കാസർകോട്: മൂന്നുമാസം മുമ്പ് വിവാഹിതനായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയും മേൽപ്പറമ്പ് ഇടുവുങ്കാൽ സ്വദേശിയുമായ കീർത്തേഷ് എന്ന കീർത്തി (36) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം കാസർകോട് കസബ കടപ്പുറം അഴിമുഖം സമീപത്തെ മര കൊമ്പിലാണ് തൂങ്ങി മരിച്ച നിലയിൽകണ്ടെത്തിയത്. ശനിയാഴ്ച ജോലിസ്ഥലത്തു നിന്നും കാസർകോട്ടേക്ക് പോവുകയായിരുന്നു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. കാസർകോട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ഞായറാഴ്ച കാസർകോട് ജനറൽ ആശുപത്രി നടന്ന പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ബബിതയാണ് ഭാര്യ. ഇടുവുങ്കാൽ മാണി ഹൗസിലെ പരേതരായ സുരേന്ദ്രയുടെയും ജയന്തിയുടെയും മകനാണ്. സഹോദരി: ഭാരതി