മംഗളൂരു: ടിപ്പര്‍ ലോറി സ്‌കൂട്ടിയിലിടിച്ച് പത്താംക്ലാസുകാരന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ഗുരുതര പരിക്കേറ്റു. അഡയാര്‍ പടവ് സ്വദേശി ഷറഫുദ്ദീന്‍ (16) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം സവാരിക്കിറങ്ങിയതായിരുന്നു ഷറഫുദ്ദീനും സുഹൃത്തും. വീടിന് സമീപത്തെ റോഡില്‍ എതിര്‍ദിശയില്‍ അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി സ്‌കൂട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഷറഫുദ്ദീന്‍ രക്തംവാര്‍ന്ന് സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് നിസാര പരിക്കേറ്റു. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് വിവരം. നഗരത്തിലെ മിലാഗ്രിസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഷറഫുദ്ദീന്‍.