പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പരുക്കേറ്റ 17 കാരൻ മരിച്ചു. മരിച്ചത് പ്ലസ്ടു വിദ്യാർത്ഥി; അപകടത്തിന് കാരണം പൊലീസെന്ന് നാട്ടുകാർ

കാസർകോട് :പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. പുത്തിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് ഫർഹാസ് ( 17 ) ആണ് മരിച്ചത്. മംഗളൂരുവിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ നാലര മണിയോടെയാണ് മരിച്ചത്. കുമ്പളയിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്‌ അപകടം നടന്നത്. സ്കൂളിലെ ഓണാഘോഷം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ കളത്തൂർ പള്ളത്ത് വച്ച് പോലീസ് വാഹനം പിന്തുടരുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പൊലീസ് വിദ്യാര്‍ത്ഥിയുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. കുമ്പള പേരാൽ സ്വദേശി പരേതനായ അബ്ദുള്ളയുടെയും സഫിയയുടെയും മകനാണ്. സാബിർ, ഫയാസ്, ഫൈസി, ഫിയനസ് എന്നിവർ സഹോദരങ്ങളാണ്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page