കാസർകോട് : കുന്നുംകൈ ചെമ്പൻ കുന്നിൽ കാർ ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. എളേരിത്തട്ട് ഗവ.കോളജിലെ ബിരുദ വിദ്യാർഥി ചെറുപുഴ വാണിയംകുന്ന് മഞ്ഞക്കാട് സ്വദേശി അഭിഷേക് പ്രേം(19) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. അഭിഷേക് സഞ്ചരിച്ച ബൈക്കിൽ അമിതവേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ നീലേശ്വരത്തെ സ്വകാര്യ ആശൂപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു. പ്രേമന്റെയും കവിതയുടെയും മകനാണ്.
പിതാവ് പ്രേമൻ ചെറു പുഴയിൽ ലോട്ടറി സ്റ്റാൾ നടത്തിവരുന്നു. മാതാവ് പെരിങ്ങോത്ത് ആധാരം എഴുത്തുകാരിയാണ്. മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.