കാസർകോട്: ചന്ദന കടത്ത് കേസിൽ എസ്‌ഡിപിഐ നേതാവ് അറസ്റ്റില്‍. എസ്.ഡി.പിഐ ഹൊസ്‌ദുര്‍ഗ്ഗ് മണ്ഡലം സെക്രട്ടറിയും അമ്പലത്തറ, കുളിയന്‍മരത്തിങ്കാല്‍ ഹൗസില്‍ താമസക്കാരനുമായ അബ്‌ദുല്‍സമദാ(44) ണ് അറസ്റ്റിൽ ആയത്. 1.3 കിലോ ഗ്രാം ചന്ദനം സഞ്ചിയിലാക്കി സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ വച്ച് കടത്തുകയായിരുന്നു. ആനന്ദാശ്രമത്തിനു സമീപത്തു വച്ചാണ് വാഹന പരിശോധനയ്ക്കിടെ ചന്ദനം പിടികൂടിയത്. ഹൊസ്‌ദുര്‍ഗ്ഗ് ഇന്‍സ്‌പെക്‌ടര്‍ കെ.പി.ഷൈനും സംഘവുമാണ് അറസ്റ്റു ചെയ്‌തത്. പ്രതിയെയും തൊണ്ടിമുതലുകളെയും കാഞ്ഞങ്ങാട് റേഞ്ച് വന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മാവുങ്കാലിൽ നടന്ന വാഹന പരിശോധനയിൽ സിവില്‍ പൊലീസ് ഓഫീസര്‍ മാരായ കെ.സനീഷ്, കെ.ജ്യേതിഷ് എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു അബ്‌ദുല്‍ സമദ്.