ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി അന്തരിച്ചു; വിടവാങ്ങിയത് ഖത്തറിന്റെ ആധുനിക ശില്‍പി

ദോഹ: ഖത്തറിന്റെ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി അന്തരിച്ചു. 74 വയസായിരുന്നു. ഖത്തര്‍ അമീരി ദിവാന്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ മരണകാരണം വ്യക്തമാക്കിയിട്ടില്ല. ഞായറാഴ്ച രാവിലെയാണ് അന്ത്യം. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അമീരി ദിവാന്‍ അനുശോചനം രേഖപ്പെടുത്തി. 1995 മുതല്‍ 2013 വരെയുള്ള 18 വര്‍ഷക്കാലം ഖത്തര്‍ ഭരണാധികാരിയായിരുന്നു അദ്ദേഹം. തുടര്‍ന്ന് 2013-ല്‍ ഭരണം തന്റെ നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് കൈമാറി ചരിത്രം കുറിച്ചു. ആധുനിക ഖത്തറിന്റെ ശില്‍പിയായിട്ടാണ് ഹമദ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഖത്തര്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയത്. ദോഹ കരാര്‍, ഫതഹ്-ഹമാസ് ദോഹ കരാര്‍ എന്നിവയ്ക്ക് ഖത്തര്‍ ആതിഥേയത്വം വഹിച്ചതും, 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ഖത്തര്‍ നേടിയെടുത്തതുമെല്ലാം അദ്ദേഹത്തിന്റെ ഭരണകാലത്താണ്. 18 വര്‍ഷത്തെ ഭരണത്തിനിടയിലാണ് 2006-ലെ ഏഷ്യന്‍ ഗെയിംസ് നടന്നത്.
2004ല്‍ ഖത്തറിന്റെ ആദ്യത്തെ സ്ഥിരം ഭരണഘടന പ്രഖ്യാപിക്കപ്പെട്ടതും സ്ത്രീകള്‍ക്ക് വോട്ടുചെയ്യാനും സ്ഥാനാര്‍ത്ഥികളായി മത്സരിക്കാനും അനുവാദമുള്ള മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ ആരംഭിച്ചതും ഷെയ്ഖ് ഹമദിന്റെ ഭരണകാലത്താണ്. വിയോഗത്തില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അനുശോചനം രേഖപ്പെടുത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page