തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമാധീതമായി ചൂട് വര്‍ധിക്കുന്നു. ഉത്രാട ദിനത്തിലും താപനില ഉയര്‍ന്നു. തിങ്കളാഴ്ച ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. 2 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെഷ്യല്‍സ് വരെയും, കോട്ടയം ജില്ലയില്‍ 35 ഡിഗ്രി സെഷ്യല്‍സ് വരെയും ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ 34 ഡിഗ്രി സെഷ്യല്‍സ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 33 ഡിഗ്രി സെഷ്യല്‍സ് വരെയും (സാധാരണയെക്കാള്‍ 2ത്ഥഇ5ത്ഥഇ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍.
1.പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
- നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
- നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.