകളും ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.







