തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. സംഭവ സ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയാണ്. 23 വയസാണ് രേഷ്മയ്ക്ക്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനിടെയാണ് മരണം. ഭര്‍ത്താവ് മറ്റൊരു പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിക്കുന്നതില്‍ സംശയം ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇതിന്റെ വിഷമത്തിലാകാം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.