ചെറുവത്തൂര്‍: ക്ലബ്ബ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ചെറുവത്തൂര്‍ നാപ്പച്ചാൽ സ്വദേശി കെ.നാരായണന്റെയും വി.ബാലാമണിയുടെയും മകന്‍ വി.വിപിന്‍ ലാലാണ്(32) മരിച്ചത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു. ഞായറാഴ്ച രാത്രി നാപ്പച്ചാലിലെ വിവി സ്‌മാരക മന്ദിര കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നുവെന്ന് കരുതുന്നു. തിങ്കളാഴ്ച രാവിലെ പത്രവിതരണക്കാരനാണ് മൃതദേഹം കണ്ടത്. ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ശ്യാം ലാൽ സഹോദരനാണ്.