സ്‌കൂട്ടറില്‍ കടത്തിയ ചന്ദനമുട്ടികളുമായി എസ്‌.ഡിപിഐ നേതാവ്‌ അറസ്റ്റില്‍

കാസർകോട്: ചന്ദന കടത്ത് കേസിൽ എസ്‌ഡിപിഐ നേതാവ്‌ അറസ്റ്റില്‍. എസ്‌.ഡി.പിഐ ഹൊസ്‌ദുര്‍ഗ്ഗ്‌ മണ്ഡലം സെക്രട്ടറിയും അമ്പലത്തറ, കുളിയന്‍മരത്തിങ്കാല്‍ ഹൗസില്‍ താമസക്കാരനുമായ അബ്‌ദുല്‍സമദാ(44) ണ് അറസ്റ്റിൽ ആയത്. 1.3 കിലോ ഗ്രാം ചന്ദനം സഞ്ചിയിലാക്കി സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ വച്ച്‌ കടത്തുകയായിരുന്നു. ആനന്ദാശ്രമത്തിനു സമീപത്തു വച്ചാണ്‌ വാഹന പരിശോധനയ്ക്കിടെ ചന്ദനം പിടികൂടിയത്‌. ഹൊസ്‌ദുര്‍ഗ്ഗ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.പി.ഷൈനും സംഘവുമാണ് അറസ്റ്റു ചെയ്‌തത്‌. പ്രതിയെയും തൊണ്ടിമുതലുകളെയും കാഞ്ഞങ്ങാട്‌ റേഞ്ച്‌ വന വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറി. മാവുങ്കാലിൽ നടന്ന വാഹന പരിശോധനയിൽ സിവില്‍ പൊലീസ്‌ …

കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു യുവാവ് മരിച്ചു

ചെറുവത്തൂര്‍: ക്ലബ്ബ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ചെറുവത്തൂര്‍ നാപ്പച്ചാൽ സ്വദേശി കെ.നാരായണന്റെയും വി.ബാലാമണിയുടെയും മകന്‍ വി.വിപിന്‍ ലാലാണ്(32) മരിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു. ഞായറാഴ്ച രാത്രി നാപ്പച്ചാലിലെ വിവി സ്‌മാരക മന്ദിര കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്ന് കരുതുന്നു. തിങ്കളാഴ്ച രാവിലെ പത്രവിതരണക്കാരനാണ് മൃതദേഹം കണ്ടത്. ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ശ്യാം ലാൽ സഹോദരനാണ്.

കാർ കലുങ്കിലിടിച്ച് 22 കാരൻ മരിച്ചു

കണ്ണൂർ: എടയാർ പതിനേഴാം മൈലിൽ കാറപകടത്തിൽ ഒരാൾ മരിച്ചു. പൂഴിയോട് സ്വദേശി സഹൽ (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിടുന്നു സംഭവം. നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന കാർ കലുങ്കിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. ഓടിക്കൂടിയ പരിസരവാസികൾ വളരെ പണിപ്പെട്ടാണ് സഹലിനെ പുറത്തെടുത്ത്. സഹലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

41 വർഷത്തെ സേവനത്തിന്  ശേഷം ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ  ട്രാക്ക് വുമണ്‍ വിരമിക്കുന്നു

കാസർകോട്: ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ  ട്രാക്ക് വുമണ്‍ 41 വർഷത്തെ സേവനത്തിന് ശേഷം  വിരമിക്കുന്നു. കാസർകോട് ചെറുവത്തൂര്‍ മാച്ചിപ്പുറം സ്വദേശിനി  പി രമണിയാണ്  പയ്യന്നൂര്‍ സെക്ഷനില്‍നിന്ന് ഗാങ്മേറ്റായി വിരമിക്കുന്നത്.റെയില്‍വേയില്‍ പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ട്രാക്ക്മാന്‍ പോസ്റ്റില്‍ ആദ്യമായി നിയമിതയായ വനിതയാണ് രമണി. ഇന്ത്യയിലെ ആദ്യ ട്രാക്ക് വുമണ്‍ എന്ന പേരോടെയാണ് വിരമിക്കുന്നത്.  അക്കാലത്ത് ട്രാക്മാന്‍റെ വേഷം ട്രൗസറായിരുന്നു. എന്നാല്‍, ട്രൗസറിട്ട് ജോലി ചെയ്യാന്‍ പറ്റില്ലെന്ന് അറിയിച്ച രമണിക്ക് സാരി യൂണിഫോമായി അനുവദിച്ചു.ട്രെയിന്‍ യാത്രക്കിടെ ഇളകിപ്പോകുന്ന ട്രാക്കിലെ നട്ടുകള്‍ …

ദുബായില്‍  ഭീമൻ ഓണപ്പൂക്കളം ഒരുക്കി ആരോഗ്യ പ്രവർത്തകർ;  30 രാജ്യങ്ങളിൽ നിന്നുള്ള  ആരോഗ്യ പ്രവർത്തകർ  പൂക്കളം തീർത്തത്  15 മണിക്കൂർ കൊണ്ട്

വെബ്ഡെസ്ക്: കേരളത്തിന്‍റെ ദേശീയോത്സവമാണെങ്കിലും ഓണാഘോഷത്തിന് പ്രാദേശിക, അന്തർദേശീയ അതിരുകളൊന്നും ബാധകമല്ലെന്നാണ്  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഓണകാഴ്ചകൾ തെളിയിക്കുന്നത്.  മലയാളികള്‍ എവിടെയുണ്ടോ അവിടെയെല്ലാം ഓണവും അതിന്റെ ഓളവുമുണ്ട്. ഭൂഖണ്ഡങ്ങളും കടന്ന് പോകുന്നു ഓണവും കേരളത്തിന്‍റെ ഖ്യാതിയും. അങ്ങനെ ഇക്കുറി  ഓണാഘോഷത്തിന്റെ ഭാഗമായി  ദുബായില്‍ ഭീമൻ പൂക്കളമാണ് ഒരുക്കിയിരിക്കുന്നത്. അബുദാബി, ദുബായ്, ഷാർജ, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള 1,000-ലധികം  ആരോഗ്യ പ്രവർത്തകരാണ് 15 മണിക്കൂര്‍ കൊണ്ട്‌ 750 കിലോഗ്രാം പൂക്കളാൽ  വലിയ പൂക്കളം സൃഷ്ടിച്ചത്.  അബുദാബി ആസ്ഥാനമായുള്ള ബുർജീൽ …

ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി ; ഉത്രാട പാച്ചിലിൽ നാടും നഗരവും;  വിപണിയിൽ വൻ തിരക്ക്

വെബ് ഡെസ്ക്:   ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തെ വരവേറ്റ് മലയാളികൾ.  ഉത്രാടം എത്തിയതോടെ നാടും നഗരവും ആഘോഷ ലഹരിയിലാണ്.മഹത്തായ കാര്‍ഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓര്‍മകളുണർത്തുന്ന  ഓണനാളുകളിലെ പ്രധാനപ്പെട്ട ദിനമാണ് ഉത്രാടം.ഒന്നാം ഓണം എന്നറിയപ്പെടുന്ന ഉത്രാടത്തിൽ തിരുവോണ ആഘോഷങ്ങളുടെ മുന്നൊരുക്കത്തിലാണ് ലോകമെങ്ങുമുള്ള മലയാളികൾ. പൂക്കളമൊരുക്കാനും സദ്യയൊരുക്കാനും  ഓണക്കോടി എടുക്കാനും ഉള്ള അവസാന വട്ട ഓട്ടത്തിലാണ് ഏവരും. വിലകയറ്റം രൂക്ഷമാണെങ്കിലും ആഘോഷത്തിന്‍റെ പൊലിമ കുറയരുതെന്ന വാശി എങ്ങും പ്രകടമാണ്. പൂക്കൾക്ക് ഇക്കുറി റെക്കോർഡ് വിലയാണ്. ഒരു കിലോ ബന്ദിപൂവിന് …

മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് അപകടം; രണ്ട് മത്സ്യതൊഴിലാളികൾ മുങ്ങിമരിച്ചു 

മംഗളൂരു: ബൈന്ദൂരിൽ മത്സ്യബന്ധനത്തിനായി കടലിൽ പോയ രണ്ട് മത്സ്യതൊഴിലാളികൾ മുങ്ങി മരിച്ചു. ബൈന്ദൂർ താലൂക്കിലെ ഷിരൂർ ഗ്രാമത്തിൽ താമസിക്കുന്ന ഗംഗോളി മുസാബ് (22), നസാൻ (24) എന്നിവരാണ് മരിച്ചത്. ഇവരുൾപ്പെടെ നാല് മത്സ്യതൊഴിലാളികളാണ് ഞായാറാഴ്ച മത്സ്യബന്ധനത്തിന് പോയപ്പോൾ അപകടത്തിൽപ്പെട്ടത്.സാധാരണയായി കൈരമ്പാനി മേഖലയിൽ മീൻ പിടിക്കാറുള്ള ഇവർ അപകടത്തിൽപ്പെട്ട ദിവസം തീരത്ത് നിന്ന് കൂടുതൽ അകലേക്ക് പോവുകയായിരുന്നു. കടൽ പ്രക്ഷുബ്ധമായതോടെ മത്സ്യബന്ധന വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ കടലിൽ ചാടി ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും …

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് വേണ്ടി കൈക്കൂലി; കണ്ണൂരിൽ പോലീസുകാരൻ വിജിലൻസ് പിടിയിൽ

കണ്ണൂർ: പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് വേണ്ടി കൈക്കൂലി വാങ്ങവെ ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ ഓഫീസർ വിജിലന്‍സ് പിടിയിലായി.  ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ കെ.വി.ഉമര്‍ ഫാറൂക്കിനെയാണ് വിജിലന്‍സ് പിടികൂടിയത്.വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന് കിട്ടിയ പരാതിയെ  തുടര്‍ന്നായിരുന്നു വിജിലന്‍സ്  പരിശോധന നടത്തിയത്. ചക്കരക്കല്‍ സ്വദേശിയില്‍ നിന്നും ആയിരം രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സിന് പരാതി കൊടുക്കുകയായിരുന്നു.തുടര്‍ന്ന്  ഞായറാഴ്ച്ച ഉച്ചയ്ക്ക്  രണ്ടു മണിയോട് കൂടി ചക്കരക്കല്‍ ടൗണിലെ ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് മുന്‍വശം …

കാർ ബൈക്കിലിടിച്ചു വിദ്യാർഥി മരിച്ചു, അപകടം കുന്നുംകൈ ചെമ്പൻ കുന്നിൽ

കാസർകോട് : കുന്നുംകൈ ചെമ്പൻ കുന്നിൽ കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. എളേരിത്തട്ട് ഗവ.കോളജിലെ ബിരുദ വിദ്യാർഥി ചെറുപുഴ വാണിയംകുന്ന് മഞ്ഞക്കാട് സ്വദേശി അഭിഷേക് പ്രേം(19) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. അഭിഷേക് സഞ്ചരിച്ച ബൈക്കിൽ അമിതവേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ നീലേശ്വരത്തെ സ്വകാര്യ ആശൂപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു. പ്രേമന്റെയും കവിതയുടെയും മകനാണ്.പിതാവ് പ്രേമൻ ചെറു പുഴയിൽ ലോട്ടറി സ്റ്റാൾ നടത്തിവരുന്നു. മാതാവ് പെരിങ്ങോത്ത് ആധാരം എഴുത്തുകാരിയാണ്. മൃതദേഹം നീലേശ്വരം …

പ്രണയകാലം മുതൽ ലിവിങ്ങ് ടുഗതർ റിലേഷൻ; പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം കലഹത്തിലെത്തി; ഒടുവിൽ ലിവ്ഇൻ പാർട്ണറുടെ കുക്കർ കൊണ്ടുള്ള അടിയേറ്റ് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവിൽ ലിവ് ഇൻ പാർട്ണർ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. . യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) അറസ്റ്റ് ചെയ്തു. ദേവയെ വൈഷ്ണവ് കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം.ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടിൽ ശനിയാഴ്ച രാത്രിയാണ് കൊലപാതകമുണ്ടായത് പഠന കാലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും  മൂന്ന് വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. സ്വകാര്യ കമ്പനിയുടെ കോൾ സെൻ്ററിലായിരുന്നു ജോലി ചെയ്തിരുന്നത്. …

കൊക്കിനെ ഉന്നം വെച്ചു, മലപ്പുറത്ത് എയർഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം: പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫി ആണ് മരിച്ചത്. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഷാഫിയും കൂട്ടുകാരും സുഹൃത്തായ സജീവിന്റെ വീട്ടിലിരിക്കുമ്പോൾ സജീവിന്റെ ഉടമസ്ഥതയിലുള്ള എയർഗൺ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്നത് കാണിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റുവെന്നാണ് പോലിസ് നിഗമനം. വെടിയേറ്റ ഉടനെ പെരുമ്പടപ്പ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തൃശ്ശൂർ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയോടെ ആമയം …

മൂന്നുമാസം മുമ്പ് വിവാഹിതനായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: മൂന്നുമാസം മുമ്പ് വിവാഹിതനായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയും മേൽപ്പറമ്പ് ഇടുവുങ്കാൽ സ്വദേശിയുമായ കീർത്തേഷ് എന്ന കീർത്തി (36) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം കാസർകോട് കസബ കടപ്പുറം അഴിമുഖം സമീപത്തെ മര കൊമ്പിലാണ് തൂങ്ങി മരിച്ച നിലയിൽകണ്ടെത്തിയത്. ശനിയാഴ്ച ജോലിസ്ഥലത്തു നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. കാസർകോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ഞായറാഴ്ച കാസർകോട് ജനറൽ ആശുപത്രി നടന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് …

സഹോദരി നല്‍കിയ ലൈംഗികപീഡന കേസ് പിന്‍വലിച്ചില്ല, 18 കാരനെ അതിക്രൂരമായി തല്ലിക്കൊന്നു; മാതാവിനെ നഗ്നയാക്കി

മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ദളിത് യുവാവിനെ അതിക്രൂരമായി തല്ലിക്കൊന്നു. നിഥിന്‍ അഹിര്‍വാര്‍ എന്ന 18 കാരനാണ് കൊല്ലപ്പെട്ടത്. നിഥിന്റെ സഹോദരി നല്‍കിയ ലൈംഗികപീഡന കേസ് പിന്‍വലിക്കാന്‍ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയെ പ്രതികള്‍ നഗ്‌നയാക്കിയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.2019 ല്‍ നിഥിന്റെ സഹോദരി വിക്രം സിംഗ് താക്കൂര്‍ എന്ന ആള്‍ക്കെതിരെ ലൈംഗികപീഡന കേസ് നല്‍കിയിരുന്നു. അന്നുമുതല്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നിഥിന്റെ വീട്ടുകാരെ ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ കേസുമായി മുന്നോട്ട് പോവുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ …

ഓണക്കാലത്ത് ബോറടി മാറ്റാം, കാസര്‍കോട് ജില്ലയിലെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോകാം

കാസര്‍കോട്: കോടിയുടുത്ത് പൂക്കളമിട്ട് ഓണമുണ്ട് വീട്ടിലിരിക്കാതെ ഇത്തവണ കുടുംബത്തോടൊപ്പം നാടുകാണാം. നാടിന്റെ നന്മകളെയും കഴിഞ്ഞു പോയ കാലത്തിന്റെ പ്രതാപത്തെയും ഒക്കെ തുറന്നു കാട്ടുന്ന അവസരങ്ങളാണ് ഓരോ ഓണക്കാലവും. തിരക്കു പിടിച്ച ആഘോഷങ്ങള്‍ക്കു പകരം നന്‍മ നിറഞ്ഞ കൂടിച്ചേരലുകളാവട്ടെ ഇത്തവണത്തെ ഓണത്തിന്. ഓണത്തിന്റെ ദിവസങ്ങളില്‍ വീട്ടുകാരുമൊത്ത് ചെറിയ ഒരു യാത്ര ആയാലോ… അണിഞ്ഞൊരുങ്ങിയ റാണിപുരം മാടിവിളിക്കുന്നു റാണിപുരത്തിന്റെ പ്രകൃതിസൗന്ദര്യം ഊട്ടിയോട് ഉപമിക്കാം. എങ്കിലും ഊട്ടിയെപ്പോലെ അത്രയും തടാകങ്ങളൊന്നും റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാന്‍ ഒരു നല്ല സ്ഥലമാണ് റാണിപുരം …

ടിപ്പര്‍ ലോറി സ്‌കൂട്ടിയിലിടിച്ച് പത്താംക്ലാസുകാരന് ദാരുണാന്ത്യം

മംഗളൂരു: ടിപ്പര്‍ ലോറി സ്‌കൂട്ടിയിലിടിച്ച് പത്താംക്ലാസുകാരന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റു. അഡയാര്‍ പടവ് സ്വദേശി ഷറഫുദ്ദീന്‍ (16) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം സവാരിക്കിറങ്ങിയതായിരുന്നു ഷറഫുദ്ദീനും സുഹൃത്തും. വീടിന് സമീപത്തെ റോഡില്‍ എതിര്‍ദിശയില്‍ അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്‌കൂട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷറഫുദ്ദീന്‍ രക്തംവാര്‍ന്ന് സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് നിസാര പരിക്കേറ്റു. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. നഗരത്തിലെ മിലാഗ്രിസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു …

16 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി വിഷം കഴിച്ചു മരിച്ച നിലയില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിളിച്ചു വരുത്തി കിടപ്പുമുറിയില്‍ പൂട്ടിയിട്ട ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി വിഷം കഴിച്ചു ആത്മഹത്യചെയ്ത നിലയില്‍. ബങ്കളം കൂട്ടപുന്ന സ്വദേശി തമ്പാനാ(64)ണ് ഞായാറാഴ്ച പുലര്‍ച്ചേ വീട്ടില്‍ വച്ച് വിഷം കഴിച്ചത്. ഉടന്‍ നീലേശ്വരത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. നീലേശ്വരം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പോക്‌സോ കേസിലെ പ്രതിയായതിനെ തുടര്‍ന്നു ഒരുമാസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ത്ഥിയായ 16 …

വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു, ബി.ജെപി എംപിയുടെ വീട്ടില്‍ പത്തുവയസുകാരന്‍ മരിച്ച നിലയില്‍; മരിച്ചത് വീട്ടുവേലക്കാരിയുടെ മകന്‍

ദിസ്പൂര്‍: ബിജെപി എംപിയുടെ വീട്ടില്‍ നിന്നും 10 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനകത്തെ മുറിയിലാണ് അഞ്ചാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. അസമിലെ സില്‍ചാറില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ബിജെപി എംപി രാജ്ദീപ് റോയിയുടെ സില്‍ചാറിലെ വീട്ടിലാണ് മരണം നടന്നത്. കുട്ടിയുടെ മാതാവ് എംപിയുടെ വീട്ടില്‍ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു. വര്‍ഷങ്ങളായി അമ്മയ്ക്കും മൂത്ത സഹോദരിക്കുമൊപ്പം എംപിയുടെ വീട്ടിലാണ് കുട്ടി കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ് എംപി രാജ്ദീപ് വസതിയിലെത്തി. മൃതദേഹം കണ്ടെത്തിയ മുറിയുടെ വാതില്‍ …

നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. സംഭവ സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയാണ്. 23 വയസാണ് രേഷ്മയ്ക്ക്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനിടെയാണ് മരണം. ഭര്‍ത്താവ് മറ്റൊരു പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കുന്നതില്‍ സംശയം ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന …