ഹൊസങ്കടി: കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. ഹൊസങ്കടി, ദുര്‍ഗ്ഗിപ്പള്ളയിലെ പരേതനായ സുബ്രായ ആചാര്യയുടെ മകന്‍ ഹരിപ്രസാദ് ആചാര്യ (36)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം തലപ്പാടിയിലാണ് അപകടം. മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഉമാവതിയാണ് ഹരിപ്രസാദിന്റെ മാതാവ്.