ഇന്ന് തിരുവോണം; ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണാഘോഷ ലഹരിയിൽ

ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികൾ ഓണാഘോഷ ലഹരിയിലാണ്. മഹത്തായ കാർഷിക സമൃദ്ധിയുടെ ഓർമ്മകളുണർത്തുന്ന തിരുവോണം കൂട്ടായ്മയുടെ ഉത്സവമാണ്.പൂക്കളമിട്ട് ,ഓണക്കോടി അണിഞ്ഞ് സദ്യ ഒരുക്കി മലയാളി ഓണത്തെ വരവേൽക്കുന്നു. കള്ളവും ചതിയും ഇല്ലാതെ  പ്രജകളെയെല്ലാം സമന്മാരായി കണ്ട്  നാട് ഭരിച്ച മഹാബലി തമ്പുരാൻ തന്‍റെ ജനതയെ കാണാനായി തിരുവോണ നാളിൽ എത്തുന്നുവെന്നാണ് വിശ്വാസം. ഇതോടൊപ്പം വാമനമൂർത്തിയെ ആരാധിച്ച് വാമനാവതാര ദിനമായും ഓണം ആഘോഷിക്കുന്നു. മറ്റെല്ലാ ആഘോഷങ്ങളിൽ നിന്നും  ഓണത്തെ വ്യത്യസ്തമാക്കുന്നത്  ഓണം എല്ലാവരുടെയും ആഘോഷമാണ് എന്നതാണ്. കൂട്ടായ്മയുടെയും ഒത്തുചേരലിന്‍റെയും ഉത്സവമാണ് ഓണം. ഉള്ളവനെന്നും ഇല്ലാത്തവനെന്നും വേർതിരിവില്ലാതെ ഏവരും ഓണം ആഘോഷിക്കുന്നു.മലയാളം കലണ്ടർ പ്രകാരം പുതുവർഷം തുടങ്ങുന്നത് ചിങ്ങത്തിലാണ്. അത്തം മുതൽ പത്ത് ദിവസം പൂക്കളമൊരുക്കി കാത്തിരിപ്പിനൊടുവിൽ തിരുവോണം എത്തിയിരിക്കുന്നു. ഓണത്തോടനുബന്ധിച്ച് ഓരോ നാട്ടിലും ഓരോ വിനോദ പരിപാടികളുണ്ടാകും. തൃശ്ശൂരിൽ പുലികളിയാണെങ്കിൽ, ആലപ്പുഴയിലും , പത്തനംതിട്ടയിലും വള്ളംകളിയാണ് ഓണക്കാലത്താണ് നടക്കാറുള്ളത്. ആറന്മുള്ള പാർത്ഥ സാരഥി ക്ഷേത്രത്തിൽ ഓണസദ്യയൊരുക്കാൻ  വിഭവങ്ങളുമായി തിരുവോണ തോണി എത്തിചേർന്നു. കൊവിഡ് കാലത്തിന് ശേഷം ജനജീവിതം സാധാരണ രീതിയിലേക്ക് വന്ന ശേഷം നടക്കുന്ന രണ്ടാമത്തെ ഓണമാണ് ഇക്കുറി. അതുകൊണ്ട് തന്നെ ഓണഘോഷത്തിന് പൊലിമ കൂടുതലാണ്. വിപണിയുടെ  ഉത്സവം കൂടെയാണ് ഓണം. വസ്ത്ര വിപണിയിലും, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ വിപണിയിലുമെല്ലാം ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്നത് ഓണക്കാലത്താണ്. എല്ലാവർക്കും കാരവൽ മീഡിയയുടെ ക്ഷേമവും ഐശ്വര്യവും നിറഞ്ഞ തിരുവോണാശംസകൾ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ഉപ്പളയിൽ നടന്നത് കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട; പരിശോധന ഇപ്പോഴും തുടരുന്നു, മയക്കുമരുന്ന് ഇടപാടിന് പിന്നിൽ വൻ സ്രാവുകൾ, ജില്ലാ പൊലീസ് മേധാവിയുടെ വാർത്താസമ്മേളനം നാളെ

You cannot copy content of this page