പ്രണയകാലം മുതൽ ലിവിങ്ങ് ടുഗതർ റിലേഷൻ; പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയം കലഹത്തിലെത്തി; ഒടുവിൽ ലിവ്ഇൻ പാർട്ണറുടെ കുക്കർ കൊണ്ടുള്ള അടിയേറ്റ് മലയാളി യുവതിക്ക് ദാരുണാന്ത്യം

ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവിൽ ലിവ് ഇൻ പാർട്ണർ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. . യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി വൈഷ്ണവിനെ (24) അറസ്റ്റ് ചെയ്തു. ദേവയെ വൈഷ്ണവ് കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം.ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടിൽ ശനിയാഴ്ച രാത്രിയാണ് കൊലപാതകമുണ്ടായത് പഠന കാലം മുതൽ പ്രണയത്തിലായിരുന്ന ഇരുവരും  മൂന്ന് വർഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. സ്വകാര്യ കമ്പനിയുടെ കോൾ സെൻ്ററിലായിരുന്നു ജോലി ചെയ്തിരുന്നത്. വൈഷ്ണവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന സംശയം ദേവക്ക് ഉണ്ടായിരുന്നതായി പറയുന്നു. ഇതേ ചൊല്ലി  ഇരുവർക്കും ഇടയിൽ  വാക്കുതർക്കമുണ്ടായിരുന്നുവെന്നും ബഹളം കേട്ടതായും അയൽവാസികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.ദേവയെ തലക്കടിച്ച വിവരം വൈഷ്ണവ് തന്നെയാണ് പൊലീസിൽ അറിയിച്ചത്.  ബേഗൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ദേവയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page