എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ 12 കാരന്‍ മരിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ഇരയായ ഒരു കുട്ടി കൂടി മരണത്തിന് കീഴടങ്ങി. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ തൊടുപ്പനം സ്വദേശി രാജുവിന്റെയും ഓമനയുടെയും മകന്‍ നകുലാണ് (12) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു. സംസാര ശേഷിയുണ്ടായിരുന്നില്ല. ദുരിതബാധിതരുടെ പട്ടികയില്‍ ഇടം നേടിയ നകുല്‍ പൂര്‍ണമായും കിടപ്പ് രോഗിയായിരുന്നു.

മരത്തില്‍ നിന്നു വീണു പരിക്കേറ്റ യുവാവ്‌ മരിച്ചു

കാസർകോട്: കടച്ചക്ക പറിക്കുന്നതിനിടയില്‍ മരത്തില്‍ നിന്നു വീണു ഗുരതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. മുള്ളേരിയ ബെള്ളൂര്‍ മിത്തജാലിലെ കൊറഗ ബെളിച്ചപ്പാട-മൈന ദമ്പതികളുടെ മകന്‍ രാഘവന്‍ (42) ആണ്‌ കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്‌.ഈ മാസം ഒന്നിനാണ്‌ രാഘവൻ അപകടത്തില്‍പ്പെട്ടത്‌. വീട്ടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ മരത്തില്‍ നിന്നും കടചക്ക പറിക്കാന്‍ കയറിയപ്പോഴായിരുന്നു അപകടം.മരണത്തിൽ ആദൂര്‍ പൊലീസ്‌ കേസെടുത്തു.ഭാര്യ:ചന്ദ്രാവതി. മക്കള്‍: ശ്രീഹരി, ആര്യശ്രീ.

10 വയസ്സുകാരനെ കടുവ കടിച്ചു കൊന്നു;  ദാരുണാന്ത്യം മരചുവട്ടിൽ വിശ്രമിക്കവെ; പ്രതിഷേധമുയർത്തി നാട്ടുകാർ

ബംഗളൂരൂ: നാഗർഹോള കടുവാ സങ്കേതത്തിന് കീഴിലുള്ള മെറ്റിക്കുപ്പെ ഫോറസ്റ്റ് റേഞ്ചിൽ കടുവ പത്ത് വയസ്സുകാരനെ കടിച്ച് കൊന്നു. എച്ച് ‌ഡി കോട്ടെ താലൂക്കിലെ കല്ലഹട്ടി ഗ്രാമത്തിലെ ചരൺ നായക് ആണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.മരത്തിനടിയിൽ വിശ്രമിക്കുന്നതിനിടെയാണ് കടുവ ആക്രമിച്ചതും ചരണിനെ വലിച്ചിഴച്ച് കൊണ്ടുപോയതും. ചരണിന്റെ അച്ഛൻ കൃഷ്ണകർ സമീപത്തെ കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു എങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പിന്നീട് കൃഷിയിടത്തിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭീതിയിലായ നാട്ടുകാർ കടുവയെ പിടികൂടണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. വനം വകുപ്പ് …

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; പ്രമുഖ യൂ ട്യൂബർക്ക് എതിരെ കേസ്

തിരുവനന്തപുരം: ഒരു ബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിന് യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസെടുത്തു. കൊല്ലത്തെ ഒരു ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് സമൂഹ്യമാധ്യമങ്ങളിൽ പരസ്യം നൽകിയതിനാണ് എക്സൈസ് കേസെടുത്തത്. ബാറുടമ രാജേന്ദ്രനാണ് ഒന്നാം പ്രതി. ബാറിൻെറ ഉദ്ഘാടനത്തോടനുബന്ധിച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കും വിധം പരസ്യം നൽകി അഭിനയിച്ചുവെന്നാണ് കേസ്. ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ചുള്ള പരസ്യത്തിൽ മദ്യം കാണിച്ചിരുന്നു. അബ്കാരി ചട്ട പ്രകാരം ബാറുകൾക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്സെടുത്തത്. ബാർ …

ഷെഡില്‍ സൂക്ഷിച്ച 259 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം പിടികൂടി

ബദിയടുക്ക: വീടിനു സമീപത്തെ ഷെഡില്‍ നിന്ന് 259.2 ലിറ്റര്‍ ഗോവന്‍ നിര്‍മിത മദ്യം പിടികൂടി. കല്ലകട്ട സ്വദേശി എം.കെ.സച്ചിന്റെ (33) വീടിനടുത്തു നിന്നാണ് 1440 കുപ്പികളിലായി സൂക്ഷിച്ച മദ്യം എക്‌സൈസ് സംഘം പിടികൂടിയത്. പരിശോധനയ്‌ക്കെത്തിയ ബദിയടുക്ക റേഞ്ച് എക്‌സൈസ് സംഘത്തെ കണ്ടതോടെ സച്ചിന്‍ ഓടിരക്ഷപെടുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സി.ഐ ടോണി.എസ്.ഐസക്കിന്റെ നേതൃത്വസംഘം പരിശോധനക്കെത്തിയത്. മുന്‍പ് അബ്കാരി കേസില്‍പ്പെട്ടയാളാണ് സച്ചിന്‍. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി സി.ഐ അറിയിച്ചു.

പൂരക്കളി ആചാര്യനും സംസ്ഥാന ഗുരുപൂജ അവാര്‍ഡ് ജേതാവുമായ ഇടയിലെ വീട്ടില്‍ ചെറിയ കുഞ്ഞി അന്തരിച്ചു

കാസര്‍കോട്: പൂരക്കളി ആചാര്യനും സംസ്ഥാന ഗുരുപൂജ അവാര്‍ഡ് ജേതാവുമായ മടക്കര മുഴക്കീല്‍ സ്വദേശി ഇടയിലെ വീട്ടില്‍ ചെറിയ കുഞ്ഞി അന്തരിച്ചു. 88 വയസായിരുന്നു. മറത്തുകളി പൂരക്കളി രംഗത്ത് 60 വര്‍ഷമായി നിറഞ്ഞു നിന്ന കലാകാരനായിരുന്നു. പൂരക്കളി ആചാര്യന്‍ പൊക്കന്‍ പണിക്കറുടെ ശിഷ്യനായിരുന്നു. സംസ്‌കൃത പണ്ഡിതന്‍ കൂടിയായ ഇദ്ദേഹത്തിന് 2019 ലാണ് പൂരക്കളിയിലെ പ്രാവീണ്യത്തിന് ഗുരുപൂജ അവാര്‍ഡ് ലഭിച്ചത്. കാടങ്കോട് നെല്ലിക്കാ തുരുത്തി നിലമംഗലത്ത് ഭഗവതി ക്ഷേത്രമായിരുന്നു പ്രധാന തട്ടകം. കാരിയില്‍ സമുദായ ശ്മശാനത്തില്‍ സംസ്‌കാരം.ഭാര്യ: നാരായണി. മക്കള്‍: …

മഞ്ചേശ്വരം എസ് ഐയെ ആക്രമിച്ച സംഭവം; കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം  അറസ്റ്റിൽ; പിടിയിലായത് ഉപ്പളയിലെ യൂത്ത് ലീഗ് നേതാവ് ഗോൾഡൻ റഹ്മാൻ; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സ്

കാസർകോട്: പട്രോളിംഗ് നടത്തുകയായിരുന്ന മഞ്ചേശ്വരം  എസ് ഐയുടെ കൈയെല്ല് അടിച്ചു തകർത്ത സംഭവത്തിൽ  ജില്ലാ പഞ്ചായത് അംഗം ഗോൾഡൺ റഹ്മാൻ അറസ്റ്റിൽ. യൂത്ത് ലീഗ് ജില്ലാ ജോയിന്‍റ് സെക്രട്ടറിയും മഞ്ചേശ്വരം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവുമാണ് ഗോൾഡൻ റഹ്മാൻ.ഇയാളെ കൂടാതെ റഷീദ്, അഫ്സൽ എന്നിവരും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരുമടക്കം അഞ്ച് ആളുകളാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നാണ് എസ്.ഐ മൊഴി നൽകിയത്. മറ്റ് പ്രതികൾ ഒളിവിലാണ്. ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു  സംഭവം. മഞ്ചേശ്വരം എസ് …

പുതുപ്പള്ളിയിൽ ആദ്യമണിക്കൂറിൽ 7.32 ശതമാനം പോളിംഗ്; വിജയ പ്രതീക്ഷയിൽ മുന്നണികൾ

കോട്ടയം: പ്രചാരണ കോലാഹലങ്ങൾക്കൊടുവിൽ പുതുപ്പള്ളിയിൽ പോളിംഗ് ആരംഭിച്ചു.രാവിലെ 7 മണിക്കാണ് പോളിംഗ്  തുടങ്ങിയത്. ആദ്യമണിക്കൂറിൽ തന്നെ 7.32 ശതമാനമാണ് പോളിംഗ്. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.എട്ടു പഞ്ചായത്തുകളിലായി 182 പോളിംഗ് ബൂത്തുകളാണ് പുതുപ്പളളിയിലുള്ളത്.മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയും മൂന്ന് സ്വതന്ത്രരുമടക്കം 7 പേരാണ് മത്സര രംഗത്തുള്ളത്. ആകെ 1,76,417 വോട്ടർമാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്.എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ മോക്ക് പോളിംഗ് കഴിഞ്ഞിരുന്നു. പോളിംഗ് ബൂത്തിൽ തിരക്ക് അനുഭവപ്പെട്ട് …

സിസിടിവി സ്ഥാപിച്ചത് ലഹരി മാഫിയക്ക് അടിയായി; ചോദ്യം ചെയ്തതിന് പിന്നാലെ ആക്രമണം; പൊലീസ് ജീപ്പ് ഉൾപ്പെടെ അടിച്ചു തകർത്ത് മാഫിയാ സംഘം

കോഴിക്കോട്: താമരശ്ശേരി അമ്പലമുക്കിൽ നാട്ടുകാർക്കും പോലീസിനും നേരെ ലഹരി മാഫിയാ സംഘത്തിന്റെ അക്രമം. പതിനഞ്ചോളം വരുന്ന സംഘമാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രണ്ട് പോലീസ് ജീപ്പും ഒരു കാറും,വീടിന്റെ ചില്ലുകളും തകർത്തു. സ്ഥലത്തെത്തിയ ഒരാൾക്ക് വെട്ടേറ്റു.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്പലമുക്ക് കൂരിമുണ്ട ഭാഗത്ത് ലഹരി മാഫിയ തമ്പടിക്കുന്ന ഷെഡിന് സമീപത്തെ വീട്ടിൽ സി സി ടി വി സ്ഥാപിച്ചതിൽ പ്രകോപിതരായ പതിനഞ്ചോളം വരുന്ന സംഘമാണ് അക്രമം അഴിച്ചു വിട്ടത്. കൂരിമുണ്ടയിൽ മൻസൂറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം …

നീലേശ്വരം പരപ്പയില്‍ വീണ്ടും കവര്‍ച്ച; പ്രതിയുടെ ചിത്രം സിസിടിവി ക്യാമറയില്‍ പതിഞ്ഞു

കാസർകോട്: നീലേശ്വരം പരപ്പയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വീണ്ടും മോഷണം. ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ്‌, അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റ്‌ എന്നിവിടങ്ങളിലാണ്‌ കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്‌. ഇരുഷോപ്പുകളിലും പൂട്ടു തകര്‍ത്താണ്‌ മോഷ്‌ടാക്കള്‍ അകത്തു കടന്നത്‌. ഫാമിലി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നു 40000 രൂപ മോഷണം പോയി. ഒരു മാസം മുമ്പ്‌ താഴെ പരപ്പയില്‍ പ്രവര്‍ത്തനം ആരംഭിച്ച അഞ്ചരക്കണ്ടി സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു 5000 രൂപയുടെ നാണയങ്ങളാണ്‌ മോഷണം പോയത്‌. ഇത്‌ പിന്നീട്‌ പരപ്പയിലെ സി.എച്ച്‌.മുഹമ്മദ്‌ കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കടവരാന്തയില്‍ ഉപേക്ഷിച്ച …

യുവാവിന്‍റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; മൃതദേഹം കണ്ടെത്തിയ പുരയിടത്തിന്‍റെ ഉടമസ്ഥൻ ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം; മരണത്തിന് പിന്നിലെ ദുരൂഹത  നീക്കാൻ പൊലീസ്

തൃശ്ശൂർ : കുന്നംകുളം അഞ്ഞൂരിൽ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് താമസിച്ചിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. ഇതിനിടെയിലാണ് സെപ്റ്റിക് ടാങ്കിന്റെ മുകൾവശത്തെ സ്ലാബ് ഇളകിയതായി പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ പറമ്പിന്റെ ഉടമ ശിവരാമൻ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചിരുന്നു. പൊലീസ് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.കണ്ടെത്തിയ മൃതദേഹം കാണാതായ …

യുവാവിനൊപ്പം പോകാൻ താത്പര്യമില്ലെന്ന് കോടതിയിൽ അറിയിച്ച് പെൺകുട്ടി; ഹൈക്കോടതിയിൽ യുവാവിന്‍റെ ആത്മഹത്യാ ശ്രമം

കൊച്ചി: ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂർ സ്വദേശിയായ  വിഷ്ണുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി ഡിവിഷൻ ബെ‌‌ഞ്ച് പരി​ഗണിക്കുമ്പോഴാണ് സംഭവം. പൊലീസിടപെട്ട് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.  ആരോ​ഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവാവിനൊപ്പമുളള നിയമവിദ്യാ‍ർഥിനിയായ യുവതിയെ ഹാ‍ജരാക്കാൻ  കോടതി നിർദേശിച്ചിരുന്നു. മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലായിരുന്നു ഇത്. കോടതിയിലെത്തിയ യുവതി യുവാവിനൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചു, ഇത് കേട്ടതിന് പിന്നാലെയാണ് പുറത്തേക്കിറങ്ങി കോടതി വരാന്തയിൽവെച്ച് കൈ ഞരമ്പ് …

ശ്രീകൃഷ്‌ണ ജന്മാഷ്‌ടമി; നീലേശ്വരത്ത്‌ കൊടി മരം തകര്‍ത്തു; പൊലീസ് സുരക്ഷ ഏർപ്പെടുത്തി

കാസർകോട്: ശ്രീകൃഷ്‌ണ ജന്മാഷ്‌ടമി ആഘോഷത്തിന്റെ ഭാഗമായി നീലേശ്വരം, പേരോലില്‍ സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ചു. സംഘര്‍ഷഭീതിയെ തുടര്‍ന്നു സ്ഥലത്ത്‌ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തി. പ്രശ്‌നം ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കുന്നതിന്റെ ഭാഗമായി സിപിഎം, ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ്‌ ചര്‍ച്ചയ്‌ക്ക്‌ വിളിച്ചു. ഞായറാഴ്ച രാത്രിയാണ്‌ സംഭവം. 9.30 മണിയോടെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ചതായി ബിജെപി ആരോപിച്ചു. വിവരമറിഞ്ഞ്‌ ബി.ജെ.പി പ്രവര്‍ത്തകരും സംഘടിതരായി സ്ഥലത്തെത്തിയതോടെ വാക്കേറ്റം ഉണ്ടായി. കയ്യാങ്കളിയിലേയ്‌ക്ക്‌ നീങ്ങുമെന്ന ഘട്ടം എത്തിയതോടെ പൊലീസ്‌ സ്ഥലത്തെത്തി ഇരുകൂട്ടരോടും പിന്തിരിഞ്ഞു …

പൊലീസ് പിൻതുടർന്നതിനെ തുടർന്ന് വിദ്യാർത്ഥി അപകടത്തിൽപ്പെട്ട് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം; ജനരോഷമുയർത്തി പൊലീസ് സ്റ്റേഷൻ മാർച്ച്; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

കാസർകോട്: അംഗഡി മുഗർ ഹയർ സെക്കൻണ്ടറി സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ് ഫർഹാസ് കാറപകടത്തിൽ  മരിച്ച സംഭവത്തിൽ  കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നാവശ്യപ്പെട്ട്  പുത്തിഗെ മണ്ഡലം യു ഡി എഫ്‌ കമ്മിറ്റി കുമ്പള പൊലീസ്‌ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘർഷം ഉണ്ടായത്. പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് ഒന്നിലേറെ തവണ ജലപീരങ്കി പ്രയോഗിച്ചു.എസ്.ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കേസുമായി ബന്ധപ്പെട്ട് സ്ഥലം മാറ്റിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ പിൻതുടർന്നതാണ് …

ഉപ്പളയില്‍ പൊലീസിനെ അക്രമിച്ച കേസ്‌; പ്രതികളെ തിരിച്ചറിഞ്ഞു

 കാസർകോട്: മഞ്ചേശ്വരത്ത് രാത്രികാല പട്രോളിംഗ്‌ നടത്തുകയായിരുന്ന പൊലീസ്‌ സംഘത്തെ ആക്രമിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ്‌ പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നിന്‌ ഉപ്പള ഹിദായത്ത്‌ നഗറിലാണ്‌ മഞ്ചേശ്വരം എസ്‌.ഐ പി.അനൂപിനെയും സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍ കിഷോറിനെയും അഞ്ചംഗ സംഘം അക്രമിച്ചത്‌.റഷീദ്‌, അഫ്‌സല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ്‌ അക്രമണം നടത്തിയതെന്നു പൊലീസ്‌ പറഞ്ഞു. പൊലീസ്‌ പട്രോളിംഗിനിടയില്‍ ഹിദായത്ത്‌ നഗറില്‍ ആള്‍ക്കാര്‍ കൂട്ടം കൂടി നില്‍ക്കുകയായിരുന്നുവെന്നു പൊലീസ്‌ പറഞ്ഞു. …

യുവാവ്‌ ട്രെയിനില്‍ നിന്നു വീണു മരിച്ചു

കാസര്‍കോട്‌: പാചക വിദഗ്‌ദ്ധന്‍ ട്രെയിനില്‍ നിന്നു വീണു മരിച്ചു. പയ്യന്നൂര്‍ കാങ്കോല്‍, കോയിത്തട്ട മീത്തല്‍ഹൗസിലെ കെ.എം.സുരേഷ്‌ (40)ആണ്‌ മരിച്ചത്‌. മംഗ്‌ളൂരുവില്‍ ഞായറാഴ്ച നടന്ന മലയാളി സമാജത്തിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടിക്കു സദ്യയൊരുക്കി നാട്ടിലേക്ക്‌ ട്രെയിനില്‍ മടങ്ങുന്നതിനിടയില്‍ കാസ‍ർകോട് കളനാടിന് സമീപമാണ് അപകടം. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്‌തശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. മാതാവ്‌: സരോജിനി. സഹോദരൻ: കെ.എം.സന്തോഷ്‌

കാസർകോട് നെല്ലിക്കുന്നില്‍ റെയില്‍വെ ട്രാക്കില്‍ കല്ലു നിരത്തിയവരെ തിരിച്ചറിഞ്ഞു; കല്ലുപൊടിയുന്നത്‌ കാണാനെന്ന്‌  വിചിത്ര മൊഴി നൽകി പിടിയിലായ വിദ്യാർത്ഥികൾ

കാസര്‍കോട്‌: നെല്ലിക്കുന്നില്‍ റെയില്‍പാളത്തില്‍ കരിങ്കല്ലു ചീളുകള്‍ നിരത്തി വച്ചത്‌ എട്ടും ഒന്‍പതും വയസ്സുള്ള കുട്ടികള്‍. ഇവരെ തിരിച്ചറിഞ്ഞ പൊലീസ്‌ രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചുവരുത്തി ഉപദേശം നല്‍കി വിട്ടയച്ചു. ഇരുവരെയും കൗണ്‍സിലിംഗിനു വിധേയരാക്കാനും പൊലീസ്‌ നിര്‍ദ്ദേശിച്ചു.ശനിയാഴ്‌ച്ചയാണ്‌ നെല്ലിക്കുന്നില്‍ ട്രാക്കില്‍ കല്ലുകള്‍ നിരത്തി വച്ച സംഭവം ഉണ്ടായത്‌. ട്രെയിന്‍ കടന്നു പോകുമ്പോള്‍ കുലുക്കം അനുഭവപ്പെട്ട യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ്‌ സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്‌.തുടര്‍ന്ന്‌ ടൗണ്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പി അജിത്ത്‌ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ കല്ലുകയറ്റിവച്ചവരെ തിരിച്ചറിഞ്ഞത്‌.  റെയില്‍വെ …

ഭര്‍ത്താവ്‌ ആശുപത്രിയിൽ; മനോവിഷമത്താൽ യുവതി ആസിഡ്‌ കഴിച്ച്‌ മരിച്ചു

കാസർകോട്: ചികിത്സയിലായിരുന്ന ഭര്‍ത്താവ്‌ അബോധാവസ്ഥയിലാണെന്ന് അറിഞ്ഞതിന് പിന്നാലെ മനോവിഷമത്താൽ യുവതി ആസിഡ്‌ കഴിച്ച്‌ മരിച്ചു.  നീലേശ്വരം കരിന്തളം കാട്ടിപ്പൊയില്‍ കാറളത്തെ വി പി പ്രശാന്തി (48)യാണ്‌ മരിച്ചത്. ഭര്‍ത്താവ്‌ നാരന്തട്ട രത്‌നാകരന്‍ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്നു പ്രശാന്തി. സി പി എം കാറളം ബ്രാഞ്ച്‌ അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കരിന്തളം വെസ്റ്റ്‌ വില്ലേജ്‌ കമ്മിറ്റി അംഗം, കുടുംബ കൂട്ടം പ്രസിഡണ്ട്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.ഏകമകന്‍: നന്ദകിഷോര്‍. …