ദോഹ: ഖത്തറിലെ കാസർകോട് ഫുട്ബോൾ ക്ലബ്ബായ ഒറിക്‌സിന് പ്രഥമ കമ്മിറ്റി നിലവിൽ വന്നു. ഖത്തറിലുള്ള കാസർകോട്ടെ ഫുട്ബോൾ താരങ്ങൾക്ക് ഒരുമിച്ച് കളിക്കാൻ വേണ്ടി സിയാ മൊഗ്രാലിന്റെ നേതൃത്വത്തിൽ 2019 യില്‍ രൂപപ്പെട്ട ക്ലബ്ബാണ് ഒറിക്‌സ് ഖത്തർ. വെള്ളിയാഴ്ച റിസ്‌വാൻ പള്ളം റെസിഡെൻസിയിൽ ചേർന്ന യോഗത്തിൽ ഹാസിഫ് അലി മേൽപ്പറമ്പ് റിട്ടേർണിംഗ് ഓഫിസറായി ഒറിക്‌സ് ഖത്തർ കാസർകോട് ഫുട്ബോൾ ക്ലബ്ബിന്ന് പ്രഥമ കമ്മിറ്റി നിലവിൽ വന്നു. മാക് അഡൂർ സ്വാഗതവും ആസാദ് നന്ദിയും പറഞ്ഞു.
പ്രസിഡന്റായി മാക് അഡൂരിനെയും ജനറൽ സെക്രട്ടറിയായി ഉമ്മർ അലി കേളുവളപ്പിലിനെയും ട്രഷറായി ആസാദ് ഹാജിമലങ്ങിനെയും തിരഞ്ഞെടുത്തു. അഡ്വൈസറി ബോർഡ് ചെയർമാനായി നിസ്താർ പാട്ടേലിനെയും തിരഞ്ഞെടുത്തു.
വൈസ് പ്രെസിഡന്റുമാർ : മുഹമ്മദ് ഒരവങ്ങര, റിസ്‌വാൻ അബ്ദുറഹ്മാൻ. ജോയിൻ സെക്രട്ടറി : റഷീദ് കൊപ്പളം, സർഫീദ് കോട്ടികുളം.
ടീം മാനേജർ : റിസ്‌വാൻ പള്ളം. ക്യാപ്റ്റൻ : മൊയ്‌ദീൻ സജ്ജാദ്.
വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ: റഫീഖ് മൊഗ്രാൽ, ഹാസിഫ് അലി മേൽപറമ്പ്, അഫ്സൽ മുർഗി കളനാട്, അഷ്‌റഫ് അണങ്കൂർ, മുഷാഫിക്.