കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

ഹൊസങ്കടി: കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. ഹൊസങ്കടി, ദുര്‍ഗ്ഗിപ്പള്ളയിലെ പരേതനായ സുബ്രായ ആചാര്യയുടെ മകന്‍ ഹരിപ്രസാദ് ആചാര്യ (36)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം തലപ്പാടിയിലാണ് അപകടം. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഉമാവതിയാണ് ഹരിപ്രസാദിന്റെ മാതാവ്.

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു; നിര്‍ത്താതെ പോയ കാര്‍ കണ്ടെത്താനായില്ല

കാസര്‍കോട്: അമിതവേഗതയിലെത്തിയ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ചെര്‍ക്കാപ്പാറയില്‍ താമസിക്കുന്ന ബീവിയുടെ മകന്‍ ഉബൈദ് (49) ആണ് മരിച്ചത്. ഓണ ദിവസം രാത്രി ഏഴരമണിയോടെ ചെര്‍ക്കാപ്പാറ, തരംഗം ക്ലബ്ബിനു സമീപത്താണ് അപകടം. പെരിയ ഭാഗത്തുനിന്നു പാക്കം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറിടിച്ചാണ് അപകടം. അപകടത്തിനു ഇടയാക്കിയ കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി.സാരമായി പരിക്കേറ്റ ഉബൈദിനെ ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പള്ളിപ്പുഴ സ്വദേശിയായ ഉബൈദും മാതാവും അടുത്തിടെയാണ് ചെര്‍ക്കാപ്പാറയിലേയ്ക്ക് താമസം മാറിയെത്തിയത്. അപകടത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. …

നൂറ് കോടി മനുഷ്യരുടെ നാശം ഉടന്‍, കാലാവസ്ഥാ വ്യതിയാനം അടുത്ത നൂറ്റാണ്ടിനെ കാര്യമായി ബാധിക്കുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം അടുത്ത നൂറ്റാണ്ടില്‍ ഏകദേശം നൂറ് കോടി മനുഷ്യരുടെ മരണത്തിന് കാരണമാകുമെന്ന് പഠനം. എനര്‍ജീസ് ജേണലില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം. ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസ് കൂടിയാല്‍, അടുത്ത നൂറ്റാണ്ടില്‍ ഏകദേശം നൂറ് കോടി മനുഷ്യരുടെ മരണത്തിന് കാരണമായി കാലാവസ്ഥാ വ്യതിയാനം മാറുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.കാലാവസ്ഥാ വ്യതിയാനം അതിന്റെ ഏറ്റവും തീക്ഷ്ണമായ കാലത്തിലേക്ക് കടക്കുകയാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് തുടങ്ങി. കാര്‍ബണ്‍ ഉദ്‌വമനമാണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം. …

ചന്ദ്രയാനിന് ശേഷം ഇന്ന് മറ്റൊരു ചാന്ദ്ര വിസ്മയം; ഇന്ന് രാത്രി ചന്ദ്രന്‍ സൂപ്പര്‍ ആയിരിക്കും; സൂപ്പര്‍ ബ്ലൂ മൂണ്‍ 2023; എന്താണ് അതിന്റെ പ്രത്യേകത? നിങ്ങള്‍ അറിയേണ്ടതെല്ലാം

വാന നിരീക്ഷകര്‍ക്കായി ഇന്ന് ഒരു സൂപ്പര്‍ വിരുന്ന് കാത്തിരിക്കുന്നുണ്ട്. 2021 ഓഗസ്റ്റിനു ശേഷമുള്ള ആദ്യത്തെ നീല ചന്ദ്രന്‍ ബുധനാഴ്ച നമ്മുടെ രാത്രി ആകാശത്തെ അലങ്കരിക്കും. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണ്, രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്നത്. ഒരു കലണ്ടര്‍ മാസത്തിനുള്ളില്‍ രണ്ടാമത്തെ പൂര്‍ണ ചന്ദ്രന്‍ ഉദിക്കുമ്പോള്‍, അത് ‘ബ്ലൂ മൂണ്‍’ എന്ന പേര് നേടുന്നു. ഇംഗ്ലീഷില്‍ പലപ്പോഴും സംഭവിക്കാത്ത ഒന്നിനെ ‘വണ്‍സ് ഇന്‍ എ ബ്ലൂ മൂണ്‍’ എന്നാണ് പറയുന്നത്.ഭൂമിയുടെ ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തോട് അടുത്തിരിക്കുന്നതിനാല്‍ ചന്ദ്രന്‍ കൂടുതല്‍ …

കുമ്പളയിലെ ഫര്‍ഹാസിന്റെ മരണം; സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും; പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ 44 പേര്‍ക്കെതിരേ കേസെടുത്തു

കാസര്‍കോട്: കുമ്പളയിലെ ഫര്‍ഹാസിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുമ്പള പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 44 മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. നേതാക്കളായ അബ്ദുല്‍ മജീദ്, യൂസഫ് ഉളുവാര്‍, അസീസ് കളത്തൂര്‍, സിദ്ദീഖ്, നൗഫല്‍, ഇല്യാസ്, അബാസ്, ജംഷീര്‍ , മുസ്തഫ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് 33 പേര്‍ക്കെതിരെയുമാണ് കുമ്പള പോലീസ് കേസെടുത്തത്. വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകരും കുമ്പള …

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ; ദുബൈ ഫ്രേമില്‍ ഊഞ്ഞാലാടുന്ന മാവേലിയുടെ വിഡിയോ വൈറല്‍

ഓണസദ്യയുടെ ചിത്രം പങ്കുവെച്ച് ദുബായ് കിരീടാവകാശിയുടെ ഓണാശംസ. യു കെയില്‍ അവധിയാഘോഷിക്കുന്ന ശൈഖ് ഹംദാന്‍ നാക്കിലയില്‍ 27 കൂട്ടം വിഭവങ്ങളടങ്ങിയ സദ്യയുടെ ചിത്രമാണ് ഇന്‍സറ്റഗ്രാമില്‍ പങ്കുവെച്ചത്. ഇപ്പോള്‍ യുകെയിലെ അവധിക്കാലം ചെലവഴിക്കുന്ന ശൈഖ് ഹംദാന്‍ അവിടെ ഓണസദ്യയുണ്ടോ എന്ന് അറിയില്ലെങ്കിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയുള്ള അദ്ദേഹത്തിന്റെ ഓണാശംസകള്‍ പ്രവാസികളുടെ മനം കവര്‍ന്നു. ചിത്രത്തില്‍ ഹാപ്പി ഓണം എന്ന ഹാഷ്ടാഗും ചേര്‍ത്തിട്ടുണ്ട്.ഇന്‍സ്റ്റഗ്രമില്‍ മാത്രം 160 ലക്ഷം ഫോളോവേഴ്‌സുള്ള ഭരണാധികാരിയാണ് ഇദ്ദേഹം. മാവേലി തന്റെ രണ്ടാമത്തെ വീട് സന്ദര്‍ശിക്കാന്‍ ദുബായിലെത്തിയെന്ന അടിക്കുറിപ്പോടെയായിരുന്നു …

സ്കൂളിൽ നിന്ന് ഓണസദ്യ കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ;  ആരോഗ്യവകുപ്പിന് പരാതി നൽകി രക്ഷിതാക്കൾ

എറണാകുളം: സ്കൂളിൽ നിന്ന് ഓണസദ്യ കഴിച്ച 50 ഓളം കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായി  പരാതി. കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്കൂളിൽ നിന്ന് സദ്യ കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.വെള്ളിയാഴ്ച സ്കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായാണ് കുട്ടികൾ സദ്യ കഴിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ പനിയും ശർദിയുമടക്കം ആരോഗ്യ പ്രശ്നങ്ങൾ കണ്ടതിനെ തുടർന്ന് സമീപത്തുള്ള ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു.സ്കൂളിൽ നിന്ന് കിട്ടിയ വെള്ളം കുടിച്ചാണ് കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ മാതാപിതാക്കൾ ആരോഗ്യവകുപ്പിന് പരാതി നൽകി. ആരോഗ്യ വകുപ്പ് …

കുമ്പളയില്‍ വിദ്യാര്‍ഥി മരണപ്പെട്ട സംഭവം; എസ്‌ഐ ഉള്‍പ്പെടെ മൂന്നു പേരെ സ്ഥലംമാറ്റി

കാസര്‍കോട്: കുമ്പളയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പെടെ മൂന്നു പേരെ സ്ഥലംമാറ്റി. എസ്‌ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ജില്ലാപൊലിസ് ചീഫിന്റെ ഉത്തരവില്‍ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. അതേസമയം പൊലീസുകാരെ സസ്‌പെന്റ് ചെയ്യണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. പൊലീസിനെ കണ്ട് ഓടിച്ചുപോയ കാര്‍ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ അംഗടിമുഗര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഫര്‍ഹാസ് (17) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പൊലീസ് പിന്തുടര്‍ന്നതാണ് അപകട കാരണമായതെന്ന് …

സ്കൂൾ വിദ്യാർത്ഥി ഫർഹാസിന്റെ  മരണത്തിൽ പ്രതിഷേധം ശക്തമാക്കി മുസ്ലീം ലീഗ് ; പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച; ആരോപണ വിധേയരായ പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്ലിം ലീഗ്

കാസർകോട് : കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ പൊലീസിനെതിരെ മുസ്ലീം ലീഗ്. പൊലീസ് കിലോമീറ്ററുകളോളം വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ പിന്തുടർന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നും എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ ആരോപിച്ചു. ഗുരുതരമായ വീഴ്ച്ചയാണ്‌ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. നടപടിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന്  എ.കെ.എം അഷ്‌റഫ്‌ എം.എൽ.എ  പറഞ്ഞു. പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥി ചികിത്സയിലിരിക്കെയാണ്  മരിച്ചത്. അംഗടിമോഗര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ( 17 ) ആണ് …

അധ്യാപകരുടെ ബൈക്കുകൾ കത്തിച്ച സംഭവം: 58കാരൻ അറസ്റ്റിൽ

കാസർകോട്: ചെമ്മനാട് ഹൈസ്കൂൾ അധ്യാപകരുടെ ബൈക്കുകൾ കത്തിച്ച സംഭവത്തിൽ 58കാരൻ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വി പി സൈതലവി (58) ആണ് പിടിയിലായത്. ചിട്ടി നടത്തിപ്പിലൂടെ വി പി സൈതലവിക്ക് അരക്കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നതായും അതിന്റെ വിഷമത്തിൽ ആയിരുന്നു ഇയാളെന്നും അതിനെ തുടർന്നാണ് ബൈക്കുകൾക്ക് തീവച്ചതെന്നും പൊലീസ് പറയുന്നു. അതേസമയം അധ്യാപകരുമായി വി പി സൈതലവിക്ക് ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും മൂന്ന് ദിവസം മുമ്പാണ് ഇയാൾ കാസർകോട് വന്നതെന്നും പൊലീസ് വ്യക്തമാക്കി.തിങ്കളാഴ്ച പുലർച്ചെയാണ് …

ഒറിക്‌സ് ഖത്തർ കാസർകോട് ഫുട്ബാൾ ക്ലബ്ബിന് കമ്മിറ്റി രൂപീകരിച്ചു

ദോഹ: ഖത്തറിലെ കാസർകോട് ഫുട്ബോൾ ക്ലബ്ബായ ഒറിക്‌സിന് പ്രഥമ കമ്മിറ്റി നിലവിൽ വന്നു. ഖത്തറിലുള്ള കാസർകോട്ടെ ഫുട്ബോൾ താരങ്ങൾക്ക് ഒരുമിച്ച് കളിക്കാൻ വേണ്ടി സിയാ മൊഗ്രാലിന്റെ നേതൃത്വത്തിൽ 2019 യില്‍ രൂപപ്പെട്ട ക്ലബ്ബാണ് ഒറിക്‌സ് ഖത്തർ. വെള്ളിയാഴ്ച റിസ്‌വാൻ പള്ളം റെസിഡെൻസിയിൽ ചേർന്ന യോഗത്തിൽ ഹാസിഫ് അലി മേൽപ്പറമ്പ് റിട്ടേർണിംഗ് ഓഫിസറായി ഒറിക്‌സ് ഖത്തർ കാസർകോട് ഫുട്ബോൾ ക്ലബ്ബിന്ന് പ്രഥമ കമ്മിറ്റി നിലവിൽ വന്നു. മാക് അഡൂർ സ്വാഗതവും ആസാദ് നന്ദിയും പറഞ്ഞു.പ്രസിഡന്റായി മാക് അഡൂരിനെയും ജനറൽ …

കരിപ്പൂർ വിമാനതാവളത്തിൽ വൻ മയക്കുമരുന്ന് വേട്ട.44 കോടിയുടെ മയക്കുമരുന്നുമായി ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ. മയക്കുമരുന്ന് ഒളിപ്പിച്ചത് ഷൂവിലും ബാഗിലും;  പിടികൂടിയത് ഡി.ആർ.ഐ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 44 കോടിരൂപയുടെ ലഹരിമരുന്നുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് പിടിയിൽ. മുസഫർപൂർ സ്വദേശി രാജീവ് കുമാറാണ് മയക്കുമരുന്നുമായി പിടിയിലായത്. നെയ്‌റോബിയിൽ നിന്നും കരിപ്പൂർ വിമാനതാവളത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇയാൾ എത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. മൂന്നരകിലോ കഞ്ചാവും ഒന്നേമുക്കാൽ കിലോ ഹെറോയ്‌നുമാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. ഷൂവിലും , ബാഗിലും ഒളിപ്പിച്ച പായ്ക്കറ്റുകളിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മലപ്പുറം, കോഴിക്കോട് ഭാഗത്ത് വിൽപ്പന …

പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പരുക്കേറ്റ 17 കാരൻ മരിച്ചു. മരിച്ചത് പ്ലസ്ടു വിദ്യാർത്ഥി; അപകടത്തിന് കാരണം പൊലീസെന്ന് നാട്ടുകാർ

കാസർകോട് :പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. പുത്തിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് ഫർഹാസ് ( 17 ) ആണ് മരിച്ചത്. മംഗളൂരുവിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ നാലര മണിയോടെയാണ് മരിച്ചത്. കുമ്പളയിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്‌ അപകടം നടന്നത്. സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ കളത്തൂർ പള്ളത്ത് വച്ച് പോലീസ് വാഹനം പിന്തുടരുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പൊലീസ് വിദ്യാര്‍ത്ഥിയുടെ …

ഇന്ന് തിരുവോണം; ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണാഘോഷ ലഹരിയിൽ

ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികൾ ഓണാഘോഷ ലഹരിയിലാണ്. മഹത്തായ കാർഷിക സമൃദ്ധിയുടെ ഓർമ്മകളുണർത്തുന്ന തിരുവോണം കൂട്ടായ്മയുടെ ഉത്സവമാണ്.പൂക്കളമിട്ട് ,ഓണക്കോടി അണിഞ്ഞ് സദ്യ ഒരുക്കി മലയാളി ഓണത്തെ വരവേൽക്കുന്നു. കള്ളവും ചതിയും ഇല്ലാതെ  പ്രജകളെയെല്ലാം സമന്മാരായി കണ്ട്  നാട് ഭരിച്ച മഹാബലി തമ്പുരാൻ തന്‍റെ ജനതയെ കാണാനായി തിരുവോണ നാളിൽ എത്തുന്നുവെന്നാണ് വിശ്വാസം. ഇതോടൊപ്പം വാമനമൂർത്തിയെ ആരാധിച്ച് വാമനാവതാര ദിനമായും ഓണം ആഘോഷിക്കുന്നു. മറ്റെല്ലാ ആഘോഷങ്ങളിൽ നിന്നും  ഓണത്തെ വ്യത്യസ്തമാക്കുന്നത്  ഓണം എല്ലാവരുടെയും ആഘോഷമാണ് എന്നതാണ്. കൂട്ടായ്മയുടെയും ഒത്തുചേരലിന്‍റെയും …

തെറ്റ് പറ്റി, കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യം’; ഒടുവില്‍ മാപ്പപേക്ഷയുമായി അധ്യാപിക

ലഖ്നൗ: വിദ്യാര്‍ത്ഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് അധ്യാപിക. കുട്ടി പഠിക്കണമെന്ന് മാത്രമായിരുന്നു ഉദ്ദേശ്യമെന്നും തെറ്റ് പറ്റി പോയെന്നും അധ്യാപികയായ തൃപ്ത ത്യാഗി പറഞ്ഞു. കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് കുട്ടികളോട് അടിക്കാന്‍ നിര്‍ദ്ദേശിച്ചത്. സംഭവത്തെ വര്‍ഗീയവത്കരിക്കരുതെന്നും അധ്യാപിക അപേക്ഷിച്ചു.എനിക്ക് ലജ്ജയില്ലെന്നും അധ്യാപികയെന്ന നിലയില്‍ ഈ ഗ്രാമത്തിലെ ജനങ്ങളെ സേവിച്ചിട്ടുണ്ട്. അവരെല്ലാം എന്റെ കൂടെയുണ്ടെന്നും അവര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഇതും വിവാദമായതോടെയാണ് മാപ്പ് പറഞ്ഞ് അവര്‍ രംഗത്തെത്തിയത്. അതേസമയം, സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ …

അഞ്ചുമാസം പ്രായമായ കുഞ്ഞിനെ ഭര്‍ത്താവിന്റെ അരികില്‍ കിടത്തി; അടുക്കളയില്‍ പോയ 20 കാരി തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ബേക്കല്‍ കോട്ടക്കുന്നില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് മനുകൗട്ടി സ്വദേശി വിജയ് ചൗഹാന്റെ ഭാര്യ റിങ്കിയാണ് (20) മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ക്വാര്‍ട്ടേഴ്‌സിന്റെ അടുക്കള മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ കിടപ്പുമുറിയില്‍ കാണാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ്ത. അഞ്ച് മാസം പ്രായമായ കുഞ്ഞിനെ ഭര്‍ത്താവിനരികില്‍ കിടത്തിയിരുന്നു. ബേക്കല്‍ പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. റിങ്കിയും …

ആറുജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ്; താപ നില ഉയരുന്നു; ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമാധീതമായി ചൂട് വര്‍ധിക്കുന്നു. ഉത്രാട ദിനത്തിലും താപനില ഉയര്‍ന്നു. തിങ്കളാഴ്ച ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. 2 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെഷ്യല്‍സ് വരെയും, കോട്ടയം ജില്ലയില്‍ 35 ഡിഗ്രി സെഷ്യല്‍സ് വരെയും ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ …

അധ്യാപകര്‍ ഓണ അവധിക്ക് നാട്ടില്‍ പോയി; പള്ളി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകള്‍ക്ക് തീയിട്ടു; തീയിട്ടെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയില്‍

കാസര്‍കോട്: തളങ്കര മസ്ജിദ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടുബൈക്കുകള്‍ തീയിട്ടു നശിപ്പിച്ചു. തളങ്കര പള്ളിക്കാലിലെ അമലു സ്വാലിഹിയ്യ മസ്ജിദ് പരിസരത്ത് നിര്‍ത്തിയിട്ടതായിരുന്നു ബൈക്കുകള്‍. മലപ്പുറം പുളിക്കല്‍ കൊടികുത്തിപ്പറമ്പ് സ്വദേശിയും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ യു നജ്മുദ്ദീന്റെ പള്‍സര്‍ ബൈക്കും, മേല്‍പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ മലപ്പുറം വലിയോറ ആശാരിപ്പടിയിലെ മുഹമ്മദ് സാജിദ് കല്ലന്റെ ഹീറോ ഹോണ്ട ബൈക്കുമാണ് തീയിട്ടു നശിപ്പിച്ചത്. നജ്മുദ്ദീനും മുഹമ്മദ് സാജിദും തൊട്ടടുത്തുള്ള മസ്ജിന്റെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്. …